- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയുടെയും സഖ്യകക്ഷികളുടെയും കണ്ണുരുട്ടലിലും ഒരു ചുക്കും സംഭവാക്കാതെ ഖത്തർ! ഉപരോധ സമരത്തെ നേരിട്ടത് ആരും പ്രതീക്ഷിക്കാത്ത വർദ്ധിത വീര്യത്തോടെ; നൂറ് ദിനങ്ങൾ കടന്നു പോകുമ്പോഴും ജനജീവിതം സാധാരണ നിലയിൽ; കാർഷികോൽപ്പാദനവും വാണിജ്യ ബന്ധങ്ങളും പതിന്മടങ്ങ് വർദ്ധിച്ചു: അസാധാരണ ഇച്ഛാശക്തിയോടെ പ്രതിസന്ധിയെ നേരിട്ട ഖത്തർ മാതൃക ഇങ്ങനെ
ദോഹ: സൗദി അറേബ്യയും സഖ്യകക്ഷികളും കണ്ണുരുട്ടിയിൽ ഖത്തർ എന്ന കൊച്ചുരാജ്യം ഇല്ലാതാകുമെന്ന് കരുതിയവർക്കെല്ലാം തെറ്റി. ഒരു പ്രതിസന്ധി ഘട്ടത്തെ എങ്ങനെ കരുത്താക്കി മാറ്റാമെന്ന കാര്യത്തിൽ ലോകത്തെയെല്ലാം അമ്പരപ്പിച്ചിരിക്കയാണ് ഈ ഗൾഫ് രാജ്യം. തീവ്രവാദത്തെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് സൗദി സഖ്യം ചുമത്തിയ നയതന്ത്ര ഉപരോധങ്ങളെയെല്ലാം അനായാസം മറികടന്നിരിക്കയാണ് ഖത്തർ. ഖത്തറിനുമേൽ നയതന്ത്ര-സാമ്പത്തിക, കര, വ്യോമ, അതിർത്തി ഉപരോധം ഏർപ്പെടുത്തിയിട്ട് നൂറ് ദിനം പിന്നിടുമ്പോഴും കരുത്തു കൂടുകയല്ലാതെ, മറ്റൊന്നു ഖത്തർ എന്ന രാജ്യത്തിന് സംഭവിച്ചിട്ടില്ല. ജൂൺ അഞ്ചിന് ആരംഭിച്ച ഉപരോധം നൂറുദിവസം പൂർത്തിയാകുമ്പോൾ കടന്നുപോയത് രാജ്യത്തിന് കരുത്തേകിയ ദിവസങ്ങളാണ്. സ്വയം പര്യാപ്തത നേടാനുള്ള ശ്രമങ്ങൾ കൂടുതൽ നടപ്പാക്കിയതിനൊപ്പം തന്നെ വാണിജ്യ ബന്ധങ്ങളും മെച്ചപ്പെടുത്താൻ ഖത്തറിനായി. ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുംവരാത്ത വിധത്തിൽ ശക്തമായ നിലപാടുകമായി ലോക ശ്രദ്ധ നേടി ഖത്തർ ഭരണാധികാരികൾ. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയെന്ന കര
ദോഹ: സൗദി അറേബ്യയും സഖ്യകക്ഷികളും കണ്ണുരുട്ടിയിൽ ഖത്തർ എന്ന കൊച്ചുരാജ്യം ഇല്ലാതാകുമെന്ന് കരുതിയവർക്കെല്ലാം തെറ്റി. ഒരു പ്രതിസന്ധി ഘട്ടത്തെ എങ്ങനെ കരുത്താക്കി മാറ്റാമെന്ന കാര്യത്തിൽ ലോകത്തെയെല്ലാം അമ്പരപ്പിച്ചിരിക്കയാണ് ഈ ഗൾഫ് രാജ്യം. തീവ്രവാദത്തെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് സൗദി സഖ്യം ചുമത്തിയ നയതന്ത്ര ഉപരോധങ്ങളെയെല്ലാം അനായാസം മറികടന്നിരിക്കയാണ് ഖത്തർ. ഖത്തറിനുമേൽ നയതന്ത്ര-സാമ്പത്തിക, കര, വ്യോമ, അതിർത്തി ഉപരോധം ഏർപ്പെടുത്തിയിട്ട് നൂറ് ദിനം പിന്നിടുമ്പോഴും കരുത്തു കൂടുകയല്ലാതെ, മറ്റൊന്നു ഖത്തർ എന്ന രാജ്യത്തിന് സംഭവിച്ചിട്ടില്ല.
ജൂൺ അഞ്ചിന് ആരംഭിച്ച ഉപരോധം നൂറുദിവസം പൂർത്തിയാകുമ്പോൾ കടന്നുപോയത് രാജ്യത്തിന് കരുത്തേകിയ ദിവസങ്ങളാണ്. സ്വയം പര്യാപ്തത നേടാനുള്ള ശ്രമങ്ങൾ കൂടുതൽ നടപ്പാക്കിയതിനൊപ്പം തന്നെ വാണിജ്യ ബന്ധങ്ങളും മെച്ചപ്പെടുത്താൻ ഖത്തറിനായി. ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുംവരാത്ത വിധത്തിൽ ശക്തമായ നിലപാടുകമായി ലോക ശ്രദ്ധ നേടി ഖത്തർ ഭരണാധികാരികൾ. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയെന്ന കരുത്തനായ ഭരണാധികാരിയുടെ നേതൃപാടവത്തെ സ്തുതിക്കുകയാണ് ലോക രാജ്യങ്ങളിപ്പോൾ.
രാജ്യത്തെ 26 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവിതം സാധാരണനിലയിൽ ഉറപ്പാക്കികൊണ്ട് കൃത്യമായ ആസൂത്രണത്തിലും വേഗത്തിലുമാണ് അമീറിന്റെയും പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസ്സർ ബിൻ ഖലീഫ അൽതാനിയുടേയും മാർഗനിർദേശത്തിൽ സർക്കാരിന്റെ പ്രവർത്തനം. ഭക്ഷ്യപ്രതിസന്ധി നേരിടുമെന്ന ആശങ്കയായിരുന്നു ഉപരോധം വന്നപ്പോൾ പ്രധാനമായും ഉണ്ടായത്. എന്നാൽ, ആ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കുന്നതായി ഇടപെടലുകൾ.
കർഷകർ പ്രാദേശിക ഉത്പാദനം വർധിപ്പിച്ചു. ക്ഷീരോത്പാദന മേഖല സ്വയം പര്യാപ്തതയുടെ പാതയിലേക്ക് പ്രവേശിച്ചു. ഗുണമേന്മയുള്ള കൂടുതൽ ഉത്പന്നങ്ങൾ സുലഭമായി. ഹമദ് തുറമുഖത്തെ മേഖലയിലെ ഏറ്റവും വലിയ തുറമുഖമാക്കി മാറ്റാനുള്ള പാതയിലേക്ക് രാജ്യം പ്രവേശിച്ചുവെന്നതാണ് ഉപരോധത്തിന്റെ പ്രധാനനേട്ടം. ഒമാൻ, കുവൈത്ത്, ഇന്ത്യ, തുർക്കി, പാക്കിസ്ഥാൻ എന്നിവിടങ്ങളിലെ വിവിധ തുറമുഖങ്ങളിലേക്ക് നേരിട്ടുള്ള കപ്പൽ സർവീസിന് ഖത്തർ തുറമുഖ മാനേജ്മെന്റ് (മവാനി ഖത്തർ) തുടക്കമിട്ടതോടെ രാജ്യത്തെ തുറമുഖ-വ്യാപാരമേഖലയിൽ വിപ്ലവകരമായ മാറ്റത്തിനും തുടക്കമായി. ഇറക്കുമതി-കയറ്റുമതി പ്രവർത്തനങ്ങൾക്ക് ആക്കം കൂടി. തുർക്കി, ഒമാൻ, കുവൈത്ത് രാജ്യങ്ങളിൽ നിന്നുള്ള നിരവധി കമ്പനികളുമായി വാണിജ്യ, വ്യാപാര കരാറുകളിൽ ഒപ്പിട്ടു.
വിദേശരാജ്യങ്ങളുമായുള്ള വ്യാപാര-വാണിജ്യ ഇടപാടുകൾ വർധിച്ചു. തുർക്കിയിൽനിന്ന് റോഡ് മാർഗം ഇറാൻ വഴി രാജ്യത്തേക്ക് പുതിയ വ്യാപാരപാതയ്ക്ക് തുടക്കമായി. പുതിയ ഇറക്കുമതി കേന്ദ്രങ്ങളേയും വിതരണക്കാരേയും കണ്ടെത്തിയതോടെ 2022 ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങളെ ഉപരോധം ബാധിക്കാതെ മുന്നോട്ടുകൊണ്ടുപോകാൻ അധികൃതർക്ക് കഴിഞ്ഞു. രാജ്യത്തെ റോഡ്, അടിസ്ഥാനസൗകര്യ വികസനപദ്ധതികളേയും നിർമ്മാണമേഖലയേയും ഉപരോധം ബാധിച്ചിട്ടില്ല. ബാങ്കിങ് മേഖല കൂടുതൽ ശക്തമായി. ആരോഗ്യ, സാമ്പത്തിക, വിദ്യാഭ്യാസ, കാർഷിക, നിർമ്മാണ, റിയൽ എസ്റ്റേറ്റ് മേഖലകളെല്ലാം കൂടുതൽ സജീവമായി. പുതിയ സ്‌കൂൾ അധ്യയനവർഷത്തിലേക്ക് മുഴുവൻ പുസ്തകങ്ങളും പ്രാദേശികമായി അച്ചടിക്കാൻ കഴിഞ്ഞു.
ഇന്ത്യ ഉൾപ്പെടെ എൺപതിലധികം രാജ്യങ്ങൾക്ക് സൗജന്യ ഓൺ അറൈവൽ വിസ അനുവദിച്ചതോടെ ആഭ്യന്തരടൂറിസത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂടി. ഉപരോധം തുടരുമ്പോഴും 27-ന് ലോക ടൂറിസം ദിനാചരണത്തിന്റെ ഔദ്യോഗികവേദിയാകാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഉപരോധം നൂറുദിവസങ്ങൾ പിന്നിടുമ്പോൾ രാജ്യം കൂടുതൽ കരുത്താർജിച്ചുവെന്നതാണ് ഏറ്റവും വലിയ നേട്ടം. മേഖലയിലെ സുരക്ഷയും സമാധാനവും സ്ഥിരതയും നിലനിർത്താനായി രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിച്ചുകൊണ്ടുള്ള സമാധാനപരമായ ചർച്ചകൾക്ക് സന്നദ്ധമെന്ന് അമീർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉപാധികളില്ലാത്ത തുറന്ന ചർച്ചക്ക് തയാറാണെന്ന് വ്യക്തമാക്കിയാണ് ഖത്തർ രംഗത്തെത്തിയത്. ജനീവയിൽ നടന്ന മനുഷ്യവകാശ സമ്മേളനത്തിൽ സംസാരിച്ച ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം ആർത്തിച്ചത്.
രാജ്യത്തിന്റെ പരമാധികാരത്തിന് കോട്ടംതട്ടാത്ത ഏത് വിഷയത്തിലും ചർച്ചയാവാം. എന്നാൽ ഉപാധികളുമായി ചർച്ചക്ക് വന്നാൽ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നടത്തിയ ടെലിഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് ഖത്തർ വാർത്താഏജൻസി നൽകിയ വാർത്ത പൂർണമായും ശരിയാണ്. എന്നാൽ സംസാരിച്ച് അര മണിക്കൂറിനകം തന്നെ സൗദി നിലപാട് മാറ്റിയതിന്റെ കാരണം അറിയില്ലെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി നടന്ന ചർച്ചക്ക് പിന്നാലെ അദ്ദേഹത്തിന്റെ കൂടി താൽപര്യമാണ് ഈ സംസാരം നടന്നത്. പിന്നെ മിനിറ്റുകൾക്കകം സൗദി പിന്നോട്ട് പോയതിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം അറിയിച്ചു. യമനിലെ സഖ്യ സേനയോടൊപ്പം തങ്ങൾ സഹകരിച്ചത് ജി.സി.സിയുടെ സുരക്ഷ പരിഗണിച്ചാണ്. തങ്ങളുടെ സൈന്യം സൗദി അതിർത്തിയിൽ നിലയുറപ്പിച്ചത് അതിന് വേണ്ടിയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
കുവൈത്ത് മുൻകൈ എടുത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങമായി പൂർണാർഥത്തിൽ സഹകരിക്കുമെന്ന് അറിയിച്ച വിദേശകാര്യ മന്ത്രി ഉപരോധം കാരണമായി ഉണ്ടായ പ്രതിസന്ധി നിർണയിക്കാൻ കഴിയാത്തതാണെന്നും വ്യക്തമാക്കി. രാജ്യാന്തര നിയമങ്ങളെ അവഗണിച്ച് ഖത്തറിന് മേൽ അടിച്ചേൽപ്പിച്ച ഉപരോധം വലിയ തോതിലാണ് രാജ്യത്തെ ബാധിച്ചത്. അയൽ രാജ്യങ്ങളുമായി പല വിധത്തിൽ ബന്ധപ്പെട്ടിരുന്ന സ്വദേശികൾക്കുണ്ടായ നഷ്ടം വിവരിക്കാൻ കഴിയാത്തതാണ്. 26,000ലധികം പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.