ഹൈദരാബാദ്: സിനിമകളും സിനിമാ ഡയലോഗുകളും കൂടുതലും സ്വാധീനം ചെലുത്തുന്നത് കുട്ടികളിലാണ്. ഈ സ്വാധീനം ഉത്തരപ്പേപ്പർ വരെ എത്തിയാലോ?.പശ്ചിമബംഗാളിലാണ് സംഭവം. രക്തചന്ദന കടത്തുകാരനായി തെലുങ്ക് താരം അല്ലു അർജ്ജുൻ തകർത്തഭിനയിച്ച പുഷ്പയിലെ ഡയലോഗാണ് ഒരു വിദ്വാൻ ഉത്തരക്കടലാസിൽ എഴുതിയത്.

'പുഷ്പരാജ്, ഞാൻ എഴുതില്ല' എന്ന, ഡയലോഗാണ് വിദ്യാർത്ഥി ഉത്തരക്കടലാസിൽ കുറിച്ചത്. ഇതൊഴിച്ച് മറ്റൊന്നും കുട്ടി ഉത്തരക്കടലാസിൽ എഴുതിയിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. സംഗതി സാമൂഹികമാധ്യമങ്ങളിൽ വൈറലായെങ്കിലും കുട്ടിയുടെ പ്രവൃത്തിയെ ആശങ്കയോടെയാണ് മിക്കവരും നോക്കിക്കാണുന്നത്.

കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകൾക്ക് ശേഷം കുട്ടികൾക്ക് എഴുതാൻ മടിയായിട്ടുണ്ടെന്നും, ഈ കുട്ടി എങ്ങനെ പാസാകുമെന്നൊക്കെയാണ് പലരുടെയും കമന്റുകൾ