മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുംബൈ ശാഖയിൽ വൻ തട്ടിപ്പ്. 11,328 കോടിയുടെ തട്ടിപ്പാണ് ബാങ്ക് ജീവനക്കാരുടെ സഹായത്തോട് കൂടി ഇവിടെ നടന്നത്. മുംബൈയിലെ ബ്രാഞ്ചിൽ ഇടപാടുകളിൽ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിൻവലിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ബാങ്കിന്റെ പരാതിയെ തുടർന്ന് സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം കൈമാറ്റം ചെയ്തിട്ടുള്ള അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ബാങ്കിൽ നടന്ന തട്ടിപ്പിന്റെ വാർത്ത പുറത്തു വന്നതോടെ ബാങ്കിന്റെ ഓഹരി വിലയിൽ ഇടിവ് രേഖപ്പെടുത്തി. ആറ് ശതമാനം വരെ ഇടിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്.