- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തർപ്രദേശിൽ ട്രാക്ടർ തലകീഴായി മറിഞ്ഞ് അപകടം; നാല് കുട്ടികൾ അടക്കം പതിനൊന്ന് പേർ മരിച്ചു; ആറ് പേർക്ക് പരിക്കേറ്റു
ഝാൻസി: ഉത്തർപ്രദേശിൽ ട്രാക്ടർ തലകീഴായി മറിഞ്ഞ് പതിനൊന്ന് പേർ മരിച്ചു. മരിച്ചവരിൽ നാല് കുട്ടികളും ഉൾപ്പെടുന്നതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ആറ് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഝാൻസിയിലെ ചിർഗാവിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
യാത്രയ്ക്ക് ഉപയോഗിക്കുന്ന ട്രാക്ടർ ട്രോളിയാണ് അപകടത്തിൽപ്പെട്ടത്. പാതയ്ക്ക് കുറുകെ കടന്ന ഒരു കന്നുകാലിയുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ വാഹനം തലകീഴായി മറിയുകയായിരുന്നു. നാല് കുട്ടികളും ഏഴ് സ്ത്രീകളുമാണ് മരിച്ചത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ 30 പേർ ഉണ്ടായിരുന്നു.
മധ്യപ്രദേശിലെ പൺഡോഖറിൽനിന്ന് ഇറാച്ചിലേക്ക് പോകുകയായിരുന്ന കുടുംബാംഗങ്ങളാണ് പകടത്തിൽപ്പെട്ടതെന്ന് എസ്‌പി. ശിവഹരി മീണ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Next Story




