- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമർശകർ എന്തും പറഞ്ഞോട്ടെ..! പൊതുമേഖലാ സ്ഥാപനങ്ങളുടെ രക്ഷകനായി പിണറായി വിജയൻ; അടച്ചു പൂട്ടലിന്റെ വക്കോളമെത്തിയ 11 പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ശാപമോക്ഷം നൽകി കേരള സർക്കാർ; ഒരു വർഷത്തെ എൽഡിഎഫ് ഭരണത്തിൽ രണ്ട് സ്ഥാപനങ്ങൾ നഷ്ടത്തിൽ നിന്നും ലാഭത്തിലെത്തി; നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭത്തിൽ വൻ വർദ്ധനവ്
തിരുവനന്തപുരം: കേരള സർക്കാരിന് ഏറ്റവും വലിയ അപവാദമാണ് കെഎസ്ആർടിസി. സമയത്ത് ശമ്പളം കിട്ടാത്തതും പെൻഷൻകാരുടെ ആത്മഹത്യയും പിണറായി സർക്കാരിനെ വലയ്ക്കുമ്പോഴും കേരളത്തിലെ മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ നേടിയത് അഭൂത പൂർവ്വമായ വളർച്ച. തകർച്ചയുടേയും അടച്ചു പൂട്ടലിന്റെയും വക്കിൽ നിന്നും 11 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലെത്തിലേക്ക് കൈപിടിച്ച് ഉയർത്തിയിരിക്കുകയാണ് പിണറായി സർക്കാർ. കേരളത്തിലെ 42 പൊതുമേഖലാ സ്ഥാപനങ്ങളിൽ അടച്ചു പൂട്ടലിന്റെ വക്കോളം എത്തിയ 11 സ്ഥാപനങ്ങളെയാണ് ലാഭത്തിലെത്തിച്ചിരിക്കുന്നത്. പറയത്തക്ക മൂലധന നിക്ഷേപമോ ലാഭമോ ഇല്ലാത്തെ വ്യവസായ വകുപ്പിന് കീഴിലുള്ള 11 കമ്പനികളെയാണ് വ്യക്തമായ പദ്ധതികളിലൂടെ കേരള സർക്കാർ ലാഭത്തിലേക്ക് പിടിച്ചു കയറ്റിയിരിക്കുന്നത്. 2017 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കണക്ക് പ്രകാരം ഇതിൽ ഭൂരിഭാഗം കമ്പനികളും വൻ ലാഭത്തിലായി. കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ്, കെൽട്രോൺ ഇലക്ട്രോ സെറാമിക്‌സ് എന്നിവ നഷ്ടത്തിൽ നിന്നും ലാഭത്തിലേക്ക് കുതിച്ചപ്പോൾ കേരളാ മിനറൽസ് ആൻഡ് മെറ്റൽസ്,
തിരുവനന്തപുരം: കേരള സർക്കാരിന് ഏറ്റവും വലിയ അപവാദമാണ് കെഎസ്ആർടിസി. സമയത്ത് ശമ്പളം കിട്ടാത്തതും പെൻഷൻകാരുടെ ആത്മഹത്യയും പിണറായി സർക്കാരിനെ വലയ്ക്കുമ്പോഴും കേരളത്തിലെ മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ നേടിയത് അഭൂത പൂർവ്വമായ വളർച്ച. തകർച്ചയുടേയും അടച്ചു പൂട്ടലിന്റെയും വക്കിൽ നിന്നും 11 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലെത്തിലേക്ക് കൈപിടിച്ച് ഉയർത്തിയിരിക്കുകയാണ് പിണറായി സർക്കാർ.
കേരളത്തിലെ 42 പൊതുമേഖലാ സ്ഥാപനങ്ങളിൽ അടച്ചു പൂട്ടലിന്റെ വക്കോളം എത്തിയ 11 സ്ഥാപനങ്ങളെയാണ് ലാഭത്തിലെത്തിച്ചിരിക്കുന്നത്. പറയത്തക്ക മൂലധന നിക്ഷേപമോ ലാഭമോ ഇല്ലാത്തെ വ്യവസായ വകുപ്പിന് കീഴിലുള്ള 11 കമ്പനികളെയാണ് വ്യക്തമായ പദ്ധതികളിലൂടെ കേരള സർക്കാർ ലാഭത്തിലേക്ക് പിടിച്ചു കയറ്റിയിരിക്കുന്നത്. 2017 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കണക്ക് പ്രകാരം ഇതിൽ ഭൂരിഭാഗം കമ്പനികളും വൻ ലാഭത്തിലായി.
കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ്, കെൽട്രോൺ ഇലക്ട്രോ സെറാമിക്‌സ് എന്നിവ നഷ്ടത്തിൽ നിന്നും ലാഭത്തിലേക്ക് കുതിച്ചപ്പോൾ കേരളാ മിനറൽസ് ആൻഡ് മെറ്റൽസ്, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് അടക്കം ഏഴ് സ്ഥാപനങ്ങളുടെ ലാഭത്തിൽ വൻ വർദ്ധന ഉണ്ടായി.
പബ്ലിക് സെക്ടർ റീ സ്ട്രക്ചറിങ് ആൻഡ് ഇന്റേണൽ ഓഡിറ്റ് ബോർഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ 1,928.24 കോടിയുടെ ടേൺ ഓവർ ഉണ്ടായപ്പോൾ 11 യൂണിറ്റുകൾ 216. 43 കോടി രപയുടെ ലാഭമാണ് ഉണ്ടാക്കിയത്.
ഏഴു കമ്പനികളുടെ ലാഭം കുതിച്ചുയർന്നപ്പോൾ അതിൽ കേരളാ മിനറൽസ് ആൻഡ് മെറ്റൽസിന്റെ മൊത്തം ലാഭം മുൻ വർഷത്തെ 30.18 കോടിയിൽ നിന്നും 148.77 കോടി ആയി കുതിച്ചുയർന്നു. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ ലാഭം 4.09 കോടിയിൽ നിന്നും 20.93 കോടിയായും ഉയർന്നു.
ഇതിൽ കേരളാ ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന്റെ പ്രവർത്തനം എടുത്തു പറയേണ്ടതാണ്. തങ്ങളുടെ നഷ്ടം കുറച്ച് നിർത്തിയ കമ്പനി തങ്ങളുടെ ഉത്പന്നങ്ങളിലെ വ്യത്യസ്തത വരുത്താനും ശ്രമിച്ചു. ഇതോടെ വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൻ ഓർഡറുകൾ കൂട്ടത്തോടെ എത്തിയതോടെ കമ്പനി മാനേജ്‌മെന്റ് ഈ സ്ഥാപനത്തിന്റെ വികസനത്തിനുള്ള പുത്തൻ പദ്ധതികൾ ആവഷ്‌ക്കരിച്ച് വരികയാണ്. മറ്റ് പല കമ്പനികളും ഇതോടപ്പം വികസനത്തിന്റെ പാതയിലാണ്.
അതേസമയം സർക്കാരിന്റെ സ്റ്റീൽ നിർമ്മാണ യൂണിറ്റായ സിയാലിന്റെ പ്രവർത്തനങ്ങൾ ആശങ്കാ ജനകമാണ്. നിർമ്മാണ പ്രവർത്തനം ഇല്ലാതിരുന്നിട്ട് കൂടി ഇവിടുത്തെ നഷ്ടം ഇരട്ടിച്ചിരിക്കുകയാണ്. ഇതിന് പുറമേ ടെക്‌സ്റ്റൈൽ വിപണിയും തുടർച്ചയായ നഷ്ടമാണ് നേരിടുന്നത്.
പൊതുമേഖലാ ബോർഡുകളുമായി തോളോടു തോൾ ചേർന്ന് പ്രവർത്തിച്ച സർക്കാർ ഈ മേഖലകളിൽ പ്രൊഫഷണലിസം നടപ്പിലാക്കാൻ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ പദ്ധതികളാണ് ഒരു പരിധി വരെ ഈ കമ്പനികൾക്ക് തുണയായത്.