- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിപ്പിണക്കത്തിനൊടുവിൽ നാലുസഹപാഠികൾ ചേർന്ന് കൂട്ടുകാരനെ തല്ലി; ഡൽഹിയിൽ സഹപാഠികളുടെ മർദ്ദനമേറ്റ് അഞ്ചാം ക്ലാസ്സുകാരൻ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ കുട്ടിപ്പണക്കം കലാശിച്ചത് സഹപാഠിയുടെ മരണത്തിൽ. നിസാര പ്രശ്‌നത്തിൽ ഉണ്ടായ വഴക്കിനെ തുടർന്ന് നാലു സഹപാഠികൾ ചേർന്ന് മർദ്ദിച്ചതിനെ തുടർന്ന് 11 കാരൻ മരിച്ചു. വടക്കൻ ഡൽഹിയിലെ രോഹിണിയിലെ സ്‌കൂൾ വിദ്യാർത്ഥിയായ വിശാൽ എന്ന അഞ്ചാം ക്ലാസ്സുകാരനാണ് മരിച്ചത്. നിസാര പ്രശ്നത്തെ തുടർന്ന് വിശാലും നാല് സഹപാഠികളും തമ്മിൽ ക്ലാസിൽ വഴക്കിടുകയും അടികൂടുകയുമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്‌കൂളിൽ നിന്നും തിരിച്ചെത്തിയ വിശാൽ ഇക്കാര്യത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല, എന്നാൽ അടുത്ത ദിവസം വിശാലിന് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെ അംബേദ്കർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടെ ഞായറാഴ്ചയാണ് വിശാൽ മരിച്ചത്. വിശാലിന്റെ ശരീരത്തിന് പുറത്ത് മുറിവുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതാവാം മരണകാരണമെന്നും പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. വിശാലിന്റെ മാതാപിതാക്കളുടെ പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം
ന്യൂഡൽഹി: ഡൽഹിയിൽ കുട്ടിപ്പണക്കം കലാശിച്ചത് സഹപാഠിയുടെ മരണത്തിൽ. നിസാര പ്രശ്‌നത്തിൽ ഉണ്ടായ വഴക്കിനെ തുടർന്ന് നാലു സഹപാഠികൾ ചേർന്ന് മർദ്ദിച്ചതിനെ തുടർന്ന് 11 കാരൻ മരിച്ചു. വടക്കൻ ഡൽഹിയിലെ രോഹിണിയിലെ സ്‌കൂൾ വിദ്യാർത്ഥിയായ വിശാൽ എന്ന അഞ്ചാം ക്ലാസ്സുകാരനാണ് മരിച്ചത്.
നിസാര പ്രശ്നത്തെ തുടർന്ന് വിശാലും നാല് സഹപാഠികളും തമ്മിൽ ക്ലാസിൽ വഴക്കിടുകയും അടികൂടുകയുമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്‌കൂളിൽ നിന്നും തിരിച്ചെത്തിയ വിശാൽ ഇക്കാര്യത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല, എന്നാൽ അടുത്ത ദിവസം വിശാലിന് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെ അംബേദ്കർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടെ ഞായറാഴ്ചയാണ് വിശാൽ മരിച്ചത്.
വിശാലിന്റെ ശരീരത്തിന് പുറത്ത് മുറിവുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതാവാം മരണകാരണമെന്നും പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. വിശാലിന്റെ മാതാപിതാക്കളുടെ പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.