- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കളെ ഓർക്കാതെ അടിച്ചു പിരിയുന്ന മാതാപിതാക്കൾ അറിയുക; കുണ്ടറയിലെ ഈ പതിനൊന്നുകാരി തൂങ്ങിമരിച്ചതു നിങ്ങളെല്ലാവരെയും പാഠം പഠിപ്പിക്കാനാണ്; സമാധാനം നഷ്ടപ്പെട്ടതിനാൽ മരിക്കുന്നുവെന്ന് ആറാം ക്ലാസുകാരിയുടെ മരണക്കുറിപ്പ്
കൊല്ലം: മക്കളെക്കുറിച്ച് ഓർക്കാതെ തല്ലിപ്പിരിയുന്ന മാതാപിതാക്കൾ ഇനിയെങ്കിലും കണ്ണു തുറക്കുമോ? കൊല്ലത്തെ പതിനൊന്നു വയസുകാരിയുടെ കഥ ഇവർക്കൊക്കെ ഒരു പാഠമാകുമോ? കഴിഞ്ഞ ദിവസം വീടിനുള്ളിൽ ആത്മഹത്യ ചെയ്ത അനില എന്ന പതിനൊന്നുകാരി മാതാപിതാക്കളുടെ വഴക്കിനെ തുടർന്നാണ് ആത്മഹത്യ ചെയ്തത്. കൊല്ലം കുണ്ടറ നാന്തിരിക്കൽ ശ്രേയസിൽ ജോസിന്റെയും ഷീജയുടെയും മകൾ അനില(11)യാണു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരകോട് സെന്റ് മാഗ്രറ്റ്‌സ് ഗേൾസ് ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അനില. ഈ കുരുന്നിന്റെ മരണം ആത്മഹത്യയാണെന്നാണു പൊലീസിന്റെ നിഗമനം. മാതാപിതാക്കൾ തമ്മിലുള്ള വഴക്കിനെ തുടർന്നു സഹികെട്ടാണ് അനില ആത്മഹത്യ ചെയ്തത്. അച്ഛനമ്മമാരുടെ വഴക്കു സഹിക്കാൻ കഴിയാതെ ജീവനൊടുക്കാൻ കുരുന്നു പെൺകൊടി തീരുമാനിക്കുകയായിരുന്നു. സമാധാനം നഷ്ടപ്പെട്ടതിനാൽ മരിക്കുന്നുവെന്ന് അനിലയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
കൊല്ലം: മക്കളെക്കുറിച്ച് ഓർക്കാതെ തല്ലിപ്പിരിയുന്ന മാതാപിതാക്കൾ ഇനിയെങ്കിലും കണ്ണു തുറക്കുമോ? കൊല്ലത്തെ പതിനൊന്നു വയസുകാരിയുടെ കഥ ഇവർക്കൊക്കെ ഒരു പാഠമാകുമോ? കഴിഞ്ഞ ദിവസം വീടിനുള്ളിൽ ആത്മഹത്യ ചെയ്ത അനില എന്ന പതിനൊന്നുകാരി മാതാപിതാക്കളുടെ വഴക്കിനെ തുടർന്നാണ് ആത്മഹത്യ ചെയ്തത്.
കൊല്ലം കുണ്ടറ നാന്തിരിക്കൽ ശ്രേയസിൽ ജോസിന്റെയും ഷീജയുടെയും മകൾ അനില(11)യാണു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കാഞ്ഞിരകോട് സെന്റ് മാഗ്രറ്റ്‌സ് ഗേൾസ് ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അനില. ഈ കുരുന്നിന്റെ മരണം ആത്മഹത്യയാണെന്നാണു പൊലീസിന്റെ നിഗമനം. മാതാപിതാക്കൾ തമ്മിലുള്ള വഴക്കിനെ തുടർന്നു സഹികെട്ടാണ് അനില ആത്മഹത്യ ചെയ്തത്. അച്ഛനമ്മമാരുടെ വഴക്കു സഹിക്കാൻ കഴിയാതെ ജീവനൊടുക്കാൻ കുരുന്നു പെൺകൊടി തീരുമാനിക്കുകയായിരുന്നു. സമാധാനം നഷ്ടപ്പെട്ടതിനാൽ മരിക്കുന്നുവെന്ന് അനിലയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു.