- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനൊന്നുകാരനെ മാതാപിതാക്കൾ എൻട്രൻസ് പരിശീലനത്തിന് നിർബന്ധിച്ചു; സമ്മർദ്ദം താങ്ങാനാവാതെ ഏഴാം ക്ലാസ്സുകാരൻ സ്‌കൂൾ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു: ഇന്ത്യയിൽ ഓരോ മണിക്കൂറിലും ഒരോ കുട്ടികൾ വീതം ആത്മഹത്യ ചെയ്യുന്നതായി റിപ്പോർട്ട്
ഹൈദരാബാദ്: എൻട്രൻസ് പരിശീലനത്തിന് മാതാപിതാക്കൾ നിർബന്ധിച്ചതിനെ തുടർന്ന് സമ്മർദ്ധം താങ്ങാനാകാതെ ഏഴാം ക്ലാസ്സുകാരൻ ആത്മഹത്യ ചെയ്തു. ഐ.ഐ.ടി എൻട്രൻസ് പരിശീലനത്തിന് പോകാൻ മാതാപിതാക്കൾ നിർബന്ധിച്ചതോടെ കടുത്ത മാനസിക സമ്മർദ്ധത്തിലായകുട്ടി സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടുകയായിരുന്നു. തെലുങ്കാനയിലെ കരിംനഗറിലെ സിദ്ധാർത്ഥ ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ഗുരം ശ്രീകർ റെഡ്ഡിയാണ് സ്‌കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം സ്‌കൂളിന്റെ രണ്ടാം നിലയിലുള്ള തന്റെ ക്ലാസ് റൂമിലേക്ക് പോവുകയായിരുന്നു ഗുരം ശ്രീകർ റെഡ്ഡി പെട്ടന്ന് തന്നെ സ്‌കൂൾ വരാന്തയിലേക്ക് നടന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. കർഷകനായ ശശിധർ റെഡ്ഡിയുടെയും ശാരദയുടെയും മകനാണ് ഗുരം ശ്രീകർ റെഡ്ഡി. തന്റെ മകൻ മികച്ച ഒരു എൻജിനീയറാകണമെന്നുള്ള ആഗ്രഹത്തെ തുടർന്നാണ്
ഹൈദരാബാദ്: എൻട്രൻസ് പരിശീലനത്തിന് മാതാപിതാക്കൾ നിർബന്ധിച്ചതിനെ തുടർന്ന് സമ്മർദ്ധം താങ്ങാനാകാതെ ഏഴാം ക്ലാസ്സുകാരൻ ആത്മഹത്യ ചെയ്തു. ഐ.ഐ.ടി എൻട്രൻസ് പരിശീലനത്തിന് പോകാൻ മാതാപിതാക്കൾ നിർബന്ധിച്ചതോടെ കടുത്ത മാനസിക സമ്മർദ്ധത്തിലായകുട്ടി സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടുകയായിരുന്നു.
തെലുങ്കാനയിലെ കരിംനഗറിലെ സിദ്ധാർത്ഥ ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ഗുരം ശ്രീകർ റെഡ്ഡിയാണ് സ്‌കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
സുഹൃത്തുക്കൾക്കൊപ്പം സ്‌കൂളിന്റെ രണ്ടാം നിലയിലുള്ള തന്റെ ക്ലാസ് റൂമിലേക്ക് പോവുകയായിരുന്നു ഗുരം ശ്രീകർ റെഡ്ഡി പെട്ടന്ന് തന്നെ സ്‌കൂൾ വരാന്തയിലേക്ക് നടന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
കർഷകനായ ശശിധർ റെഡ്ഡിയുടെയും ശാരദയുടെയും മകനാണ് ഗുരം ശ്രീകർ റെഡ്ഡി. തന്റെ മകൻ മികച്ച ഒരു എൻജിനീയറാകണമെന്നുള്ള ആഗ്രഹത്തെ തുടർന്നാണ് ഐ.ഐ.ടി എൻട്രൻസ് പരിശീലനത്തിന് പോകാൻ നിർബന്ധിച്ചതെന്ന് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. എന്നാൽ ശ്രീകർ പഠനത്തിൽ താൽപര്യം കാണിച്ചിരുന്നില്ല. ഒപ്പം മാനസിക സമ്മർദത്തിലും ആയിരുന്നു. പക്ഷേ മകൻ ആത്മഹ്യ ചെയ്യുമെന്ന് കരുതിയില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.
തെലങ്കാനയിൽ ഈ ആഴ്ച ആത്മഹത്യ ചെയ്ത രണ്ടാമത്തെ സ്‌കൂൾ വിദ്യാർത്ഥിയാണ് ഗുരം ശ്രീകർ റെഡ്ഡി . ബുധനാഴ്ച ഫരീദുദ്ദീൻ എന്ന 12 വയസ്സുകാരൻ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചിരുന്നു. പഠനത്തിലുള്ള പ്രശ്‌നങ്ങളെ തുടർന്നാണ് ഫരീദുദ്ദീൻ ആത്മഹത്യ ചെയ്തത്.
ഇന്ത്യയിൽ ഓരോ മണിക്കൂറിലും ഒരോ കുട്ടികൾ വീതം ആത്മഹത്യ ചെയ്യുന്നു എന്നാണ് നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ 2015ലെ കണക്കുകൾ വ്യക്തമാക്കുന്നത്.