- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂത്തമകൻ അൽത്താഫിനെ കഴുത്തറത്തു കൊന്ന് ഇളയ മകനുമായി ക്ഷേത്ര കുളത്തിൽ ചാടിയത് സഫീർ; ഓട്ടോറിക്ഷാക്കാരന്റെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി ഫയർഫോഴ്സ്; ഇളയവനായുള്ള തെരച്ചിൽ തുടരുന്നു; കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണം കുടുംബ വഴക്ക്; നാവായിക്കുളത്തെ കരയിച്ച് അൽത്താഫിന്റെ ക്രൂരത
തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നു വയസ്സുകാരനെ വീട്ടിനകത്ത് കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നാവായിക്കുളത്ത് സഫീറിന്റെ മകൻ അൽത്താഫാണ് മരിച്ചത്. പിന്നാലെ അച്ഛനും കുളത്തിൽ ചാടി മരിച്ചെന്ന് വ്യക്തമായി. ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് സംഭവം.
കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ കുട്ടിയുടെ പിതാവോ മാതാവോ സഹോദരനോ വീട്ടിനുള്ളിൽ ഉണ്ടായിരുന്നില്ല. തൂടർന്ന് നടത്തിയ പരിശോധനയിൽ പിതാവിന്റെ മൃതദേഹം വീട്ടിൽ നിന്ന് ഒരുകിലോമീറ്റർ അകലെയുള്ള നാവായിക്കുളത്തെ ശങ്കരനാരായണ സ്വാമി ക്ഷേത്ത്രത്തിലെ കുളത്തിൽ കണ്ടെത്തി. പിതാവ് സഫീറിന്റെ ഓട്ടോറിക്ഷ സമീപത്തെ ക്ഷേത്രക്കുളത്തിന്റെ സമീപം കണ്ടെത്തിയതിനെ ത്തുടർന്നാണ് കുളത്തിൽ തിരച്ചിൽ നടത്തിയത്.
ഇതിന് പിന്നാലെയാണ് ക്ഷേത്രക്കുളത്തിൽ നിന്നും പിതാവ് സഫീറിന്റെ മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന നടത്തിയ തിരച്ചിലിലാണ് സഫീറിന്റെ മൃതദേഹം ക ണ്ടെടുത്തത്. എട്ടുവയസ്സുള്ള ഇളയ കുട്ടി അൻഷാദിനെ കാണാനില്ല. ഈ കുട്ടിയെ ഇയാൾ കുളത്തിലെറിഞ്ഞു എന്നാണ് സംശയം. കുട്ടിക്കായുള്ള തിരച്ചിൽ ക്ഷേത്രക്കുളത്തിൽ തുടരുകയാണ്. സഫീറാണ് അൽത്താഫിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
പിതാവ് സഫീറുമൊത്ത് അൽത്താഫും അൻഷാദും നാവായിക്കുളത്ത് നൈനാൻകോട് എന്ന സ്ഥലത്താണ് താമസിക്കുന്നത്. കുട്ടിയുടെ ഉമ്മ സൂപ്പർമാർക്കറ്റിലെ ജോലിക്കാരിയാണ്. കുട്ടിക ളുടെ അമ്മ കുടുംബവുമായി അകന്ന് കഴിയുകയാണ്.കുടുംബവഴക്കാണ് കൂട്ട മരണത്തിന് കാര ണമെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മുത്ത കുട്ടിയെ കൊന്ന ശേഷം ഇളയ കുട്ടിയുമായി അച്ഛൻ കുളത്തിൽ ചാടിയെന്നാണ് സൂചന.