- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിനകരനെ തള്ളി കൂടുതൽ എംഎൽഎമാർ പളനിസാമി പക്ഷത്തേക്ക്; അണ്ണാ ഡിഎംകെ എംഎൽഎമാരുടെ നിർണായക യോഗത്തിൽ 111 എംഎൽഎമാർ പങ്കെടുത്തു; ദിനകരൻ പക്ഷത്തെ കൂടുതൽ ദുർബലമാക്കി മുഖ്യമന്ത്രി പളനിസ്വാമി
ചെന്നൈ: വിമത ഭീഷണി മറികടന്ന് കൂടുതൽ എംഎൽഎമാരെ സ്വന്തം പാളയത്തിൽ എത്തിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. പളനിസ്വാമി വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ 111 പേർ പങ്കെടുത്തു. ദിനകരൻ പക്ഷത്തെ കൂടുതൽ ദുർബലമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ നീക്കം. പളനിസ്വാമി സർക്കാർ വിശ്വാസ വോട്ട് തേടണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടുതൽ എംഎൽഎമാർ പളനിസ്വാമിയുടെ പക്ഷത്തേക്ക് വന്നത് ശ്രദ്ധേയമാണ്. അണ്ണാ ഡിഎംകെ നേതാവ് ഡി. ജയകുമാറാണ് യോഗത്തിൽ പങ്കെടുത്ത എംഎൽഎമാരുടെ കണക്ക് പുറത്തുവിട്ടത്. 234 അംഗ തമിഴ്‌നാട് നിയമസഭയിൽ 134 എംഎൽഎമാരാണ് അണ്ണാ ഡിഎംകെയ്ക്ക് ഉള്ളത്. ഭരണം നിലനിർത്താൻ പളനിസാമിക്കു വേണ്ടത് 117 എംഎൽഎമാരുടെ പിന്തുണയാണ്. ദിനകരൻ പക്ഷത്തുനിന്ന് ഒൻപതു എംഎൽഎമാർ കൂടി പളനിസാമി പക്ഷത്ത് എത്തുമെന്നും ഇവർ പളനിസാമിയുമായി ടെലിഫോണിൽ ബന്ധപ്പെട്ട് പിന്തുണ അറിയിച്ചെന്നും ജയകുമാർ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 28നും അണ്ണാ ഡിഎംകെ എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നെങ്കിലും അന്ന് 75 എംഎൽഎമാർ മാത്രമാണ് യോഗത
ചെന്നൈ: വിമത ഭീഷണി മറികടന്ന് കൂടുതൽ എംഎൽഎമാരെ സ്വന്തം പാളയത്തിൽ എത്തിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. പളനിസ്വാമി വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ 111 പേർ പങ്കെടുത്തു. ദിനകരൻ പക്ഷത്തെ കൂടുതൽ ദുർബലമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ നീക്കം. പളനിസ്വാമി സർക്കാർ വിശ്വാസ വോട്ട് തേടണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടുതൽ എംഎൽഎമാർ പളനിസ്വാമിയുടെ പക്ഷത്തേക്ക് വന്നത് ശ്രദ്ധേയമാണ്.
അണ്ണാ ഡിഎംകെ നേതാവ് ഡി. ജയകുമാറാണ് യോഗത്തിൽ പങ്കെടുത്ത എംഎൽഎമാരുടെ കണക്ക് പുറത്തുവിട്ടത്. 234 അംഗ തമിഴ്‌നാട് നിയമസഭയിൽ 134 എംഎൽഎമാരാണ് അണ്ണാ ഡിഎംകെയ്ക്ക് ഉള്ളത്. ഭരണം നിലനിർത്താൻ പളനിസാമിക്കു വേണ്ടത് 117 എംഎൽഎമാരുടെ പിന്തുണയാണ്. ദിനകരൻ പക്ഷത്തുനിന്ന് ഒൻപതു എംഎൽഎമാർ കൂടി പളനിസാമി പക്ഷത്ത് എത്തുമെന്നും ഇവർ പളനിസാമിയുമായി ടെലിഫോണിൽ ബന്ധപ്പെട്ട് പിന്തുണ അറിയിച്ചെന്നും ജയകുമാർ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 28നും അണ്ണാ ഡിഎംകെ എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നെങ്കിലും അന്ന് 75 എംഎൽഎമാർ മാത്രമാണ് യോഗത്തിനെത്തിയത്. അതുകൊണ്ടുതന്നെ ഇന്നത്തെ യോഗത്തിൽ 111 എംഎൽഎമാർ പങ്കെടുത്തത് പളനിസാമി പക്ഷം കരുത്താർജിക്കുന്നതിന്റെ തെളിവായാണ് നിരീക്ഷകർ കാണുന്നത്. മൂന്നു സ്വതന്ത്ര എംഎൽഎമാർകൂടി പളനിസാമിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജയകുമാർ അറിയിച്ചു.
234 അംഗ തമിഴ്‌നാട് നിയമസഭയിൽ 134 എംഎൽഎമാരാണ് എഐഎഡിഎംകെയ്ക്ക് ഉള്ളത്. ഭരണം നിലനിർത്താൻ പളനിസ്വാമിക്ക് 117 എംഎൽഎമാരുടെ പിന്തുണ ആവശ്യമാണ്. കഴിഞ്ഞ മാസം 28ന് അണ്ണാ ഡിഎംകെ യോഗത്തിൽ 75 എംഎൽഎമാരാണ് പങ്കെടുത്തത്. ഇന്നത്തെ യോഗത്തിൽ 111 എംഎൽഎമാരെ പങ്കെടുപ്പിക്കാനായത് പളനിസ്വാമിക്ക് നേട്ടമാണ്.
അതിനിടെ ദിനകരൻ പക്ഷത്ത് നിന്ന് ഒൻപത് എംഎൽഎമാർ കൂടി പളനിസ്വാമി പക്ഷത്തേക്ക് എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇവർ പളനിസ്വാമിയെ ഫോണിൽ ബന്ധപ്പെട്ട് പിന്തുണ അറിയിച്ചതായും എഐഎഡിഎംകെ വൃത്തങ്ങൾ അറിയിച്ചു. മൂന്ന് സ്വതന്ത്ര എംഎൽഎമാർ കൂടി പളനിസ്വാമിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി രൂക്ഷമായിരിക്കെ ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി, എംഎൽഎമാരുടെ യോഗം വിളിക്കുന്നത്.
ഭരണപ്രതിസന്ധി രൂക്ഷമായ തമിഴ്‌നാട്ടിൽ പത്തു ദിവസത്തിനുള്ളിൽ മൂന്നാം തവണയാണു മുഖ്യമന്ത്രി എംഎൽഎമാരുടെ യോഗം വിളിക്കുന്നത്. പാർട്ടി ജനറൽ കൗൺസിലിനു കേവലം ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണു മുഖ്യമന്ത്രി വീണ്ടും എംഎൽഎമാരുടെയും പ്രധാന ഭാരവാഹികളുടെയും യോഗം വിളിച്ചത്. എന്നാൽ പാർട്ടി ജനറൽ കൗൺസിലിൽ പങ്കെടുക്കരുതെന്നു ഭാരവാഹികളോടു ദിനകരൻ ആവശ്യപ്പെട്ടിട്ടുണ്ട്.