- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ എത്തുമ്പോൾ സരിതയ്ക്കും ബിജുവിനുമെതിരെ 12 കേസുകൾ നിലവിലുണ്ടായിരുന്നുവെന്നു പൊലീസ്; ഒന്നും അന്വേഷിക്കാതെ മന്ത്രിമാർ കൂട്ടത്തോടെ വലയിൽ വീണത് എങ്ങനെ?
കൊച്ചി: ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ എത്തുന്ന കാലയളവിൽ സരിതയ്ക്കും ബിജുവിനുമെതിരെ 12 കേസുകൾ നിലവിലുണ്ടായിരുന്നുവെന്നു പൊലീസ്. സാളർ തട്ടിപ്പു കേസ് പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ്.നായർക്കുമെതിരെ 20052011 കാലഘട്ടത്തിൽ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത കേസുകളുടെ കണക്കാണ് ഇത്. ഇരുവർക്കുമെതിരെ കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മന്ത്രിമാർ കൂട്ടത്തോടെ വലയിലായത് എങ്ങനെയെന്നതാണ് ചോദ്യം. അതായത് ക്രിമിനൽ കേസുകളിൽ പ്രതിയായവരുമായാണ് മന്ത്രിമാർ ചങ്ങാത്തം സ്ഥാപിച്ചത്. ഇതൊന്നും മ്ന്ത്രിമാർ അറിഞ്ഞില്ലെങ്കിൽ അത് ഇന്റലിജൻസ് വീഴ്ചയുമാണ്. സോളർ കമ്മിഷനെ സഹായിക്കാൻ സർക്കാർ നിയോഗിച്ച നോഡൽ ഓഫിസർ ഡിവൈഎസ്‌പി ബിജോ അലക്‌സാണ്ടർ നടത്തിയ അന്വേഷണത്തിലാണു കേസുകളുടെ വിവരങ്ങൾ വെളിപ്പെട്ടത്. അന്വേഷണ റിപ്പോർട്ട് ബിജോ അലക്‌സാണ്ടർ കമ്മിഷനു കൈമാറി. 2011-12ൽ ഇവർക്കെതിരെ രണ്ടു കേസ് രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടിലുണ്ട്. സംസ്ഥാനത്തെ 448 പൊലീസ് സ്റ്റേഷനുകളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാ
കൊച്ചി: ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ എത്തുന്ന കാലയളവിൽ സരിതയ്ക്കും ബിജുവിനുമെതിരെ 12 കേസുകൾ നിലവിലുണ്ടായിരുന്നുവെന്നു പൊലീസ്. സാളർ തട്ടിപ്പു കേസ് പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ്.നായർക്കുമെതിരെ 20052011 കാലഘട്ടത്തിൽ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത കേസുകളുടെ കണക്കാണ് ഇത്.
ഇരുവർക്കുമെതിരെ കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മന്ത്രിമാർ കൂട്ടത്തോടെ വലയിലായത് എങ്ങനെയെന്നതാണ് ചോദ്യം. അതായത് ക്രിമിനൽ കേസുകളിൽ പ്രതിയായവരുമായാണ് മന്ത്രിമാർ ചങ്ങാത്തം സ്ഥാപിച്ചത്. ഇതൊന്നും മ്ന്ത്രിമാർ അറിഞ്ഞില്ലെങ്കിൽ അത് ഇന്റലിജൻസ് വീഴ്ചയുമാണ്.
സോളർ കമ്മിഷനെ സഹായിക്കാൻ സർക്കാർ നിയോഗിച്ച നോഡൽ ഓഫിസർ ഡിവൈഎസ്‌പി ബിജോ അലക്‌സാണ്ടർ നടത്തിയ അന്വേഷണത്തിലാണു കേസുകളുടെ വിവരങ്ങൾ വെളിപ്പെട്ടത്. അന്വേഷണ റിപ്പോർട്ട് ബിജോ അലക്‌സാണ്ടർ കമ്മിഷനു കൈമാറി. 2011-12ൽ ഇവർക്കെതിരെ രണ്ടു കേസ് രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടിലുണ്ട്.
സംസ്ഥാനത്തെ 448 പൊലീസ് സ്റ്റേഷനുകളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോർട്ട് തയാറാക്കിയതെന്ന്, നിലവിൽ എറണാകുളം റേഞ്ച് ഇന്റേണൽ സെക്യൂരിറ്റി വിഭാഗത്തിൽ ഡിവൈഎസ്‌പിയായ ബിജോ അലക്‌സാണ്ടർ പറഞ്ഞു. സരിതയ്ക്കും ബിജുവിനുമെതിരെ കൂടുതൽ ക്രിമിനൽ കേസുകൾ ഉണ്ടെങ്കിൽ കമ്മിഷനിലെ മറ്റു കക്ഷികൾക്ക് ഒരാഴ്ചയ്ക്കകം അറിയിക്കാമെന്നു ജസ്റ്റിസ് ജി.ശിവരാജൻ വ്യക്തമാക്കി.
2005-11 കാലത്ത് ഈ പ്രതികൾ ഉൾപ്പെട്ട കേസുകൾ എത്രയെന്നതു സോളർ അന്വേഷണ കമ്മിഷന്റെ പരിഗണനാ വിഷയങ്ങളിൽ നാലാമത്തെ ഇനമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണു നോഡൽ ഓഫിസറെ അന്വേഷണമേൽപിച്ചത്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തതു തിരുവനന്തപുരം ജില്ലയിലാണ്; ആറെണ്ണം. ആലപ്പുഴയിൽ മൂന്നും കൊല്ലം, എറണാകുളം, കോട്ടയം ജില്ലകളിൽ ഓരോ കേസും രജിസ്റ്റർ ചെയ്തു. 201112ൽ പത്തനംതിട്ട ഏനാത്ത് പൊലീസ് സ്റ്റേഷനിലും കൊല്ലം ഇരവിപുരം സ്റ്റേഷനിലുമാണ് ഓരോ കേസ് വീതം രജിസ്റ്റർ ചെയ്തത്.
പൊലീസ് അസോസിയേഷൻ മുൻ ഭാരവാഹി സി.ആർ.ബിജുവിനെതിരെ വിജിലൻസ് നടത്തിയ അന്വേഷണത്തിന്റെ ഫയലുകൾ സർക്കാർ അഭിഭാഷകൻ കമ്മിഷനിൽ ഹാജരാക്കി. തനിക്കെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നു ബിജുവും അല്ലെന്നു നിലവിലെ ജനറൽ സെക്രട്ടറി ജി.ആർ.അജിത്തും കമ്മിഷനിൽ ബോധിപ്പിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാനാണു ഫയൽ കമ്മിഷൻ വിളിച്ചുവരുത്തിയത്.