- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കളി കാര്യമായി; കളിത്തോക്ക് കൊണ്ടു പേടിപ്പിച്ച ബാലൻ അവസാനം പൊലീസ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ചു
ക്ലീവ്‌ലാൻഡ്: കളിത്തോക്ക് കൊണ്ടു നടന്ന് മറ്റുള്ളവരെ പേടിപ്പിച്ച ബാലൻ അവസാനം പൊലീസിന്റെ തോക്കിന് ഇരയായി. ക്ലീവ്‌ലാൻഡിലെ പന്ത്രണ്ടുവയസുകാരനാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. ശനിയാഴ്ച വൈകുന്നേരം കൂട്ടുകാരൊത്ത് പാർക്കിൽ കളിക്കാൻ പോയ തമീർ റൈസ് എന്ന ബാലൻ കൈയിൽ ഒരു വ്യാജ തോക്ക് കൂടി കരുതിയിട്ടുണ്ടായിരുന്നു. പാർക്കിൽ കളിച്ചുകൊണ്ടിരി
ക്ലീവ്‌ലാൻഡ്: കളിത്തോക്ക് കൊണ്ടു നടന്ന് മറ്റുള്ളവരെ പേടിപ്പിച്ച ബാലൻ അവസാനം പൊലീസിന്റെ തോക്കിന് ഇരയായി. ക്ലീവ്‌ലാൻഡിലെ പന്ത്രണ്ടുവയസുകാരനാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. ശനിയാഴ്ച വൈകുന്നേരം കൂട്ടുകാരൊത്ത് പാർക്കിൽ കളിക്കാൻ പോയ തമീർ റൈസ് എന്ന ബാലൻ കൈയിൽ ഒരു വ്യാജ തോക്ക് കൂടി കരുതിയിട്ടുണ്ടായിരുന്നു. പാർക്കിൽ കളിച്ചുകൊണ്ടിരിക്കേ പല തവണ പോക്കറ്റിൽ നിന്ന് ഈ തോക്കെടുത്ത് അവിടെയുണ്ടായിരുന്നവരുടെ നേർക്ക് ചൂണ്ടിയതായി ഒരു ദൃക്‌സാക്ഷി പറയുന്നു. തുടർന്ന് ഇക്കാര്യം ഒരാൾ ക്ലീവ്‌ലാൻഡ് പൊലീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
ഊഞ്ഞാലിൽ ഇരുന്ന് ആടുന്ന കുട്ടി പിസ്റ്റൾ പോലൊരു സാധനം ചൂണ്ടി ഏവരേയും പേടിപ്പിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. പാന്റിന്റെ പോക്കറ്റിൽ നിന്ന് ഇത് ഇടയ്ക്കിടെ പുറത്തെടുത്ത് പലരുടേയും നേർക്ക് ചൂണ്ടുന്നുണ്ടെന്നും പൊലീസിൽ വിവരം അറിയിച്ച ആൾ പറഞ്ഞെന്ന് പൊലീസ് വ്യക്തമാക്കുന്നു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് തോക്കു ചൂണ്ടി പേടിപ്പിക്കുന്ന കുട്ടിയുടെ നേർക്ക് നിറയൊഴിക്കുകയായിരുന്നുവത്രേ. ഗുരുതരമായ പരിക്കേറ്റ ബാലൻ ഒരു ദിവസത്തിനു ശേഷം മരിച്ചു.
ബാലന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഒരു സെമി ഓട്ടോമാറ്റിക് ഹാൻഡ് ഗൺ പോലെയുള്ളതായിരുന്നുവെന്നും ഇത് വ്യാജ തോക്കായിരുന്നുവെന്നും പൊലീസ് പിന്നീട് വ്യക്തമാക്കി. അതേസമയം പൊലീസിനെ വെടിവയ്പിലേക്ക് നയിച്ചതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി ചീഫ് എഡ് ടൂംബ അറിയിച്ചു. വെടിവച്ച പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിന്റെ ഭാഗമായി അവധി പ്രവേശിച്ചിരിക്കുകയാണ്.
അതേസമയം പൊലീസ് സേനയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയെക്കുറിച്ച് യുഎസ് ജസ്റ്റീസ് ഡിപ്പാർട്ട്‌മെന്റ് അന്വേഷണം ത്വരിതപ്പെടുത്തുന്നുണ്ട്. ഇതിനു മുമ്പ് സമാനമായ സംഭവങ്ങൾ അരങ്ങേറിയിട്ടുള്ളതുകൊണ്ട് പൊലീസ് ഓഫീസർമാരുടെ ഇത്തരം പ്രവണതയ്‌ക്കെതിരേ പ്രതിഷേധവും ശക്തമായിട്ടുണ്ട്.