- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനിച്ച് മൂന്നാം മാസത്തിൽ ദത്തെടുത്തു: അല്ലൽ അറിയിക്കാതെ മക്കളില്ലാത്ത ദമ്പതികൾ ദൈവം തന്ന നിധിയെ പൊന്നു പോലെ വളർത്തി; തെറ്റുകാണിച്ചപ്പോൾ വഴക്കു പറഞ്ഞ പോറ്റമ്മയ്ക്ക് സ്നേഹം ഇല്ലെന്ന് തോന്നി; 12 വയസ്സുകാരി ഒമ്പതാം ക്ലാസ്സുകാരന്റെ സഹായത്തോടെ പോറ്റമ്മയെ അതി ക്രൂരമായി കൊലപ്പെടുത്തി; തെളിവുകൾ ഇല്ലാതാക്കാൻ മൊബൈലും നശിപ്പിച്ചു: ഏഴാം ക്ലാസ്സുകാരിയും 15 വയസ്സുകാരനും പിടിയിൽ
ഫത്തേപ്പൂർ: ജനിച്ച് മൂന്നാമത്തെ മാസം അനാഥാലയത്തിൽ നിന്നും ദത്തെടുത്ത് സ്വന്തം കുഞ്ഞിനെ പോലെ നോക്കി വളർത്തിയ പെൺകുട്ടി പോറ്റമ്മയെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. 15 വയസ്സുകാരനായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ സഹായത്തോടെയാണ് ഏഴാം ക്ലാസ്സുകാരി പോറ്റമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഉത്തർ പ്രദേശിലെ ഫത്തേപൂർ ജില്ലയിൽ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവം നടത്തിയ ശേഷം കാമുകനുമായി മുങ്ങിയ പെൺകുട്ടി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇരുവരെയും പിടികൂടി. രണ്ടു പേരും ഇപ്പോൾ ജുവനൈൽ ഹോമിലാണ്. തന്നെ പോറ്റമ്മ വഴക്കു പറഞ്ഞത് സ്‌നേഹമില്ലാത്തതുകൊണ്ടാണെന്ന തോന്നലാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന്റെ തെളിവുകൾ നശിപ്പിക്കാൻ രണ്ട് മൊബൈലുകളും പെൺകുട്ടി നശിപ്പിച്ചു. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ. ഞായറാഴ്ച രാത്രി പെൺകുട്ടി കാമുകനായ സഹപാഠിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇത് കണ്ട അമ്മ പെൺകുട്ടിയെ തല്ലി. പയ്യനോട് വീട്ടിൽ നിന്നും പോകാനും ആവശ്യപ്പെട്ടു. രാത്രിയിൽ പോറ്റമ്മ
ഫത്തേപ്പൂർ: ജനിച്ച് മൂന്നാമത്തെ മാസം അനാഥാലയത്തിൽ നിന്നും ദത്തെടുത്ത് സ്വന്തം കുഞ്ഞിനെ പോലെ നോക്കി വളർത്തിയ പെൺകുട്ടി പോറ്റമ്മയെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. 15 വയസ്സുകാരനായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ സഹായത്തോടെയാണ് ഏഴാം ക്ലാസ്സുകാരി പോറ്റമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
ഉത്തർ പ്രദേശിലെ ഫത്തേപൂർ ജില്ലയിൽ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവം നടത്തിയ ശേഷം കാമുകനുമായി മുങ്ങിയ പെൺകുട്ടി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇരുവരെയും പിടികൂടി. രണ്ടു പേരും ഇപ്പോൾ ജുവനൈൽ ഹോമിലാണ്. തന്നെ പോറ്റമ്മ വഴക്കു പറഞ്ഞത് സ്‌നേഹമില്ലാത്തതുകൊണ്ടാണെന്ന തോന്നലാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൊലപാതകത്തിന്റെ തെളിവുകൾ നശിപ്പിക്കാൻ രണ്ട് മൊബൈലുകളും പെൺകുട്ടി നശിപ്പിച്ചു. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ. ഞായറാഴ്ച രാത്രി പെൺകുട്ടി കാമുകനായ സഹപാഠിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇത് കണ്ട അമ്മ പെൺകുട്ടിയെ തല്ലി. പയ്യനോട് വീട്ടിൽ നിന്നും പോകാനും ആവശ്യപ്പെട്ടു. രാത്രിയിൽ പോറ്റമ്മ ഉറക്കമായതോടെ പെൺകുട്ടി ഈ പയ്യനെ വീണ്ടും വിളിച്ചു വരുത്തി. ശേഷം ഇരുവരും ചേർന്ന് ഉറങ്ങിക്കിടന്ന പോറ്റമ്മയെ കൊലപ്പെടുത്തി. എന്നിട്ട് മൃതദേഹം മറ്റൊരു മുറിയിൽ ഒളിപ്പിച്ചു.
കൊലപാതകം നടത്തിയ ശേഷം ഇരുവരും വീടുവിട്ടു. ആ രാത്രി കാമുകനൊപ്പം എവിടെയൊക്കെയെ ചിലവഴിച്ച ശേഷം പിറ്റേന്ന് രാവിലെ ഇരുവരും ചേർന്ന് ഒരു റസ്റ്റൊറന്റിൽ നിന്നും ബ്രേക്ക്ഫാസറ്റ് കഴിച്ചു. ശേഷം ഫോണുകൾ രണ്ടും നശിപ്പിച്ചു. അടുത്ത ദിവസം ഉച്ചയോടെ പെൺകുട്ടി തിരികെ വീട്ടിൽ വന്നു.
താൻ ഒന്നും അറിഞ്ഞിട്ടില്ലെന്ന് വരുത്താൻ അടുത്തുള്ള വീട്ടിൽ ചെന്നിട്ട് താൻ വിളിച്ചിട്ട് അമ്മ അനങ്ങുന്നില്ലെന്ന് പറഞ്ഞു. ഇവർ മരിച്ചെന്ന് മനസ്സിലായതോടെ അയൽക്കാർ മുംബൈയിലുള്ള ഇവരുടെ ഭർത്താവിനെ വിവരം അറിയിച്ചു. ശരീരം മറവ് ചെയ്യാൻ ഒരുങ്ങുന്ന സമയത്ത് അയൽക്കാരിൽ ഒരാൾക്ക് സംശയം തോന്നി പൊലീസിൽ അറിയിച്ചു. ഇതോടെയാണ് പെൺകുട്ടി നടത്തിയ ക്രൂര കൊലപാതകത്തിന്റെ കഥ നാട്ടുകാർ അറിയുന്നത്.