- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്രയിലെ വീരാറിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; 13 രോഗികൾ മരിച്ചു; നിരവധി രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി
മുംബൈ: മഹാരാഷ്ട്രയിലെ വീരാറിൽ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 13 കോവിഡ് രോഗികൾ മരിച്ചു. വിജയ് വല്ലഭ് ആശുപത്രിയിലാണ് തീ പിടുത്തമുണ്ടായത്. പാൽഘാർ ജില്ലയിലുള്ള ഈ ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുകയായിരുന്നു.
പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ഐസിയുവിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്. 17 രോഗികളാണ് അപകടം നടക്കുമ്പോൾ ഐസിയുവിലുണ്ടായിരുന്നത്. ആകെ 90 രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. നിരവധി രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
തീവ്രപരിചരണ വിഭാഗത്തിലെ എയർ കണ്ടീഷണറിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അഗ്‌നിരക്ഷാ സേന ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ ഇപ്പോഴും രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
മറുനാടന് മലയാളി ബ്യൂറോ