- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഷ്ടപദിയും അറബ് സംഗീതവും ഒരു പോലെ വഴങ്ങും; ഷാർജാ ടിവിയുടെ റിയാലിറ്റി ഷോയിൽ അവസാന റൗണ്ടിലെത്തിയ അറബിയല്ലാത്ത ഏക പെൺകുട്ടി; അറബി സംഗീത റിയാലിറ്റിഷോയിൽ മലയാളിയായ മീനാക്ഷി താരമായത് പ്രതിഭയുടെ മികവിൽ
ദുബായ്: ഷാർജ ടിവിയുടെ അറബി സംഗീത റിയാലിറ്റിഷോയിൽ മലയാളി പെൺകുട്ടിക്ക് കിരീടം. മത്സരത്തിൽ പങ്കെടുത്ത അറബിയല്ലാത്ത ഏക കുട്ടിയായ മീനാക്ഷിയാണ് അപൂർവ്വ അംഗീകാരം നേടിയത്. എറണാകുളം സ്വദേശിയുടെ മകൾ മീനാക്ഷി എന്ന ഏഴാം കഌസ്സുകാരിയാണ്. ഫൈനലിൽ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ: സുൽത്താൻ ബിൻ മുഹമ്മദിൽ നിന്നും മീനാക്ഷി ഉപഹാരവും വിജയകിരീടവും സ്വീകരിച്ചു. സമ്മാനത്തുക പുറത്തുവിട്ടിട്ടില്ല. അറബി സംഗീതാലാപാന മികവ് ആയിരുന്നു മീനാക്ഷിയെ വിജയിയാക്കിയത്. ഷാർജ ജെംസ് മില്ലനിയം സ്‌കൂളിലെ ഏഴാം കഌസ്സുകാരിയായ മീനാക്ഷി അറബ് സംഗീത പരിപാടിയായ മുൻഷിദ് ഷാർജയുടെ എട്ടാം സീസണിലാണ് വിജയം കുറിച്ചത്. ഷാർജാ ടിവി കുട്ടികൾക്കായി ഒരുക്കിയ സംഗീത റിയാലിറ്റി ഷോയായിരുന്നു ഇത്. 91 രാജ്യങ്ങളിൽ നിന്നായി 1,14,251 പേർ മീനാക്ഷിക്ക് വോട്ട് ചെയ്തു. ഫൈനലിൽ എത്തിയ അറബ് വംശജരായ ഏഴുപേരെ മറികടന്നായിരുന്നു മലയാളികുട്ടിയുടെ നേട്ടം. മുൻഷിദ് ഷാർജ'(ഷാർജയിലെ ഗായകൻ) എന്ന പേരിൽ ഷാർജയിലെയും വടക്കൻ എമിറേറ്റുകളിലെയും സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ റിയാലിറ്റ
ദുബായ്: ഷാർജ ടിവിയുടെ അറബി സംഗീത റിയാലിറ്റിഷോയിൽ മലയാളി പെൺകുട്ടിക്ക് കിരീടം. മത്സരത്തിൽ പങ്കെടുത്ത അറബിയല്ലാത്ത ഏക കുട്ടിയായ മീനാക്ഷിയാണ് അപൂർവ്വ അംഗീകാരം നേടിയത്.
എറണാകുളം സ്വദേശിയുടെ മകൾ മീനാക്ഷി എന്ന ഏഴാം കഌസ്സുകാരിയാണ്. ഫൈനലിൽ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ: സുൽത്താൻ ബിൻ മുഹമ്മദിൽ നിന്നും മീനാക്ഷി ഉപഹാരവും വിജയകിരീടവും സ്വീകരിച്ചു. സമ്മാനത്തുക പുറത്തുവിട്ടിട്ടില്ല. അറബി സംഗീതാലാപാന മികവ് ആയിരുന്നു മീനാക്ഷിയെ വിജയിയാക്കിയത്.
ഷാർജ ജെംസ് മില്ലനിയം സ്‌കൂളിലെ ഏഴാം കഌസ്സുകാരിയായ മീനാക്ഷി അറബ് സംഗീത പരിപാടിയായ മുൻഷിദ് ഷാർജയുടെ എട്ടാം സീസണിലാണ് വിജയം കുറിച്ചത്. ഷാർജാ ടിവി കുട്ടികൾക്കായി ഒരുക്കിയ സംഗീത റിയാലിറ്റി ഷോയായിരുന്നു ഇത്. 91 രാജ്യങ്ങളിൽ നിന്നായി 1,14,251 പേർ മീനാക്ഷിക്ക് വോട്ട് ചെയ്തു. ഫൈനലിൽ എത്തിയ അറബ് വംശജരായ ഏഴുപേരെ മറികടന്നായിരുന്നു മലയാളികുട്ടിയുടെ നേട്ടം.
മുൻഷിദ് ഷാർജ'(ഷാർജയിലെ ഗായകൻ) എന്ന പേരിൽ ഷാർജയിലെയും വടക്കൻ എമിറേറ്റുകളിലെയും സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ റിയാലിറ്റി ഷോയിൽ ആദ്യ റൗണ്ടുകളിൽ 400 പേരാണ് പങ്കെടുത്തത്. അവസാന റൗണ്ടിലേക്ക് മീനാക്ഷിയടക്കം എട്ട് കൊച്ചുഗായകർ തെരഞ്ഞെടുക്കപ്പെട്ടു. ആലാപന മികവ് കൂടാതെ, പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലുമാണ് ജേതാവിനെ നിശ്ചയിച്ചത്. പ്രേക്ഷകരുടെ വോട്ടുകൾ ഏറെയും നേടിയാണ് മീനാക്ഷി ഒന്നാമത് എത്തിയത്.
യുവ ഇംഗ്ലീഷ് ഗായകൻ ഹാരിസ് ജെയുടെ റസൂലല്ലാഹ്, മാസിഡോണിയൻ ഗായകൻ മെസൂത് കുർതിസിന്റെ മൗലായ സല്ലി, സ്വീഡിഷ് ഗായകൻ മഹിർ സെയിനിന്റെ ഫോർഗീവ് മി എന്നീ ഗാനങ്ങളിൽ നിന്നുള്ള പ്രധാന ഭാഗങ്ങൾ കോർത്തിണക്കിയാണ് മീനാക്ഷി ഫൈനൽ റൗണ്ടിലെ നാല് മിനിറ്റ് ഗാനം ആലപിച്ചത്. ശബ്ദസൗകുമാര്യം കൊണ്ടും അക്ഷരസ്ഫുടത കൊണ്ടും ആലാപന മികവുകൊണ്ടും ഷോയിലെ വിധികർത്താക്കളായ പ്രശസ്ത അറബിക് സംഗീതജ്ഞർ അഹമ്മദ് അൽ മൻസൂരി, അബ്ദുല്ല ഷെഹി, അലി നഖ് വി എന്നിവരുടെയും സംഗീത പ്രേമികളുടെയും മനം കവർന്നു ഈ 13 വയസുകാരി. വളരെ മികച്ച രീതിയിൽ പാടിയ മീനാക്ഷിയെ ഷെയ്ഖ് ഡോ.സുൽത്താൻ പ്രത്യേകമായി അഭിനന്ദിച്ചു.
അറബിഗാനങ്ങളിൽ അസാധാരണ മികവ് തെളിയിച്ചാണ് മീനാക്ഷി ഫൈനലിൽ എത്തിയത്. അഞ്ചു വർഷമായി സംഗീതം പഠിക്കുന്നുണ്ട് മീനാക്ഷി. അങ്കമാലിയിൽ താമസിക്കുന്ന പെരുമ്പാവൂർ സ്വദേശി ജയകുമാറിന്റെയും ആയുർവേദ ഡോക്ടർ രേഖയുടെയും മകളാണ് മീനാക്ഷി. യുഎഇയിൽ എഞ്ചിനീയറാണ് ജയകുമാർ. സഹോദരി കല്യാണി. അമ്മയിൽ നിന്നാണ് മീനാക്ഷി സംഗീതത്തിന്റെ ആദ്യപാഠം നുകർന്നത്. കഴിഞ്ഞ അഞ്ച് വർഷമായി അബുദാബിയിലെ ദിവ്യ വിമലിന്റെ കീഴിൽ സംഗീതം അഭ്യസിക്കുന്നു.
ക്ഷേത്രസംഗീതമായ അഷ്ടപദി(സോപാന സംഗീതം) ആലപിക്കുന്ന യുഎഇയിലെ അപൂർവം ഗായകരിലൊരാളും. തന്റെ വിജയത്തിനായി പ്രാർത്ഥിക്കുകയും വോട്ട് ചെയ്യുകയും ചെയ്ത എല്ലാവർക്കും മീനാക്ഷിയും കുടുംബവും നന്ദി പറഞ്ഞു.