- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
കൊല്ലം: പതിനാല് വയസുവരെ കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി വളർത്തിയ മകനെ ഒരു പിടി ചാരമാക്കി മാറ്റിയത് സ്വന്തം അമ്മതന്നെ. കൊല്ലത്ത് നിന്നും കാണാതായ ജിത്തു ജോബിനെ കൊന്ന് കത്തിച്ചത് താനാണെന്ന് അമ്മ ജയമോളുടെ കുറ്റ സമ്മതം. മുഖം ഏതാണ്ട് മുഴുവനായും കത്തിക്കരിഞ്ഞ നിലയിലാണ്. ആസൂത്രിത കൊലപാതകമാണെന്നു പൊലീസ് സൂചിപ്പിച്ചു. വീട്ടു വഴക്കിനെ തുടർന്നാണ് മകനെ കൊലപ്പെടുത്തിയതെന്നും അമ്മ പൊലീസിനോട് വെളിപ്പെടുത്തി. മകനെ കൊന്ന ശേഷം കത്തിക്കുകയായിരുന്നെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. പൊലീസ് ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചാത്തന്നൂർ പൊലീസാണ് ജയമോളെ കസ്റ്റഡിയിലെടുത്തത്. മൃതദേഹത്തിന്റെ മുൻവശം ഏതാണ്ടു മുഴുവൻ കത്തിക്കരിഞ്ഞ നിലയിലാണ്. കാലുകൾ രണ്ടും വെട്ടിമാറ്റിയിട്ടുണ്ട്. ഒരു കൈക്കും വെട്ടേറ്റിട്ടുണ്ട്. ഇന്നു ജിത്തുവിന്റെ അച്ഛനെയും അമ്മയെയും പൊലീസ് വീട്ടിൽ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഫൊറൻസിക് വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി. അപ്പോഴൊന്നും പറമ്പിലെ വാഴത്തോട്ടത്തിൽ മൃതദേഹം ഉണ്ടായിരുന്നില്ലെന്നാണ് പ
കൊല്ലം: പതിനാല് വയസുവരെ കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി വളർത്തിയ മകനെ ഒരു പിടി ചാരമാക്കി മാറ്റിയത് സ്വന്തം അമ്മതന്നെ. കൊല്ലത്ത് നിന്നും കാണാതായ ജിത്തു ജോബിനെ കൊന്ന് കത്തിച്ചത് താനാണെന്ന് അമ്മ ജയമോളുടെ കുറ്റ സമ്മതം. മുഖം ഏതാണ്ട് മുഴുവനായും കത്തിക്കരിഞ്ഞ നിലയിലാണ്. ആസൂത്രിത കൊലപാതകമാണെന്നു പൊലീസ് സൂചിപ്പിച്ചു.
വീട്ടു വഴക്കിനെ തുടർന്നാണ് മകനെ കൊലപ്പെടുത്തിയതെന്നും അമ്മ പൊലീസിനോട് വെളിപ്പെടുത്തി. മകനെ കൊന്ന ശേഷം കത്തിക്കുകയായിരുന്നെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. പൊലീസ് ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചാത്തന്നൂർ പൊലീസാണ് ജയമോളെ കസ്റ്റഡിയിലെടുത്തത്. മൃതദേഹത്തിന്റെ മുൻവശം ഏതാണ്ടു മുഴുവൻ കത്തിക്കരിഞ്ഞ നിലയിലാണ്. കാലുകൾ രണ്ടും വെട്ടിമാറ്റിയിട്ടുണ്ട്. ഒരു കൈക്കും വെട്ടേറ്റിട്ടുണ്ട്.
ഇന്നു ജിത്തുവിന്റെ അച്ഛനെയും അമ്മയെയും പൊലീസ് വീട്ടിൽ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഫൊറൻസിക് വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി. അപ്പോഴൊന്നും പറമ്പിലെ വാഴത്തോട്ടത്തിൽ മൃതദേഹം ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ സംശയം. വൈകുന്നേരത്തോടെ മൃതദേഹം ഇവിടെ കൊണ്ടിട്ടതാകാം. കൊലപാതകത്തിനു പിന്നിൽ മറ്റു ചിലർക്കും പങ്കുണ്ടെന്നാണ് സംശയം.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് കുട്ടിയെ കാണാതായതായി ഇവർ പൊലീസിൽ പരാതി നൽകിയത്. സ്‌കെയിൽ വാങ്ങാൻ പുറത്തുപോയശേഷം കാണാനില്ലെന്നായിരുന്നു പരാതി. പത്രങ്ങളിൽ പരസ്യവും നൽകി. ബുധനാഴ്ച വൈകിട്ടോടെ ഒഴിഞ്ഞുകിടക്കുന്ന പറമ്പിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കത്തിക്കരിഞ്ഞ് വികൃതമായ നിലയിലായിരുന്നു ജഡം. കൈകളും കാലുകളും വെട്ടിമാറ്റിയിരുന്നു. എന്നാൽ ജഡം കിടന്നിരുന്നതിന് ചുറ്റും കത്തിച്ചതിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. അതിനാൽ മറ്റെവിടെയോ വെച്ച് കത്തിച്ച ശേഷം ജഡം പറമ്പിൽ കൊണ്ടുവന്നിട്ടതായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.
ഇക്കാര്യത്തിൽ ജയയുടെ സുഹൃത്തായ ഒരു അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊല്ലം പൊലീസ് കമ്മീഷണർ ശ്രീനിവാസ് എ സ്ഥലത്ത് എത്തിയിരുന്നു. ജയമോളും ജിത്തുവും തമ്മിൽ വഴക്കുണ്ടായെന്നും ഇതിനിടയിൽ ജിത്തു കൊല്ലപ്പെട്ടുവെന്നുമാണ് നിഗമനം. പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് ജയമോളിൽനിന്ന് കൊലപാതക സൂചന ലഭിച്ചത്.
ബുധനാഴ്ച വൈകുന്നേരം കുടുംബ വീടിനു സമീപം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടത്. ഇതേ തുടർന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം ഇവിടെ എത്തിച്ചേർന്ന് അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ആരംഭത്തിൽ തന്നെ പൊലീസിന് അമ്മയെ സംശയം തോന്നുകയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. തുടർന്നാണ് മകനെ താൻ തീകൊളുത്തി കൊന്നതാണെന്ന് അമ്മ സമ്മതിച്ചത്.
കുട്ടിയുടെ അടുത്ത ബന്ധുക്കളെ ഉൾപ്പെടെ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു. കുണ്ടറയിലെ സ്വാകാര്യ സ്‌കൂളിലെ വിദ്യാർത്ഥിയായ ജിത്തുവിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. കുണ്ടറ എംജിഡിഎച്ചഎസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ജിത്തു.