- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റമദാൻ വ്രതാരംഭ ദിനത്തിൽ സൗദിയിൽ വാഹനാപകടം; ട്രക്കും ബസും കൂട്ടിയിടിച്ച് ഇന്ത്യക്കാരടക്കം 15 തൊഴിലാളികൾ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ റമദാൻ വ്രതാരംഭ ദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ 15 മരണം. ബസും ട്രക്കും കൂട്ടിയിടിച്ചാണ് ഇന്ത്യക്കാരടക്കം 15 വിദേശ തൊഴിലാളികൾ മരിച്ചത്. 30 പേർക്ക് പരുക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ട ഇന്ത്യക്കാരിൽ ഏതൊക്കെ സംസ്ഥാനക്കാരുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് ആറോടെ റിയാദ് ഖസീം ഹൈവേയിലായിരുന്നു അപകടം. ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബസിന് തീ പിടിച്ചതാണ് വൻ ദുരന്തത്തിന് കാരണമായത്. പരിക്കേറ്റവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റെഡ് ക്രസന്റ് റിയാദ് റീജിയൺ വക്താവ് അബ്ദുല്ല അൽ മുറൈബൈദ് പറഞ്ഞു.
റിയാദ്: സൗദി അറേബ്യയിൽ റമദാൻ വ്രതാരംഭ ദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ 15 മരണം. ബസും ട്രക്കും കൂട്ടിയിടിച്ചാണ് ഇന്ത്യക്കാരടക്കം 15 വിദേശ തൊഴിലാളികൾ മരിച്ചത്.
30 പേർക്ക് പരുക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ട ഇന്ത്യക്കാരിൽ ഏതൊക്കെ സംസ്ഥാനക്കാരുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് ആറോടെ റിയാദ് ഖസീം ഹൈവേയിലായിരുന്നു അപകടം.
ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബസിന് തീ പിടിച്ചതാണ് വൻ ദുരന്തത്തിന് കാരണമായത്. പരിക്കേറ്റവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റെഡ് ക്രസന്റ് റിയാദ് റീജിയൺ വക്താവ് അബ്ദുല്ല അൽ മുറൈബൈദ് പറഞ്ഞു.
Next Story