തൃശൂർ: പ്ലസ് ടു വിദ്യാർത്ഥിനിയെ അച്ഛന്റെ കൂട്ടുകാർ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. തൃശൂർ പുന്നയൂർക്കുളത്താണ് നാടിനെ നടുക്കിയ സംഭവം. അദ്ധ്യാപിക നൽകിയ വിവരത്തെ തുടർനാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് ഇയാൾ. കാപ്പരിക്കാട് സ്വദേശി ഷാജി (26) ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. രണ്ടു പേരെ കൂടി പിടികൂടാനുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയതായി വടക്കേകാട് പൊലീസ് അറിയിച്ചു.

സ്‌കൂളിൽ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപകർ ചൈൽഡ് ലൈനിന്റെ മുന്നിൽ പ്രശ്‌നം എത്തിക്കുകയായിരുന്നു. 15 വയസ്സുള്ള പെൺകുട്ടിയാണു പീഡനത്തിന് ഇരയായത്. രണ്ട് മാസം മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. സ്‌കൂളിൽ ചൈൽഡ് ലൈൻ കൗൺസിലിംഗിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പലതവണയായി പീഡനത്തിനിരയായതായി കുട്ടി വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് അദ്ധ്യാപിക പൊലീസിൽ വിവരം അറിയിച്ചു. പ്രതികൾ കഞ്ചാവ് ഇടപാടുകാരാണെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ വീട്ടിലും ട്യൂഷൻ സെന്ററിലും പിതാവിന്റെ കൂട്ടുകാർ കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്. മറ്റുള്ളവർക്കെതിരെ അന്വേഷണം നടക്കുന്നു.

രണ്ടുപേർ കൂടി സംഭവത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ അമ്മ വിവരം അറിഞ്ഞിട്ടും പരാതിപ്പെട്ടില്ലെന്ന് പറയുന്നു. പ്രതികൾ കഞ്ചാവ് ഇടപാടുകാരാണെന്ന് പൊലീസ് അറിയിച്ചു.