തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ 15 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നു പരാതി. നാലംഗ സംഘമാണു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ടു രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

തിരുവനന്തപുരം ഫോർട്ട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ടുപേരെ കോടതിയിൽ ഹാജരാക്കി.

ഇടുക്കി മേലുകാവിൽനിന്നാണ് ഇവർ പിടിയിലായിരിക്കുന്നതെന്നാണു വിവരം. പെൺകുട്ടിയെയും ഇവിടെനിന്നു തന്നെ കണ്ടെത്തിയിരുന്നു. സംഘത്തിലൊരാളുമായി പെൺകുട്ടിക്കു പ്രണയമുണ്ടായിരുന്നെന്നും അയാളോടൊപ്പം ഇറങ്ങിപ്പോകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇയാളാണു പെൺകുട്ടിയെ തൊടുപുഴയിലെത്തിച്ചു മറ്റുള്ളവർക്കു കൈമാറിയത്. ഇവർ തൊടുപുഴയിൽ താമസിച്ചതിനുള്ള തെളിവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.