- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡ് സിനിമയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് 15 കാരിയുടെ നഗ്നചിത്രങ്ങൾ പകർത്തി; ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചു; പെൺകുട്ടിയെ ലക്കി ശർമ്മ വലയിൽ വീഴ്ത്തിയത് ഫേസ്‌ബുക്ക് ചാറ്റിലൂടെ മോഹന വാഗ്ദാനം നൽകി; കുട്ടിയെ വിശ്വസിച്ചേൽപ്പിച്ചത് മാതാപിതാക്കൾ: കൊച്ചിയിൽ നിന്നും ഒരു സിനിമയെ വെല്ലുന്ന കഥ
കൊച്ചി: സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാന വിശ്വസിച്ച് വെട്ടിൽ വീണ പെൺകുട്ടികൾ ഏറെയാണ്. പലർക്കും പലവിധത്തിലാണ് അനുഭവങ്ങൾ. ചിലർ വഞ്ചിക്കപ്പെട്ട് ഒന്നുമാകാതെ ജീവനൊടുക്കി. മറ്റുചിലരാകട്ടെ ഇപ്പോഴും ആഗ്രഹം പൂർത്തീകരിക്കാതെ ഈ മേഖലയിൽ തന്നെ ചുറ്റിക്കറങ്ങുന്നു. പിഞ്ചു പ്രായത്തിൽ തന്നെ സിനിമാ മോഹത്തിൽ കുടുങ്ങി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ കഥയാണ് കൊച്ചിയിൽ നിന്നും പുറത്തുവരുന്നു. ഒരു സിനിമയെ വെല്ലുന്ന കഥയാണ് പുറത്തുവന്നത്. ഹിന്ദി സിനിമയിൽ അഭിനയിപ്പിക്കാമെന്നു മോഹിപ്പിച്ച് വടുതല സ്വദേശിനിയെ തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. സംഭവത്തിലെ പ്രതി നോയിഡയിൽ വെച്ച് അറസ്റ്റിലായിരുന്നു. ഇയാളെ ഇന്ന് കൊച്ചിയിൽ എത്തിച്ചു. സിനിമയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് 15 കാരിയായ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തുകയും ബലപ്രയോഗത്തിലൂടെ െലെംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് നോർത്ത് പൊലീസ് നടത്തിയ പരിശോധനയിൽ വ്യക്തമാക്കി. പ്രതി മഹേഷ് ഉപാധ്യായേ(ലക്കി ശർമ)യും പെൺകുട്ടിയെയുമാണ് ഇന്ന് കൊച്ചിയിലെത്തിച്ചത്. ഉത്തർപ്രദേശിൽനി
കൊച്ചി: സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാന വിശ്വസിച്ച് വെട്ടിൽ വീണ പെൺകുട്ടികൾ ഏറെയാണ്. പലർക്കും പലവിധത്തിലാണ് അനുഭവങ്ങൾ. ചിലർ വഞ്ചിക്കപ്പെട്ട് ഒന്നുമാകാതെ ജീവനൊടുക്കി. മറ്റുചിലരാകട്ടെ ഇപ്പോഴും ആഗ്രഹം പൂർത്തീകരിക്കാതെ ഈ മേഖലയിൽ തന്നെ ചുറ്റിക്കറങ്ങുന്നു. പിഞ്ചു പ്രായത്തിൽ തന്നെ സിനിമാ മോഹത്തിൽ കുടുങ്ങി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ കഥയാണ് കൊച്ചിയിൽ നിന്നും പുറത്തുവരുന്നു. ഒരു സിനിമയെ വെല്ലുന്ന കഥയാണ് പുറത്തുവന്നത്.
ഹിന്ദി സിനിമയിൽ അഭിനയിപ്പിക്കാമെന്നു മോഹിപ്പിച്ച് വടുതല സ്വദേശിനിയെ തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. സംഭവത്തിലെ പ്രതി നോയിഡയിൽ വെച്ച് അറസ്റ്റിലായിരുന്നു. ഇയാളെ ഇന്ന് കൊച്ചിയിൽ എത്തിച്ചു. സിനിമയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് 15 കാരിയായ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തുകയും ബലപ്രയോഗത്തിലൂടെ െലെംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് നോർത്ത് പൊലീസ് നടത്തിയ പരിശോധനയിൽ വ്യക്തമാക്കി. പ്രതി മഹേഷ് ഉപാധ്യായേ(ലക്കി ശർമ)യും പെൺകുട്ടിയെയുമാണ് ഇന്ന് കൊച്ചിയിലെത്തിച്ചത്.
ഉത്തർപ്രദേശിൽനിന്നു 15 വർഷം മുമ്പ് കൊച്ചിയിലേക്കു കുടിയേറിയ കുടുംബമാണ് പെൺകുട്ടിയുടേത്. എസ്.എസ്.എൽ.സി. വരെ പഠിച്ച പെൺകുട്ടിയെ മൂന്നുമാസം മുമ്പാണ് ഫേസ്‌ബുക്ക് ചാറ്റിലൂടെ ലക്കി ശർമ പരിചയപ്പെട്ടത്. ഹിന്ദി സിനിമാ നിർമ്മാതാവ് എന്നാണ് ഇയാൾ പരിചയപ്പെടുത്തിയത്. സിനിമാസീരിയൽ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും കാണിച്ചു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന ലക്കിശർമയുടെ വാഗ്ദാനത്തിൽ കുടുങ്ങിയ പെൺകുട്ടി മാതാപിതാക്കളെയും ഈ ആവശ്യത്തിനായി നിർബന്ധിച്ചുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 15ന് മംഗളുരുവിലെത്തി പെൺകുട്ടിയെ ലക്കി ശർമയെ ഏൽപ്പിച്ച് മാതാപിതാക്കൾ മടങ്ങി. ട്രെയിന്മാർഗം ആദ്യം ഡൽഹിയിലും പിന്നീട് നോയിഡയിലേക്കും പോയി. ഹോട്ടലിൽ മുറിയെടുത്തശേഷമാണു സിനിമയുടെ ആവശ്യത്തിനെന്നു പറഞ്ഞ് പെൺകുട്ടിയുടെ നഗ്നചിത്രങ്ങളെടുത്തത്. പിന്നീട് നാലുദിവസം തുടർച്ചയായി പീഡിപ്പിക്കുകയും ചെയ്തു. 17 ന് മാതാപിതാക്കളോട് രണ്ടുലക്ഷം ആവശ്യപ്പെട്ടു. തുക നൽകിയില്ലെങ്കിൽ കുട്ടിയെ പെൺവാണിഭക്കാർക്ക് വിൽക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് 50,000 രൂപ ഇവർ ലക്കി ശർമയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. ഇതോടൊപ്പം പൊലീസിൽ പരാതിയും നൽകി. എസ്.ഐ. വിപിൻദാസിന്റെയും സീനിയർ സി.പി.ഒ. വിനോദ്കൃഷ്ണയുടെയും നേതൃത്വത്തിൽ െസെബർ സെല്ലിന്റെ സഹായത്തോടെയാണു പ്രതിയെ പിടികൂടിയത്.