ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശിനിയായ പതിനാറ് വയസുള്ള പെൺകുട്ടിയെ അറുപത്തഞ്ച് വയസുള്ള ഒമാൻ ഷെയ്ക്ക് അഹമ്മദാണ് വിവാഹം ചെയ്തത്. കുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി കുട്ടിയുടെ മാതാവ് സെയിദ് ഉന്നീസ ഹൈദരാബാദ് പൊലീസിൽ പരാതി നൽകി. ബുധനാഴ്ചയാണ് പരാതി നൽകിയത്. മസ്‌കറ്റിൽ നിന്നും കുട്ടിയെ ഇന്ത്യയിലേക്ക് തിരിച്ച് കിട്ടാൻ അധികൃതർ ഇടപെടണമെന്നും ഉന്നീസയുടെ പരാതിയിൽ പറയുന്നു. ഹൈദരാബാദിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ പെൺകുട്ടിയുടെ മാതാവ് സെയ്ദാ ഉന്നിസ ബുധനാഴ്ച പൊലീസിൽ പരാതി നൽകി. മസ്‌ക്കറ്റിലേക്ക് കൊണ്ടുവന്ന മകളെ മടക്കി കൊണ്ടുവരാൻ സഹായിക്കണമെന്നാണ് ഉന്നയിച്ചിരിക്കുന്ന ആവശ്യം.

റംസാൻ ആഘോഷത്തിനായി ഹൈദരാബാദിൽ എത്തിയ ഭർത്തൃസഹോദരി ഗൗസിയയും ഭർത്താവ് സിക്കന്ദറും മകളെ കൊണ്ടുപോകുകയും ഷെയ്ഖുമായി മകളുടെ വിവാഹം നടത്തിയതെന്നും ആരോപിച്ചു. തന്റെ എതിർപ്പിനെ മറികടന്നാണ് എല്ലാം ചെയ്തതെന്നും പറഞ്ഞു. ഉന്നീസയുടെ ഭർത്താവിന്റെ അനുജത്തി ഗൗസിയയും ഭർത്താവ് സിക്കന്ദറും ചേർന്നാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ ഷെയ്ഖിന് വിവാഹം ചെയ്ത് നൽകിയതെന്നും അമ്മയുടെ പരാതിയിൽ ആരോപിക്കുന്നു.

മകൾക്ക് വിവാഹത്തിന് താൽപ്പര്യമില്ലായിരുന്നുവെന്നും ഇവരുടെ നിർബന്ധത്താൽ കുട്ടി വിവാഹത്തിന് വഴങ്ങുകയായിരുന്നുവെന്നും സെയിദ് ഉന്നീസ ആരോപിച്ചു. അഞ്ച് ലക്ഷം രുപ നൽകി ഷെയ്ഖ് കുട്ടിയെ വാങ്ങുകയായിരുന്നെന്നും ആ തുക സിക്കന്ദർ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. അഞ്ച് ലക്ഷം രുപം തിരികെ കൊടുത്താൽ മാത്രമെ കുട്ടിയെ ഇന്ത്യയിലേക്ക് അയക്കുകയുള്ളുവെന്നാണ് ഇപ്പോഴുള്ള ഭീഷണി.

ഷെയ്ഖിനെ വിവാഹം കഴിച്ചാൽ കിട്ടുന്ന ആഡംബര ജീവിതത്തിന്റെ വീഡിയോകൾ കാണിച്ചാണ് സിക്കന്ദർ മകളുടെ വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷം നാലുദിവസം കൗമാരക്കാരിയായ ഭാര്യയുമായി ഒമാൻ പൗരൻ നഗരത്തിലെ ഹോട്ടലിൽ കഴിയുകയും അതിന് ശേഷം തീഗൽകുണ്ടയിലെ സിക്കന്ദറിന്റെ വീട്ടിലേക്ക് പോകുകയും പിന്നീട് ഇന്ത്യ വിടുകയും ചെയ്തു. കിട്ടിയ ചുരുങ്ങിയ സമയത്തിനകത്ത് സിക്കന്ദർ ഒമാനിലേക്ക് പോകാനുള്ള പെൺകുട്ടിയുടെ പാസ്പോർട്ടും മറ്റ് രേഖകളും ശരിയാക്കുകയും ചെയ്തു.

സിക്കന്ദർ തന്നെയാണ് കുട്ടിയെ മസ്‌ക്കറ്റിലേക്ക് അയക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തത്. കുട്ടിക്ക് ഒമാനിലേക്ക് പോകാനായുള്ള വിസയും പാസ്‌പോർട്ടുമെല്ലാം സിക്കന്ദർ തന്നെയാണ് നൽകിയത്. ഇപ്പോൾ കുട്ടിയെ വിട്ട് കിട്ടാനായി നിരന്തരം സിക്കന്ദറിന്റെ വീട്ടിൽ കയറി ഇറങ്ങുകയാണ് ഈ വ്യദ്ധയായ മാതാവ്. മകളെ കാണാതായതോടെ ഉന്നീസ പലതവണ സിക്കന്ദറിന്റെ വീട്ടിൽ ചെന്നെങ്കിലും ഫലം കാണാതെ വന്നതോടെയാണ് അന്വേഷിച്ച് വിവരം അറിഞ്ഞത്.

മകളെ തിരിച്ചു നൽകാൻ സിക്കന്ദറിനോട് ആവശ്യപ്പെട്ടപ്പോൾ അയാൾ ഭീഷണിപ്പെടുത്തിയെന്നും ഇവർ പരാതിയിൽ പറയുന്നു. കുറ്റവാളികളെ എത്രയും വേഗം പിടിച്ച് മകളെ സുരക്ഷിതമായി മടക്കിക്കിട്ടാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ആരും സഹായിക്കാനില്ലാതെ മകളുടെ വരവിനായി കാത്തിരിക്കുകയാണ് മാതാവായ സെയിദ്ദ് ഉന്നീസ.