- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠിക്കാൻ ആവശ്യപ്പെട്ട് നിരന്തരം ശകാരവും ഇടയ്ക്കിടെ തല്ലും; ക്രിക്കറ്റ് ബാറ്റുകൊണ്ട് അമ്മയേയും സഹോദരിയേയും തലയ്ക്കടിച്ചു കൊന്നു എന്ന് മകന്റെ കുറ്റസമ്മതം; ഉറങ്ങിക്കിടന്ന അമ്മയെയും മകളേയും മകൻ കൊലപ്പെടുത്തിയത് 'ഹൈസ്‌കൂൾ ഗാങ്സ്റ്റർ എസ്‌കേപ്പ്' എന്ന ഗെയിമിന്റെ സ്വാധീനത്താൽ എന്ന് പിതാവ്
ന്യൂഡൽഹി: പഠിക്കാൻ പറഞ്ഞതിനും പഠിക്കാതിരുന്നതിന് തല്ലിയതിനും അമ്മയെയും സഹോദരിയേയും കൊലപ്പെടുത്തിയത് പതിനാറുകാരൻ. നോയിഡയിലെ ഫ്‌ളാറ്റിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിൽ അന്വേഷണം നടത്തിയ പൊലീസ് മകന്റെ കുറ്റസമ്മതം കേട്ട് ഞെട്ടിയിരിക്കുകയാണ് അന്വേഷണ സംഘം. പഠിക്കാത്തതിന് ശകാരിച്ചതാണ് പ്രകോപിതനാക്കിയതെന്ന് പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി. കേസിൽ പൊലീസ് സംശയിച്ചിരുന്ന മകനെ വാരാണാസിയിൽ നിന്നാണ് അറസ്റ്റു ചെയ്തത്. സംഭവത്തിന് ശേഷം ഫോണും രണ്ടുലക്ഷം രൂപയുമായി മകൻ സ്ഥലംവിടുകയായിരുന്നു. എന്നാൽ അക്രമങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു ഗെയിമിന്റെ അടിമയായിപ്പോയതാണ് പതിനാറുകാരനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പിതാവ് പറയുന്നു. സോഫയിലിരിക്കാതെ പോയി പഠിക്കാൻ അമ്മ ആവശ്യപ്പെട്ടതാണ് മകന് പ്രകോപനം ആയത്. ഇതിന് പിന്നാലെ പഠിക്കാത്തതിന് അമ്മ അടിച്ചുവെന്നും അതോടെ ദേഷ്യം ഇരട്ടിച്ചെന്നും കുട്ടി പാലീസിനോട് പറഞ്ഞു. ഇതിന് പിന്നാലെ അമ്മയും സഹോദരിയും ഉറങ്ങുമ്പോൾ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയ
ന്യൂഡൽഹി: പഠിക്കാൻ പറഞ്ഞതിനും പഠിക്കാതിരുന്നതിന് തല്ലിയതിനും അമ്മയെയും സഹോദരിയേയും കൊലപ്പെടുത്തിയത് പതിനാറുകാരൻ. നോയിഡയിലെ ഫ്‌ളാറ്റിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിൽ അന്വേഷണം നടത്തിയ പൊലീസ് മകന്റെ കുറ്റസമ്മതം കേട്ട് ഞെട്ടിയിരിക്കുകയാണ് അന്വേഷണ സംഘം.
പഠിക്കാത്തതിന് ശകാരിച്ചതാണ് പ്രകോപിതനാക്കിയതെന്ന് പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി. കേസിൽ പൊലീസ് സംശയിച്ചിരുന്ന മകനെ വാരാണാസിയിൽ നിന്നാണ് അറസ്റ്റു ചെയ്തത്. സംഭവത്തിന് ശേഷം ഫോണും രണ്ടുലക്ഷം രൂപയുമായി മകൻ സ്ഥലംവിടുകയായിരുന്നു. എന്നാൽ അക്രമങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു ഗെയിമിന്റെ അടിമയായിപ്പോയതാണ് പതിനാറുകാരനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പിതാവ് പറയുന്നു.
സോഫയിലിരിക്കാതെ പോയി പഠിക്കാൻ അമ്മ ആവശ്യപ്പെട്ടതാണ് മകന് പ്രകോപനം ആയത്. ഇതിന് പിന്നാലെ പഠിക്കാത്തതിന് അമ്മ അടിച്ചുവെന്നും അതോടെ ദേഷ്യം ഇരട്ടിച്ചെന്നും കുട്ടി പാലീസിനോട് പറഞ്ഞു. ഇതിന് പിന്നാലെ അമ്മയും സഹോദരിയും ഉറങ്ങുമ്പോൾ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും കത്രിക കൊണ്ട് മുഖം വികൃതമാക്കുകയും ചെയ്തുവെന്ന് കുട്ടി മൊഴി നൽകിയതായി ഗൗതം ബുധ് നഗർ എസ്.എസ്‌പി അറിയിച്ചു.
കഴിഞ്ഞ ആഴ്ചയാണ് നോയിഡയിലെ ഫ്‌ളാറ്റിൽ 47കാരിയായ അമ്മയുടേയും 11കാരിയായ മകളുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ട മൃതദേഹങ്ങളുടെ മുഖം ആയുധംകൊണ്ട് വികൃതമാക്കിയിരുന്നു. മകനെ കാണാനില്ലെന്ന് മനസ്സിലായതോടെ അന്നുമുതൽ ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ഡിസംബർ നാലിനാണ് കൊലപാതകം നടന്നത്. സംഭവത്തിന് പിന്നിൽ മകനാണെന്ന് വിവരം ലഭിച്ചതോടെ മൂന്ന് പൊലീസ് സംഘങ്ങൾ 16കാരനെ അന്വേഷിച്ച് വരികയായിരുന്നു. രണ്ട് പേരുടേയും മരണം സംഭവിച്ചത് തലക്കേറ്റ ആഘാതം മൂലമാണെന്ന് വ്യാഴാഴ്ച ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായി. വീട്ടൽ നിന്ന് രണ്ട് ലക്ഷം രൂപയും അമ്മയുടെ മൊബൈൽ ഫോണും എടുത്താണ് മകൻ വീടുവിട്ട് പോയത്. എന്നാൽ ഫോൺ അന്നുമുതൽ സ്വിച്ചോഫ് ചെയ്ത നിലയിലായിരുന്നു.
അതേസമയം, അക്രമങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന 'ഹൈസ്‌കൂൾ ഗാങ്സ്റ്റർ എസ്‌കേപ്പ്' എന്ന ഗെയിമിന്റെ സ്വാധീനത്തിൽ അകപ്പെട്ടാണ് മകൻ ഇങ്ങനെയൊരു കടുംകൈ ചെയ്തതെന്ന് കരുതുന്നതായി കുട്ടിയുടെ പിതാവ് മൊഴി നൽകിയിട്ടുണ്ട്. അതിനാൽ ഇക്കാര്യവും അന്വേഷിച്ചുവരികയാണ് പൊലീസ്.