- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയോട് ആവശ്യപ്പെട്ടത് ഐ ഫോൺ; വാങ്ങി നൽകാൻ ത്രാണിയില്ലെന്ന് പറഞ്ഞപ്പോൾ അമ്മയെയും മുത്തശിയെയും വീടിന് പുറത്തിറക്കി കതകടച്ച് പതിനാറുകാരൻ തൂങ്ങി മരിച്ചു: നാടുനടുങ്ങിയ സംഭവം പത്തനംതിട്ട കൊടുമണിൽ
പത്തനംതിട്ട: നിർധന കുടുംബാംഗമായ പ്ലസ് വൺ വിദ്യാർത്ഥി മാതാവിനോട് ആവശ്യപ്പെട്ടത് ഐ ഫോൺ വാങ്ങി നൽകാൻ. അതെന്താണെന്ന് ചോദിച്ചറിഞ്ഞ മാതാവ് തനിക്ക് അതിനുള്ള ത്രാണിയില്ലെന്ന് അറിയിച്ചതോടെ നിർബന്ധമേറി. മാതാവ് നിസഹയാവസ്ഥ ആവർത്തിച്ചതോടെ അവരെയും മുത്തശിയെയും പുറത്തിറക്കി വിട്ട് കതക് പൂട്ടിയ ശേഷം പതിനാറുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. കൊടുമണിലാണ് നാടിനെ നടുക്കിയ സംഭവം. അങ്ങാടിക്കൽ തെക്ക് കടവിൽ തോട്ടത്തിൽ മിച്ചഭൂമിയിൽ ഗീതാവിലാസത്തിൽ ഗിരിജയുടെ മകൻ വിശാഖാണ് വീട്ടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ചത്. അങ്ങാടിക്കൽ എസ്എൻവിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു. സ്‌കൂളിലെ ചില കുട്ടികൾക്ക് ഐ ഫോണുണ്ടെന്നും തനിക്കും അത് വേണമെന്നും ആവശ്യപ്പെട്ട് നിരന്തരമായി മാതാവിനോട് വിശാഖ് വഴക്കിട്ടിരുന്നു. വീട്ടിലെ പരിതസ്ഥിതികൾ ചൂണ്ടിക്കാട്ടി, തനിക്ക് അതിനുള്ള കഴിവില്ലെന്ന് മാതാവ് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിർബന്ധം സഹിക്കവയ്യാതായതോടെ മാതാവും മുത്തശിയും കുട്ടിയെ വഴക്കു പറഞ്ഞു. ഇതോടെ കഴിഞ്ഞ ദിവസം രാത്രി അ
പത്തനംതിട്ട: നിർധന കുടുംബാംഗമായ പ്ലസ് വൺ വിദ്യാർത്ഥി മാതാവിനോട് ആവശ്യപ്പെട്ടത് ഐ ഫോൺ വാങ്ങി നൽകാൻ. അതെന്താണെന്ന് ചോദിച്ചറിഞ്ഞ മാതാവ് തനിക്ക് അതിനുള്ള ത്രാണിയില്ലെന്ന് അറിയിച്ചതോടെ നിർബന്ധമേറി. മാതാവ് നിസഹയാവസ്ഥ ആവർത്തിച്ചതോടെ അവരെയും മുത്തശിയെയും പുറത്തിറക്കി വിട്ട് കതക് പൂട്ടിയ ശേഷം പതിനാറുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു.
കൊടുമണിലാണ് നാടിനെ നടുക്കിയ സംഭവം. അങ്ങാടിക്കൽ തെക്ക് കടവിൽ തോട്ടത്തിൽ മിച്ചഭൂമിയിൽ ഗീതാവിലാസത്തിൽ ഗിരിജയുടെ മകൻ വിശാഖാണ് വീട്ടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ചത്. അങ്ങാടിക്കൽ എസ്എൻവിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു.
സ്‌കൂളിലെ ചില കുട്ടികൾക്ക് ഐ ഫോണുണ്ടെന്നും തനിക്കും അത് വേണമെന്നും ആവശ്യപ്പെട്ട് നിരന്തരമായി മാതാവിനോട് വിശാഖ് വഴക്കിട്ടിരുന്നു.
വീട്ടിലെ പരിതസ്ഥിതികൾ ചൂണ്ടിക്കാട്ടി, തനിക്ക് അതിനുള്ള കഴിവില്ലെന്ന് മാതാവ് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിർബന്ധം സഹിക്കവയ്യാതായതോടെ മാതാവും മുത്തശിയും കുട്ടിയെ വഴക്കു പറഞ്ഞു. ഇതോടെ കഴിഞ്ഞ ദിവസം രാത്രി അമ്മയെയും മുത്തശിയെയും വീടിന് പുറത്ത് ഇറക്കി വിട്ടശേഷം വിശാഖ് ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.