തിരുവനന്തപുരം: ആറ്റിങ്ങലിലെ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ സംഘം ചേർന്ന് പീഡിപ്പിച്ച കേസിൽ പ്രതികളെ നിരവധി പെൺകുട്ടികളെ ചതിക്കുഴിയിൽ വീഴ്തിയതായി പൊലീസിന് സൂചന ലഭിച്ചു. സോഷ്യൽ മീഡിയയിൽ നഗ്‌ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ വലയിലാക്കി പലർക്കായി കാഴ്ചവച്ചത്.. ഇത്തരത്തിൽ അമീറും അനൂപ് ഷായും തന്ത്രപൂർവം വലയിലാക്കിയ പെൺകുട്ടികൾ അനവധി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വലയിൽ വീഴ്‌ത്തി ലക്ഷങ്ങളാണ് ഇവർ നേടിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

എന്നാൽ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പത്ത് പ്രതികളാണ് പിടിയിലായത്. ഇനിയും നാല് പേരെ പിടികൂടാനുണ്ട്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്യുകയും പലർക്കായി കാഴ്ചവെയ്ക്കുകയും ചെയ്ത കേസിൽ കേസിൽ പതിനാലോളം പ്രതികളെ കണ്ടാലറിയാമെന്ന് പെൺകുട്ടി മൊഴി നൽകിയതായാണ് സൂചന. അതിനിടെ കേസിലെ എല്ലാ പ്രതികളേയും ഉടൻ തന്നെ പിടികൂടുമെന്ന് കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിവൈഎസ്‌പി ചന്ദ്രശേഖരൻപിള്ള മറുനാടനോട് പറഞ്ഞു.

സമാനമായ രീതിയിൽ നിരവധി പേരെ ഇതേ സംഘം ചതിക്കുഴയിൽ പെടുത്തിയിട്ടുണ്ട്. അഭിമാനം ഭയന്ന് ആരും പരാതിപ്പെടാൻ തയ്യാറാകാത്തതായിരുന്നു ഇവരെ വീണ്ടുംവീണ്ടും അതിന് പ്രേരിപ്പിച്ചത്. കല്ലമ്പലത്ത് പ്രേമം നടിച്ച് നിരന്തര പീഡനത്തിനിരയാക്കിയ പത്താം ക്ലാസുകാരിയായ ദളിത് പെൺകുട്ടിയെ ഒരുദിവസം വഴങ്ങാത്തതിന് നടുറോഡിൽ മർദ്ദിച്ചതാണ് ഇവർ പിടിയിലാകാൻ കാരണമായത്. മാതാവിന്റെ മാനസികാസ്വാസ്ഥ്യത്തിൽ പിതാവ് ഉപേക്ഷിച്ചുപോയ പെൺകുട്ടിയും മാതാവും കുട്ടിക്കാലത്തേ അനാഥനായ ബന്ധുവുമൊത്താണ് താമസം. കൂടെപിറപ്പിനെപോലെ പെൺകുട്ടിയെയും അമ്മയെയും സംരക്ഷിച്ചിരുന്ന ഇയാളുടെ സുഹൃത്തുക്കളെന്ന നിലയിൽ പരിചയപ്പെട്ടവരാണ് ചെറുപ്രായത്തിൽപെൺകുട്ടിയുടെ ജീവിതം പിച്ചിച്ചീന്തിയത്.

ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിറുത്തി അമീറും അനൂപും മാറി മാറി പീഡിപ്പിച്ചശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു പറഞ്ഞതിനാൽ കുട്ടി ഇത് ആരോടും പറഞ്ഞില്ല. അടുത്ത ദിവസം അമീർ കുട്ടിയെ സാന്ത്വനിപ്പിച്ച് അയാളുടെ വീട്ടിലെത്തിച്ചു. പീഡനത്തിന് വിസമ്മതിച്ച കുട്ടിയെ നിർബന്ധിച്ച് മദ്യം നൽകി മയക്കി തന്റെ ഇംഗിതത്തിനിരയാക്കി. അമീറിനെ കൂടാതെ പീഡനത്തിനെത്തിയ രണ്ടുപേരിൽ നിന്ന് പ്രതിഫലമായി പണം വാങ്ങുന്നതും പെൺകുട്ടിയുടെ കൺമുന്നിൽ വച്ചുതന്നെ.
തുടർന്നും മദ്യവും കഞ്ചാവും നൽകി പെൺകുട്ടിയെ പലർക്കും കാഴ്ച വച്ച അമീറും അനൂപ് ഷായും ഇതൊരു ബിസിനസ്സാക്കി മാറ്റി. ഇതുപോലെ പല പെൺകുട്ടികളേയും വലയിലാക്കി പണം ഉണ്ടാക്കലായിരുന്നു ഇവരുടെ തന്ത്രമെന്ന് പൊലീസ് പറയുന്നു. സാമ്പത്തിക ശേഷിയുള്ള പെൺകുട്ടികളെ വശീകരിച്ച് ആഭരണങ്ങളും പണവും കവർന്നതായും പരാതികളുള്ളതായാണ് സൂചന.

അനൂപും അമീർഷായും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗങ്ങളാണ്. എങ്ങനെയും പണമുണ്ടാക്കി അടിച്ചു പൊളിക്കാൻ കണ്ടെത്തിയ മാർഗ്ഗം സ്‌കൂൾ കുട്ടികൾക്ക് കഞ്ചാവ് വിതരണം ചെയ്യുക എന്നതായിരുന്നു. ഇത് വിപുലമായതോടെ ഇവരെത്തേടി നിരവധി സംഘങ്ങൾ എത്തി. അങ്ങനെ കച്ചവടം വർക്കല പാപനാശം കേന്ദ്രീകരിച്ച് തഴച്ചു വളർന്നു. ഇതിനിടയിലാണ് ദളിത് പെൺകുട്ടിയുടെ സഹോദരനുമായി ചങ്ങാത്തം സ്ഥാപിച്ചത്. കഞ്ചാവ് വാങ്ങിയ പണത്തിനു പകരം കാഴ്ച വച്ചതും പെൺകുട്ടിയെയാണ്. രണ്ടുമാസത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പല സ്ഥലങ്ങളിലായി നിരവധിപേർക്ക് കാഴ്ചവച്ചതായാണ് അറിയുന്നത്. സഹകരിക്കാതിരുന്നാൽ പെൺകുട്ടിയെ ഇവർ മർദ്ദിക്കുക പതിവായിരുന്നു. അവശയാകുന്ന കുട്ടിയെ ശരീരത്തിൽ സിഗററ്റ് കുത്തിയണച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ടൈംടേബിൾ വച്ചാണ് പ്രതികൾ പെൺകുട്ടിയെ പലസ്ഥലങ്ങളിലായി പലർക്കും കാഴ്ചവച്ചത്. മാർച്ച് 30 ന് പെൺകുട്ടി പിടിയിലാകുമ്പോൾ മൂന്നു പേർക്കൊപ്പം നിർബന്ധിച്ച് പറഞ്ഞു വിടാനായിരുന്നു ശ്രമം.കുട്ടിയെ ഭീഷണിപ്പെടുത്തി ഓട്ടോയിൽ കയറ്റി പാരിപ്പള്ളിയിൽ എത്തിക്കുകയായിരുന്നു. പ്ലാവിന്മൂട് ജംഗ്ഷനിൽ മൂന്നു യുവാക്കൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ശരീര സുഖമില്ലെന്നും ഉപദ്രവിക്കരുതെന്നും കുട്ടി കേണപക്ഷിച്ചപ്പോൾ യുവാക്കൾ മുങ്ങി. പണമോഹികളായ അനൂപ് ഷായും അമീറും കുപിതരായി. അവർ കുട്ടിയെ ഓട്ടോയിൽ നിന്നും പിടിച്ചിറക്കി നടുറോഡിലിട്ട് മർദ്ദിച്ചു. നാട്ടുകാരോടിക്കൂടിയപ്പോഴേക്കും അമീറും അനൂപ് ഷായും ഓട്ടോയുമായി മുങ്ങി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പാരിപ്പള്ളി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന പീഡന കഥ പുറത്തായത്..

പെൺകുട്ടിയോട് പ്രണയം നടിച്ച് വശീകരിച്ച അമീറാണ് കേസിലെ ഒന്നാംപ്രതി. ഇയാളുടെ സുഹൃത്തുക്കളായ അയിരൂർ കിഴക്കേപ്പുറം ബിജു മൻസിലിൽ കുക്കു എന്നു വിള്ളിക്കുന്ന അനൂപ് ഷാ (21), ചെമ്മരുതി വടശ്ശേരിക്കോണം നിഹാസ് മൻസിലിൽ അക്രു എന്നു വിളിക്കുന്ന ഷഹനാസ് ( 19), വർക്കല തൊടുവേ പുതുവൽപുത്തൻ വീട്ടിൽ സൽമാൻ (19), അയിരൂർ ഇലകമൺ ഫാത്തിമാ മൻസിലിൽ കണ്ണൻ എന്നു വിളിക്കുന്ന സഹീദ് ( 21), ചെമ്മരുതി ചാവർകോട് ഗുലാബ് വീട്ടിൽ സൂരജ് (32), ചെമ്മരുതി ചാവർകോട് ലൈലാ മൻസിലിൽ കുട്ടു എന്നു വിളിക്കുന്ന അൽഅമീൻ (23), ഇടവ കൊച്ചു തൊടിയിൽ ഷംനാദ് മൻസിലിൽ കിട്ടു എന്നു വിളിക്കുന്ന ഷംനാദ് (21), അയിരൂർ വട്ടവിള വീട്ടിൽ മക്കു എന്നു വിളിക്കുന്ന സജിൻ (26), പൂതക്കുളം ഷംനാ മൻസിലിൽ സുമാർ (23) എന്നിവരാണ് കൂട്ടുപ്രതികൾ. അമീറിനും മറ്റുചിലർക്കും വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

അനൂപും അമീർഷായും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗങ്ങളാണ്. എങ്ങനെയും പണമുണ്ടാക്കി അടിച്ചു പൊളിക്കാൻ കണ്ടെത്തിയ മാർഗ്ഗം സ്‌കൂൾ കുട്ടികൾക്ക് കഞ്ചാവ് വിതരണം ചെയ്യുക എന്നതായിരുന്നു. ഇത് വിപുലമായതോടെ ഇവരെത്തേടി നിരവധി സംഘങ്ങൾ എത്തി. അങ്ങനെയാണ് പെൺകുട്ടികളെ വലയിൽ വീഴ്‌ത്തിയുള്ള പണമുണ്ടാക്കലിലേക്ക് കാര്യങ്ങളെത്തിയത്.