- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബലാത്സംഗത്തിനിരയായ വിവരം നാട്ടുകാരറിഞ്ഞതിൽ മനംനൊന്ത് 16കാരി തീകൊളുത്തി മരിച്ചു; സംഭവം ബിഹാറിലെ മുസഫർപൂരിൽ
പട്ന: കൂട്ടബലാത്സംഗത്തിനിരയായ വിവരം നാട്ടുകാരറിഞ്ഞതോടെ മനംനൊന്ത് 16കാരി തീകൊളുത്തി ആത്മഹത്യചെയ്തു.ബിഹാറിലെ മുസഫർപൂരിലാണ് സംഭവം. ഇക്കഴിഞ്ഞ ജനുവരി മൂന്നിന് നാല് യുവാക്കൾ ചേർന്ന് ബലാത്സംഗം ചെയ്ത പെൺകുട്ടിയാണ് മാനഹാനിയെ തുടർന്ന് ജീവനൊടുക്കിയത്. കേസിൽ മൂന്ന് പേരെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിന് ശേഷം മകൾ അസ്വസ് ഥയായിരുന്നുവെന്നും വിവരം ഗ്രാമവാസികൾ അറിഞ്ഞതോടെ മനംനൊന്ത് ജീവനൊടുക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. കിടപ്പുമുറി അകത്തുനിന്ന് പൂട്ടി സ്വയം തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട് വാതിൽ തകർത്ത് ബന്ധുക്കൾ അകത്ത് കടന്നെങ്കിലും രക്ഷിക്കാനായില്ല.
അതിനിടെ, പൊലീസിൽ അറിയിക്കാതെ മൃതദേഹം പെട്ടെന്ന് സംസ്‌കരിക്കാൻ പെൺകുട്ടിയുടെ കുടുംബത്തിനുമേൽ നാട്ടുകാർ സമ്മർദം ചെലുത്തിയതായി സാരയ്യ എസ്.ഡി.പി.ഒ രാജേഷ് കുമാർ ശർമ പറഞ്ഞു. വിവരമറിഞ്ഞ് ഫോറൻസിക് വിദഗ്ധരടക്കം സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തിയ മുറിയിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചു.
പ്രദേശവാസിയായ യുവാവ് പെൺകുട്ടിയുടെ സ്വകാര്യ ഫോട്ടോകൾ സുഹൃത്തുക്കൾക്ക് ചോർത്തി നൽകിയതായി പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞു. മറ്റ് പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.