ന്യൂഡൽഹി: 543 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ലോക്‌സഭയിലുള്ളത്. ഇതിൽ 272 പേരുടെ പിന്തുണയുണ്ടെങ്കിൽ അധികാരം നേടാം. കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടിയാണ് ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അധികാരം നേടിയത്. ഉത്തരേന്ത്യയിൽ മൊത്തം ആഞ്ഞു വീശിയ മോദി തരംഗത്തിൽ ബിജെപി ജയിച്ചത് 282 സീറ്റിൽ. എന്നാൽ മോദിയുടെ ഭരണം നാലാം കൊല്ലത്തിലേക്ക് കടക്കുമ്പോൾ ചിത്രം മാറുകയാണ്. ഇപ്പോൾ ലോക്‌സഭയിൽ ബിജെപിക്കുള്ളത് 274 പേരുടെ പിന്തുണ മാത്രം. കേവല ഭൂരിപക്ഷത്തിന് കൈയിലുള്ളത് വെറും മൂന്നു പേരുടെ മാത്രം പിന്തുണ.

രാജസ്ഥാനിലെ അജ്‌മേർ, ആൾവാർ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചതോടെ ലോക്‌സഭയിലെ പാർട്ടി അംഗബലം 48 ആയി ഉയർന്നു. ഇതാണ് ബിജെപിയുടെ അംഗബലം കുറയ്ക്കുന്നത്. 2014 പൊതുതിരഞ്ഞെടുപ്പ് ലോക്‌സഭയിലെ കോൺഗ്രസ് അംഗബലം 44 ആയിരുന്നു. 2015 റത്‌ലം (മധ്യപ്രദേശ്) ഉപതിരഞ്ഞെടുപ്പു ജയം കോൺഗ്രസ് അംഗബലം 45 സീറ്റ് ആക്കി ഉയർത്തി. ആ സീറ്റ് ബിജെപിയിൽനിന്നു പിടിച്ചെടുക്കുകയായിരുന്നു. 2016 മുഖ്യമന്ത്രി ആയതിനെത്തുടർന്ന് അമരീന്ദർ സിങ് പഞ്ചാബിലെ അമൃത്സറിൽ ലോക്‌സഭാംഗത്വം രാജിവച്ചു. ഇതോടെ കോൺഗ്രസ് അംഗബലം 44 ആയി.

2017 അമൃത്സർ ഉപതിരഞ്ഞെടുപ്പു വിജയത്തോടെ കോൺഗ്രസ് അംഗബലം 45 ആയി. 2017 ഗുരുദാസ്പുർ (പഞ്ചാബ്) ഉപതിരഞ്ഞെടുപ്പു ജയം കോൺഗ്രസ് അംഗബലം: 46 സീറ്റ് ബിജെപിയിൽനിന്നു പിടിച്ചെടുത്തു രാജസ്ഥാനിലെ അജ്‌മേർ, ആൾവാർ ഉപതിരഞ്ഞെടുപ്പുകളിൽ ജയത്തോടെ കോൺഗ്രസ് അംഗബലം 48 ആയി ഉയർന്നു. ഈ രണ്ടു സീറ്റും ബിജെപിയിൽനിന്നു പിടിച്ചെടുക്കുകയായിരുന്നു കോൺഗ്രസ്. ഇതോടെയാണ് ലോക്‌സഭയിൽ ബിജെപിയുടെ അംഗങ്ങളുടെ എണ്ണം കുറയുന്നത്. എൻഡിഎയ്ക്ക് ലോക്‌സഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ളതു കൊണ്ട് ബിജെപി ഭരണത്തിന് പ്രതിസന്ധികളുണ്ടാകില്ല.

പക്ഷേ ഒന്നരക്കൊല്ലത്തിനിടയിൽ മൂന്ന് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകൾ കൂടി നടക്കേണ്ടി വന്നാൽ കേവല ഭൂരിപക്ഷമുള്ള പാർട്ടിയെന്ന പദവി ബിജെപിക്ക് നഷ്ടമാകും.

ലോകസഭ കക്ഷി നില

Sl. No. Party Name No. of Members Percentage (%)
1 Bharatiya Janata Party(BJP) 274 51.00
2 Indian National Congress(INC) 48 8.58
3 All India Anna Dravida Munnetra Kazhagam(AIADMK) 37 6.90
4 All India Trinamool Congress(AITC) 33 6.16
5 Biju Janata Dal(BJD) 20 3.73
6 Shiv Sena(SS) 18 3.36
7 Telugu Desam Party(TDP) 16 2.99
8 Telangana Rashtra Samithi(TRS) 11 2.05
9 Yuvajana Sramika Rythu Congress Party(YSR Congress Party) 9 1.68
10 Communist Party of India (Marxist)(CPI(M)) 9 1.68
11 Lok Jan Shakti Party(LJSP) 6 1.12
12 Nationalist Congress Party(NCP) 6 1.12
13 Samajwadi Party(SP) 5 0.93
14 Shiromani Akali Dal(SAD) 4 0.75
15 Aam Aadmi Party(AAP) 4 0.75
16 All India United Democratic Front(AIUDF) 3 0.56
17 Independents(Ind.) 3 0.56
18 Rashtriya Janata Dal(RJD) 3 0.56
19 Rashtriya Lok Samta Party(RLSP ) 3 0.56
20 Indian National Lok Dal(INLD) 2 0.37
21 Indian Union Muslim League (IUML) 2 0.37
22 Janata Dal (Secular)(JD(S)) 2 0.37
23 Janata Dal (United) (JD(U)) 2 0.37
24 Jharkhand Mukti Morcha(JMM) 2 0.37
25 Apna Dal(Apna Dal) 2 0.37
26 All India Majlis-E-Ittehadul Muslimeen(AIMIM) 1 0.19
27 All India N.R. Congress(AINRC) 1 0.19
28 Communist Party of India(CPI) 1 0.19
29 Kerala Congress (M) (KC(M)) 1 0.19
30 Jammu and Kashmir National Conference(J&KNC) 1 0.19
31 Jammu and Kashmir Peoples Democratic Party(J&KPDP) 1 0.19
32 Revolutionary Socialist Party(RSP) 1 0.19
33 Sikkim Democratic Front(SDF) 1 0.19
34 Nagaland Peoples Front(NPF) 1 0.19
35 National Peoples Party(NPP) 1 0.19
36 Pattali Makkal Katchi(PMK) 1 0.19
37 Swabhimani Paksha(SWP) 1 0.19