- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഹാറിലെ പാറ്റ്നയിൽ ബോട്ടു മുങ്ങി 21 മരണം; ഗംഗാനദിയിലുണ്ടായ അപകടത്തിൽപ്പെട്ടത് മകരസംക്രാന്തി ദിനത്തിലെ പട്ടംപറത്തൽ ഉത്സവത്തിൽ പങ്കെടുത്തു മടങ്ങിയവർ; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു
പാറ്റന: ബീഹാറിലെ പാറ്റ്‌നയ്ക്കു സമീപം ഗംഗാ നദിയിൽ ബോട്ടുമുങ്ങി കുറഞ്ഞത് 21 പേർ മരിച്ചു. വൈകിട്ട് ആറിനായിരുന്നു അപകം. മകര സംക്രാന്തിയുടെ ഭാഗമായി നദിയിലെ ദ്വീപിൽ സംഘടിപ്പിച്ച പട്ടംപറത്തൽ ഉത്സവത്തിൽ പങ്കെടുത്തു മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ 40 യാത്രികരാണ് ഉണ്ടായിരുന്നത്. ചിലർ നീന്തി രക്ഷപ്പെട്ടുവെങ്കിലും ഏതാനും പേരെ ഇനിയും കണ്ടെത്താനുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയടക്കമുള്ളവർ രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. എട്ടു പേരെ ദുരന്തദിവാരണ സേനയാണു രക്ഷപ്പെടുത്തിയത്. ചെറിയബോട്ടിനു താങ്ങാവുന്നതിനപ്പുറം ആളുകൾ കയറിയതാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. കരയ്ക്ക് അടുക്കാറയപ്പോഴാണ് ബോട്ട് മുങ്ങിയത്.
പാറ്റന: ബീഹാറിലെ പാറ്റ്‌നയ്ക്കു സമീപം ഗംഗാ നദിയിൽ ബോട്ടുമുങ്ങി കുറഞ്ഞത് 21 പേർ മരിച്ചു. വൈകിട്ട് ആറിനായിരുന്നു അപകം. മകര സംക്രാന്തിയുടെ ഭാഗമായി നദിയിലെ ദ്വീപിൽ സംഘടിപ്പിച്ച പട്ടംപറത്തൽ ഉത്സവത്തിൽ പങ്കെടുത്തു മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്.
ബോട്ടിൽ 40 യാത്രികരാണ് ഉണ്ടായിരുന്നത്. ചിലർ നീന്തി രക്ഷപ്പെട്ടുവെങ്കിലും ഏതാനും പേരെ ഇനിയും കണ്ടെത്താനുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയടക്കമുള്ളവർ രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. എട്ടു പേരെ ദുരന്തദിവാരണ സേനയാണു രക്ഷപ്പെടുത്തിയത്.
ചെറിയബോട്ടിനു താങ്ങാവുന്നതിനപ്പുറം ആളുകൾ കയറിയതാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. കരയ്ക്ക് അടുക്കാറയപ്പോഴാണ് ബോട്ട് മുങ്ങിയത്.
Next Story