- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുണയ്ക്ക് പാളിയപ്പോൾ കെണിയിലായത് ചുളുവിൽ അഡ്‌മിഷൻ ഉറപ്പിച്ച മൂന്ന് കോളേജുകൾ; 17 കുട്ടികൾ കൂടി കോഴിക്കോട് മലബാറും തൊടുപുഴ അൽ ആശുപത്രിയിലേയും തിരുവനന്തപുരം എസ് യുടിയിലേയും മെറിറ്റില്ലാതെ കുട്ടികളും പുറത്തേക്ക്
തിരുവനന്തപുരം: സുപ്രീംകോടതി വിധിയിൽ കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകൾക്ക് പണി കിട്ടിയപ്പോൾ ചുളുവിൽ അഡ്‌മിഷൻ ഉറപ്പിച്ച മൂന്ന് കോളേജുകൾക്ക് കൂടി പണി കിട്ടി. കരുണയുടെ ചുവട് പിടിച്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് അഡ്‌മിഷൻ നൽകിയ മൂന്ന് കോളേജുകൾക്കാണ് പണി പാലും വെള്ളത്തിൽ കിട്ടിയത്. ഈ 17 കുട്ടികളുടെയും പഠനം ഇതോടെ തുടാസിലാകും. കോഴിക്കോട് മലബാർ കോളേജിലെയും തൊടുപുഴ അൽ-അസ്ഹറിലെയും എട്ടുവീതം വിദ്യാർത്ഥികളും തിരുവനന്തപുരം എസ്.യു.ടിയിലെ ഒരു വിദ്യാർത്ഥിയുമാണ് പ്രവേശനത്തിലെ ക്രമക്കേടുകൾ കാരണം പുറത്താകുന്നത്. സർക്കാരിന്റെ മെഡിക്കൽ ബില്ലിനെ സുപ്രീംകോടതി അനുകൂലിച്ചെങ്കിൽ ഈ 17 കുട്ടികളുടെ പ്രവേശനവും ക്രമപ്പെടുത്താമായിരുന്നു. എന്നാൽ കരണു മെഡിക്കൽ കേളേജിലെ കുട്ടികളെ പുറത്താക്കാൻ ഉത്തരവ് വന്നതോടെ ഈ കു്ടികളും ഇതോടെ സ്വാഭാവികമായും പഠനം ഉപേക്ഷിച്ച് പുറത്തേക്ക് പോകേണ്ടി വരും. കണ്ണൂർ, കരുണ കോളേജുകൾ ഓൺലൈൻ അപേക്ഷയിൽ തിരിമറികാട്ടിയെന്നാണ് സുപ്രീംകോടതി കണ്ടെത്തിയതെങ്കിൽ, മലബാർകോളേജിൽ ഓൺലൈൻ അപേക്ഷയേ ഇല്ല. എട്ടു കുട്ടികൾ ഹൈക്
തിരുവനന്തപുരം: സുപ്രീംകോടതി വിധിയിൽ കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകൾക്ക് പണി കിട്ടിയപ്പോൾ ചുളുവിൽ അഡ്‌മിഷൻ ഉറപ്പിച്ച മൂന്ന് കോളേജുകൾക്ക് കൂടി പണി കിട്ടി. കരുണയുടെ ചുവട് പിടിച്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് അഡ്‌മിഷൻ നൽകിയ മൂന്ന് കോളേജുകൾക്കാണ് പണി പാലും വെള്ളത്തിൽ കിട്ടിയത്. ഈ 17 കുട്ടികളുടെയും പഠനം ഇതോടെ തുടാസിലാകും.
കോഴിക്കോട് മലബാർ കോളേജിലെയും തൊടുപുഴ അൽ-അസ്ഹറിലെയും എട്ടുവീതം വിദ്യാർത്ഥികളും തിരുവനന്തപുരം എസ്.യു.ടിയിലെ ഒരു വിദ്യാർത്ഥിയുമാണ് പ്രവേശനത്തിലെ ക്രമക്കേടുകൾ കാരണം പുറത്താകുന്നത്. സർക്കാരിന്റെ മെഡിക്കൽ ബില്ലിനെ സുപ്രീംകോടതി അനുകൂലിച്ചെങ്കിൽ ഈ 17 കുട്ടികളുടെ പ്രവേശനവും ക്രമപ്പെടുത്താമായിരുന്നു. എന്നാൽ കരണു മെഡിക്കൽ കേളേജിലെ കുട്ടികളെ പുറത്താക്കാൻ ഉത്തരവ് വന്നതോടെ ഈ കു്ടികളും ഇതോടെ സ്വാഭാവികമായും പഠനം ഉപേക്ഷിച്ച് പുറത്തേക്ക് പോകേണ്ടി വരും.
കണ്ണൂർ, കരുണ കോളേജുകൾ ഓൺലൈൻ അപേക്ഷയിൽ തിരിമറികാട്ടിയെന്നാണ് സുപ്രീംകോടതി കണ്ടെത്തിയതെങ്കിൽ, മലബാർകോളേജിൽ ഓൺലൈൻ അപേക്ഷയേ ഇല്ല. എട്ടു കുട്ടികൾ ഹൈക്കോടതിയിലെത്തി പരീക്ഷയെഴുതാൻ താത്കാലിക അനുമതി നേടിയെങ്കിലും ഫലപ്രഖ്യാപനം കോടതി തടഞ്ഞു. ഇവരുടെ ഫലം ഹാജരാക്കാൻ സുപ്രീംകോടതി ആരോഗ്യ സർവകലാശാലയ്ക്ക് ഉത്തരവ് നൽകിയിരിക്കുകയാണ്.
അൽ-അസ്ഹറിലെ എട്ട് കുട്ടികളും താത്കാലികമായി പരീക്ഷയെഴുതിയെങ്കിലും പ്രവേശനത്തിൽ ക്രമക്കേടുള്ളതിനാൽ പുറത്താക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. എസ്.യു.ടിയിലും സമാനമാണ് സ്ഥിതി. സ്വാശ്രയമാനേജ്‌മെന്റ് അസോസിയേഷൻ സെക്രട്ടറി അനിൽകുമാറിന്റേതാണ് കോഴിക്കോട് അത്തോളിയിലെ മലബാർ കോളേജ്. ഇതോടെ ഈ മൂന്ന് കോളേജിലെയും കുട്ടികളും സ്വാഭാവികമായി പുറത്തേക്ക് പോകേണ്ടി വരും.