- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2250 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,70,425 ആയി

അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2250 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,70,425 ആയതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 17 കോവിഡ് ബാധിതർ കൂടി മരണത്തിന് കീഴടങ്ങി. അതേസമയം ചികിത്സയിലായിരുന്ന 3,684 പേർ രോഗമുക്തരാവുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,97,701 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ കോവിഡ് രോഗികളെ കണ്ടെത്തിയത്. 2.91 കോടി കോവിഡ് പരിശോധനകൾ ഇതുവരെ യുഎഇയിൽ നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്നുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം 3,70,425 ആണ്. ഇവരിൽ 3,59,697 പേരാണ് ഇതിനോടകം സുഖം പ്രാപിച്ചിട്ടുള്ളത്. 1,125 മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഇപ്പോൾ 9,603 ആണ്. പരാമവധി രോഗികളെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സ നൽകാൻ ലക്ഷ്യമിട്ട് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് അധികൃതർ.


