- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; സർവീസ് സെന്റർ ജീവനക്കാരനായ 17കാരന് ദാരുണാന്ത്യം
താനെ: മഹാരാഷ്ട്രയിലെ താനെയിൽ കാർ കഴുകുന്നതിനിടെ 17കാരൻ ഷോക്കേറ്റ് മരിച്ചു. കാർ സർവീസ് സെന്ററിൽ ജോലി ചെയ്യുന്ന കൗമാരക്കാരനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അക്ഷയ് ആണ് മരിച്ചത്. താനെയിലെ കിസാൻ നഗറിലെ സർവീസ് സെന്ററിൽ ജോലി ചെയ്യുന്നതിനിടെയാണ് ഷേക്കേറ്റ് മരിച്ചത്. ഷോക്കേറ്റതിന് പിന്നാലെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. അപകടമരണത്തിന് കേസ് എടുത്തതായും പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story