- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് പരിശോധന മുറുകിയതോടെ ചെത്തിനടക്കുന്ന പെൺകുട്ടികളെ കാരിയർമാരാക്കി കഞ്ചാവ് മാഫിയ; അരീക്കോട് പതിനേഴുകാരിയുടെ സ്കൂട്ടറിൽനിന്നും പിടികൂടിയത് ഒന്നര കിലോ കഞ്ചാവ്; വിദ്യാർത്ഥികൾ ലഹരിമരുന്നു മാഫിയയുടെ പിടിയിൽ വീഴാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് പൊലീസ്
അരീക്കോട്: പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ ഊർങ്ങാട്ടീരിയിൽ പ്രായ പൂർത്തിയാവാത്ത പെൺകുട്ടി ഓടിച്ചിരുന്ന സ്‌കൂട്ടറിൽ നിന്നും ഒന്നര കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവും സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ ചോദ്യം ചെയ്തതിനെ തുടർന്ന് ആൺ കുട്ടികളെയും പെൺകുട്ടികളെയും ഉപയോഗിച്ച് കഞ്ചാവ് വിൽപന നടത്തുന്ന മുഖ്യപ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. പരിശോധന കർശനമാക്കിയതോടെ ലഹരിമാഫിയ സംശയം തോന്നാതിരിക്കാനാണ് കുട്ടികളെ ലഹരി വിൽപനക്ക് ഉപയോഗിക്കുന്നതെന്നും അരീക്കോട് എസ് ഐ കെ.സിനോദ് മറുനാടനോട് പറഞ്ഞു. ബൈക്കുകളിൽ ചെത്തി നടക്കാൻ താൽപര്യമുള്ള കുട്ടികളെ കെണിയിൽ വീഴ്‌ത്തുന്നതിനായി ലഹരി മാഫിയ സജീവമായി രംഗത്തുണ്ട്. സ്‌കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്യാർത്ഥികളെ ഉപയോഗിച്ച് ലഹരി വിൽപ്പന കൊഴുപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. വിദ്യാർത്ഥികൾ ലഹരി മാഫിയയുടെ പിടിയിലകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും ഉണർന്ന് പ്രവർത്തിക്കണമെന്ന് പൊലീസ് അറിയിച്ചു. അരീക്കോട് എസ് ഐ ക
അരീക്കോട്: പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ ഊർങ്ങാട്ടീരിയിൽ പ്രായ പൂർത്തിയാവാത്ത പെൺകുട്ടി ഓടിച്ചിരുന്ന സ്‌കൂട്ടറിൽ നിന്നും ഒന്നര കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവും സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.
പെൺകുട്ടിയെ ചോദ്യം ചെയ്തതിനെ തുടർന്ന് ആൺ കുട്ടികളെയും പെൺകുട്ടികളെയും ഉപയോഗിച്ച് കഞ്ചാവ് വിൽപന നടത്തുന്ന മുഖ്യപ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
പരിശോധന കർശനമാക്കിയതോടെ ലഹരിമാഫിയ സംശയം തോന്നാതിരിക്കാനാണ് കുട്ടികളെ ലഹരി വിൽപനക്ക് ഉപയോഗിക്കുന്നതെന്നും അരീക്കോട് എസ് ഐ കെ.സിനോദ് മറുനാടനോട് പറഞ്ഞു.
ബൈക്കുകളിൽ ചെത്തി നടക്കാൻ താൽപര്യമുള്ള കുട്ടികളെ കെണിയിൽ വീഴ്‌ത്തുന്നതിനായി ലഹരി മാഫിയ സജീവമായി രംഗത്തുണ്ട്. സ്‌കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്യാർത്ഥികളെ ഉപയോഗിച്ച് ലഹരി വിൽപ്പന കൊഴുപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്.
വിദ്യാർത്ഥികൾ ലഹരി മാഫിയയുടെ പിടിയിലകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും ഉണർന്ന് പ്രവർത്തിക്കണമെന്ന് പൊലീസ് അറിയിച്ചു.
അരീക്കോട് എസ് ഐ കെ.സിനോദ്, അസി. എസ്‌ഐ. കെ .മുഹമ്മദ്, സി.പി.ഒ രാജരത്‌നം, വിജിത്ത്, മായാദേവി എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.