- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാന്യമായി സംസാരിച്ച് ആദ്യം സൗഹൃദം, പിന്നെ പ്രണയം, ഒടുവിൽ പീഡനവും; പതിനെട്ട് തികയും മുമ്പ് പയ്യൻ വീഴ്ത്തിയത് ഇരുപതിലധികം പെൺകുട്ടികളേയും വീട്ടമ്മമാരേയും
കൊച്ചി: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോളിടെക്‌നിക്ക് വിദ്യാർത്ഥിയായ 18 കാരനെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചു. കൗമാരക്കാരനായ പ്രതി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം സ്ഥിരമായി വാട്‌സ് ആപ്പിലൂടെ ചാറ്റിങ് നടത്തിയാണ് വിവാഹ വാഗ്ദാനം നൽകിയത്. പ്രതിയുടെ വീടിന്റ
കൊച്ചി: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോളിടെക്‌നിക്ക് വിദ്യാർത്ഥിയായ 18 കാരനെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചു. കൗമാരക്കാരനായ പ്രതി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം സ്ഥിരമായി വാട്‌സ് ആപ്പിലൂടെ ചാറ്റിങ് നടത്തിയാണ് വിവാഹ വാഗ്ദാനം നൽകിയത്.
പ്രതിയുടെ വീടിന്റെ മൂന്ന് കിലോമീറ്റർ മാത്രം അകലമുള്ള പെൺകുട്ടിയുടെ വീട്ടിൽ രാത്രി വീട്ടുകാർ അറിയാതെ ചെല്ലാറുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം രാത്രി വൈകി പ്രതിയും മറ്റൊരു കൂട്ടുകാരനുമൊത്ത് പെൺകുട്ടിയുടെ വീട്ടിലേക്ക് ചെന്നു. വീടിനു പുറത്ത് കൂട്ടുകാരനെ കാവൽ നിർത്തിയാണ് കൗമാരക്കാരൻ വീടിനുള്ളിൽ പ്രവേശിച്ചിരുന്നത്. രാത്രി വൈകി റോഡിൽ ചുറ്റിത്തിരിയുന്ന ചെറുപ്പക്കാരനെ കണ്ട് സംശയം തോന്നിയ നാട്ടുകാർ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്താവുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കളോട് വിവരം ധരിപ്പിക്കാൻ സമീപവാസികൾ വീട്ടിലേക്ക് കയറിയ സമയം കൂട്ടുപ്രതി ഇരുട്ടിൽ ഓടി രക്ഷപ്പെട്ടു. പിന്നീട് കൗമാരക്കാരനെ വീട്ടിനുള്ളിൽ നിന്നും പിടികൂടി. സംഭവം ചൈൽഡ് ലൈൻ പ്രവർത്തകർ മാതാപിതാക്കളെ അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കൗമാരക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. തുടക്കത്തിൽ പെൺകുട്ടികളോട് മാന്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തശേഷം കൂടുതൽ സൗഹൃദം സ്ഥാപിച്ച് സംസാരം ഫോണിൽ റെക്കോർഡ് ചെയ്യും. സൗഹൃദത്തിലായ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ഇതിനകം പ്രതി ഫോണിൽ ചിത്രീകരിച്ചിരിക്കും. അതിനുള്ള അസാമാന്യ കഴിവാണ് 18 പോലും തികയാത്ത പ്രതിക്കുള്ളതെന്ന് പൊലീസ് പറയുന്നു. തൃപ്പൂണിത്തുറയിലെ പ്രമുഖ സ്‌ക്കൂളിലെ പെൺകുട്ടികളുടെ ചിത്രങ്ങളും വീട്ടമ്മമാരുടെ വീഡിയോകളും പ്രതിയുടെ ഫോണിൽ നിന്നും പൊലീസ് കണ്ടെടുത്തു. പെൺകുട്ടികളിൽ ഒരാളെ പരിചയപ്പെട്ടശേഷം അവരിൽ നിന്നാണ് മറ്റ് ഇരകളെ പ്രതി വലയിലാക്കുന്നത്. ആദ്യഘട്ടത്തിൽ മാന്യമായി പെരുമാറിയിരുന്നതിനാൽ പ്രതിയെ കൂട്ടുകാരികൾക്കും പരിചയപ്പെടുത്തും. ഇത്തരം രീതിയിൽ നിരവധി പെൺകുട്ടികളെയാണ് കൗമാരക്കാരൻ വലയിൽ വീഴ്‌ത്തിയിരിക്കുന്നത്.
ഭർത്താവ് വിദേശത്തുള്ളവരും വിവാഹബന്ധം വേർപെടുത്തിയിട്ടുള്ളതുമായ സ്ത്രീകളെയുമാണ് കൗമാരക്കാരൻ വലയിലാക്കിയത്. ഇരുപതിലേറെ സ്ത്രീകളെ ഈ കുട്ടി വീഴ്തിയിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇത്തരം സ്ത്രീകളുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ചശേഷം വാട്‌സ് ആപ്പ് വഴിയുള്ള ചാറ്റിങ്ങിലൂടെ സൗഹൃദം ദൃഢമാക്കിയശേഷം ഇവരുടെ വീടുകളിലെത്തി ശാരീരിക ബന്ധത്തിലേർപ്പെടും. ഇതിനിടെ നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്യും. കൗമാരക്കാരന്റെ സ്മാർട്ട് ഫോണിൽ ചിത്രീകരിച്ചിരിക്കുന്ന പെൺകുട്ടികളുടെയും സ്ത്രീകളുടെയും ചിത്രങ്ങൾ മറ്റുള്ളവർക്ക് ഷെയർ ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ഒരു പെൺകുട്ടി ഒഴികെ മറ്റാരും പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ദരിദ്ര കുടുംബത്തിലെ അംഗമായ പ്രതി ഉയർന്ന സാമ്പത്തിക ഭദ്രതയുള്ള വീടുകളിലെ പെൺകുട്ടികളെയും സ്ത്രീകളെയുമാണ് വലിയിലാക്കിയിരുന്നത്. ജുവനൈൽ കോടതി മൂന്ന് ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുന്ന പ്രതി ഇപ്പോൾ കാക്കനാട് ജുവനൈൽ ഹോമിലാണ്. തൃപ്പൂണിത്തുറ സിഐ ബൈജു പൗലോസിനാണ് കേസിന്റെ അന്വേഷണച്ചുമതല.
ഇയാൾ മുൻപു പഠിച്ചിരുന്ന സ്‌കൂളിലെ വിദ്യാർത്ഥിനിയും രക്ഷിതാക്കളുമാണ് പൊലീസിൽ പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചു എന്നാണു പരാതി. പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയുടെ മൊബൈൽ ഫോണിലെ വാട്‌സ്ആപ് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് മറ്റു വിദ്യാർത്ഥിനികളെ ഉൾപ്പെടെ ഇയാൾ വലയിലാക്കി ശാരീരിക ചൂഷണം ചെയ്തിരുന്നതായി ബോധ്യപ്പെട്ടത്. എട്ടാം ക്ലാസ് മുതൽ +2 വരെയുള്ള വിദ്യാർത്ഥികളെ കൂടാതെ മുതിർന്ന സ്ത്രീകളുമായും ബന്ധം പുലർത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി കഴിഞ്ഞു. ഒട്ടേറെ കുട്ടികൾ ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെട്ടതായി ബോധ്യപ്പെട്ട സാഹചര്യത്തിൽ കൂടുതൽ അന്വേഷണത്തിനും നടപടിക്കുമുള്ള നീക്കത്തിലാണു പൊലീസ്.
മുതിർന്ന സ്ത്രീകളോടെ വാട്‌സ് ആപ്പിലൂടെയും സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിക്കുമ്പോൾ വിദ്യാർത്ഥി മുതിർന്നവരെ പോലെയാണ് പെരുമാറിയിരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.