- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൾത്താരയുടെ മുമ്പിൽ മുട്ടുകുനിച്ച് നിർത്തി വൈദികനെ കഴുത്തറുത്തുകൊന്നത് 19കാരൻ; രക്ഷപെടും മുമ്പ് വെടിവച്ച് വീഴ്‌ത്തി പൊലീസ്: ഫ്രാൻസിൽ അശാന്തിയുടെ ദിനങ്ങൾ തുടരുന്നു
പാരീസ്: ഐസിസ് ഭീതിയിൽ നട്ടം തിരിയുന്ന ഫ്രാൻസിന് ഇത് ആശാന്തിയുടെ നാളുകളാണ്. തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങൾ രാജ്യത്തെ ജനങ്ങളെ ഭയാശങ്കയിൽ ആക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പള്ളിയിൽ കയറി വൈദികന്റെ കഴുത്തറുത്തുകൊലപ്പെടുത്തിയ സംഭവം നാടിനെ ശരിക്കും ഞെട്ടിച്ചു. 84കാരനായ വൈദികനെ പള്ളി അൾത്താരയിൽ വച്ച് കഴുത്തറുത്തുകൊലപ്പെടുത്തിയത് 19 വയസുകാരനായ കൗമാരക്കാരനാണ്. അൾജീരിയൻ വംശജനായ യുവാവ് ഐസിസ് ആശയങ്ങളിൽ ആകൃഷ്ടനായാണ് അരുംകൊല നടത്തിയത്. ഒരു കൂട്ടം ആളുകൾ പള്ളിയിലേക്ക് ഇരച്ചു കയറിയാണ് ആക്രമണം നടത്തിയത്. ക്രിസ്ത്യാനികളെ തെറിവിളിച്ചു കൊണ്ടാണ് കത്തിയുമായി എത്തിയ അക്രമികളിൽ ഒരാൾ വൈദികന്റെ കഴുത്തറുത്തതെന്നാണ് പരിക്കേറ്റ കന്യാസ്ത്രീ മൊഴി നൽകിയിരിക്കുന്നത്. നിങ്ങൾ ക്രിസ്ത്യാനികൾ തങ്ങളെ കൊല്ലുന്നു എന്ന് ആക്രോശിച്ചായിരുന്നു അക്രമണം നടത്തിയത്. ആദേൽ കെർമിച്ച് എന്ന 19കാരനായാരുന്നു വൈദികനെ കൊലപ്പെടുത്തിയത്. സിറിയയിലെ ഐസിസ് ഗ്രൂപ്പുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. ഇയാളെ രക്ഷപെടും മ
പാരീസ്: ഐസിസ് ഭീതിയിൽ നട്ടം തിരിയുന്ന ഫ്രാൻസിന് ഇത് ആശാന്തിയുടെ നാളുകളാണ്. തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങൾ രാജ്യത്തെ ജനങ്ങളെ ഭയാശങ്കയിൽ ആക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പള്ളിയിൽ കയറി വൈദികന്റെ കഴുത്തറുത്തുകൊലപ്പെടുത്തിയ സംഭവം നാടിനെ ശരിക്കും ഞെട്ടിച്ചു. 84കാരനായ വൈദികനെ പള്ളി അൾത്താരയിൽ വച്ച് കഴുത്തറുത്തുകൊലപ്പെടുത്തിയത് 19 വയസുകാരനായ കൗമാരക്കാരനാണ്. അൾജീരിയൻ വംശജനായ യുവാവ് ഐസിസ് ആശയങ്ങളിൽ ആകൃഷ്ടനായാണ് അരുംകൊല നടത്തിയത്. ഒരു കൂട്ടം ആളുകൾ പള്ളിയിലേക്ക് ഇരച്ചു കയറിയാണ് ആക്രമണം നടത്തിയത്.
ക്രിസ്ത്യാനികളെ തെറിവിളിച്ചു കൊണ്ടാണ് കത്തിയുമായി എത്തിയ അക്രമികളിൽ ഒരാൾ വൈദികന്റെ കഴുത്തറുത്തതെന്നാണ് പരിക്കേറ്റ കന്യാസ്ത്രീ മൊഴി നൽകിയിരിക്കുന്നത്. നിങ്ങൾ ക്രിസ്ത്യാനികൾ തങ്ങളെ കൊല്ലുന്നു എന്ന് ആക്രോശിച്ചായിരുന്നു അക്രമണം നടത്തിയത്. ആദേൽ കെർമിച്ച് എന്ന 19കാരനായാരുന്നു വൈദികനെ കൊലപ്പെടുത്തിയത്. സിറിയയിലെ ഐസിസ് ഗ്രൂപ്പുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. ഇയാളെ രക്ഷപെടും മുമ്പ് തന്നെ പൊലീസ് തന്നെ വെടിവച്ച് വീഴ്‌ത്തി. നേരത്തെ അക്രമത്തിന് പൊലീസ് പിടിയിലായ ആദെൽ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു.
തീവ്രവാദികളെന്ന് സംശയിക്കപ്പെട്ട പൊലീസ് ലിസറ്റിൽ ഉണ്ടായിരുന്നവരാണ് ആക്രമണം നടത്തിയത്. ഫ്രാൻസിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച ഐസിസ് ഭീകരരാണ് അതിക്രമത്തിനു പിന്നിലെന്നും വ്യക്തായിട്ടുണ്ട്. അള്ളാഹു അക്‌ബർ വിളിച്ചു പള്ളിയിലെത്തിയ ഭീകരർ 84കാരനായ ഫ്രഞ്ച് വൈദികനെ അൾത്താരയുടെ മുന്നിൽ നിർത്തിയാണു കഴുത്തറുത്തു കൊന്നത്. ഒരു കന്യാസ്ത്രീ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
റോവനിലെ സെന്റ് എറ്റിയാനെ ഡു റോവ്‌റി പള്ളിയിൽ ആറുപേരെ ബന്ദികളാക്കിയ അക്രമികളാണ് വൈദികനെ കൊലപ്പെടുത്തിയത്. ആക്രമണം നടത്തിയ രണ്ട് ആയുധധാരികളെയും പൊലീസ് പിന്നീടു വെടിവച്ചുകൊന്നു. ഗുരുതരമായി പരിക്കേറ്റ ബന്ദികളിലൊരാൾ ചികിത്സയിലാണ്. പ്രാർത്ഥനാ സമയത്താണു മാരകായുധങ്ങളുമായെത്തിയ രണ്ടുപേർ പള്ളിയിൽ അതിക്രമിച്ച് കടന്നത്. പുരോഹിതൻ, കന്യാസ്ത്രീകൾ, വിശ്വാസികൾ എന്നിവരടക്കമുള്ളവരെ ബന്ദികളാക്കിയ ഇവർ 92 വയസ്സുള്ള പുരോഹിതനെ കഴുത്തു മുറിച്ച് കൊലപ്പെടുത്തി.
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിന്റെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ലെന്ന് ഫ്രഞ്ച് പൊലീസ് വ്യക്തമാക്കി. ഈ മാസം ആദ്യം നീസ് നഗരത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കം മാറുംമുമ്പാണ് പുതിയ സംഭവം. ബാസ്റ്റിൽ ദിനാഘോഷം നടക്കവെ ഉണ്ടായ ഭീകരാക്രമണത്തിൽ 75ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നവർക്ക് ഇടയിലേയ്ക്ക് ട്രക്ക് ഓടിച്ചു കയറ്റിയാണ് അന്ന് ആക്രമണം നടത്തിയത്. പിന്നീട് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.