- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജകീയ വിവാഹത്തിൽ 190 ജോഡി വധൂവരന്മാക്ക് മംഗല്യഭാഗ്യം; വിവാഹത്തിന് വേദിയായത് മുശ്രിഫ് കൊട്ടാരത്തിൽ; സമൂഹവിവാഹത്തിന് സാക്ഷികളായി ഭരണാധിപന്മാരും വിദേശ നയതന്ത്രപ്രതിനിധികളും
അബുദാബി: ഭരണകുടുംബത്തിലെ ഇളംതലമുറകളെ ബന്ധിപ്പിക്കുന്ന വിവാഹവേളയിൽ 190 ജോഡി വധൂവരന്മാർക്കും മംഗല്യഭാഗ്യം. അബുദാബി കിരീടാവകാശി ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പുത്രിയും ശൈഖ് സായിദ് ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാനും തമ്മിലുള്ള വിവാഹമാണ് സമൂഹവിവാഹത്തിനുകൂടി വേദിയായത്. പ്രസിഡന്റ് ശൈഖ് ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ, മുശ്രിഫ് കൊട്ടാരത്തിലായിരുന്നു ഭരണപ്രമുഖരുടെ സാന്നിദ്ധ്യത്തിൽ വിവാഹം നടന്നത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എമിറേറ്റുകളുടെ ഭരണാധിപന്മാർ, കിരീടാവകാശികൾ, മന്ത്രിമാർ, വിദേശരാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികൾ തുടങ്ങിയവർ വിവാഹ സത്കാരത്തിൽ പങ്കെടുത്തു. വിരുന്നിനോടൊപ്പം വാദ്യസംഘങ്ങളുടെ നേതൃത്വത്തിൽ പരമ്പരാഗത കലാപരിപാടികളും അരങ്ങേറി.
അബുദാബി: ഭരണകുടുംബത്തിലെ ഇളംതലമുറകളെ ബന്ധിപ്പിക്കുന്ന വിവാഹവേളയിൽ 190 ജോഡി വധൂവരന്മാർക്കും മംഗല്യഭാഗ്യം.
അബുദാബി കിരീടാവകാശി ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പുത്രിയും ശൈഖ് സായിദ് ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാനും തമ്മിലുള്ള വിവാഹമാണ് സമൂഹവിവാഹത്തിനുകൂടി വേദിയായത്. പ്രസിഡന്റ് ശൈഖ് ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ, മുശ്രിഫ് കൊട്ടാരത്തിലായിരുന്നു ഭരണപ്രമുഖരുടെ സാന്നിദ്ധ്യത്തിൽ വിവാഹം നടന്നത്.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എമിറേറ്റുകളുടെ ഭരണാധിപന്മാർ, കിരീടാവകാശികൾ, മന്ത്രിമാർ, വിദേശരാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികൾ തുടങ്ങിയവർ വിവാഹ സത്കാരത്തിൽ പങ്കെടുത്തു. വിരുന്നിനോടൊപ്പം വാദ്യസംഘങ്ങളുടെ നേതൃത്വത്തിൽ പരമ്പരാഗത കലാപരിപാടികളും അരങ്ങേറി.
Next Story