- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേതൃത്വം ആരുടേത്! പിണറായി വിജയൻ മറുപടി പറയുമോ? കൊള്ളക്കും കൊള്ളി വെപ്പിനുമിരയായ പാവപ്പെട്ട മുസ്ലീങ്ങളുടെ കണ്ണീരൊപ്പാൻ എന്ന വ്യാജേന വിജയനൊപ്പം ചുറ്റി നടക്കുന്നവർ തലേ ദിവസം കൊള്ളയടിച്ച സോപ്പുകൊണ്ട് വെളുപ്പിച്ച വസ്ത്രം ധരിച്ചവർ? സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമം പൊള്ളയോ? 71ലെ തലശ്ശേരി കലാപം വീണ്ടും ചർച്ചയാക്കി കോൺഗ്രസ്; ആയുധമാക്കുന്നത് സിപിഐയുടെ നോട്ടീസും
കണ്ണൂർ: 1971 ലെ തലശ്ശേരി കലാപം വീണ്ടും ചർച്ചയാവുന്നു. ന്യൂന പക്ഷങ്ങളെ ഭയപ്പെടുത്തി തങ്ങൾക്കൊപ്പം നിർത്താൻ സിപിഐ.(എം). നടത്തിയ ഗൂഢ നീക്കമാണ് തലശ്ശേരിയിൽ കലാപം സൃഷ്ടിക്കാൻ പ്രേരിപ്പിച്ചതെന്ന ആരോപണം കെ.സുധാകരൻ ഉന്നയിച്ചിരുന്നു. അതോടെയാണ് പഴയ തലശ്ശേരി കലാപം വീണ്ടും ചർച്ചാ വിഷയമായത്. അക്കാലത്ത് പിണറായി വിജയനും സിപിഐ.(എം) നുമെതിരെ സിപിഐ. ഇറക്കിയ നോട്ടീസ് പൊടി തട്ടി രംഗത്തെത്തിച്ചിരിക്കയാണ് കോൺഗ്രസ്സ്. നേതൃത്വം ആരുടേത് ! . പിണറായി വിജയൻ മറുപടി പറയുമോ? എന്ന തലക്കെട്ടിൽ ഇറക്കിയ നോട്ടീസ് ഇപ്പോൾ ജനശ്രദ്ധ പിടിച്ചു പറ്റുകയാണ്. സിപിഐ വടക്കുംമ്പാട് ബ്രാഞ്ച് കമ്മിറ്റി 1971 ലെ കലാപത്തെക്കുറിച്ച് പ്രിസിദ്ധീകരിച്ച നോട്ടീസിന്റെ പകർപ്പുകൾ സിപിഐ.(എം). നെ തിരിഞ്ഞ് കുത്തുകയാണ്. . ആർ.എസ്. എസിന് അംഗബലമില്ലാത്ത കാലത്ത് തലശ്ശേരിക്കടുത്ത ഉമ്മൻ ചിറയിലെ പള്ളിയും വീടും കത്തിക്കുകയും കൊള്ള നടത്തുകയും ചെയ്തു. അതിൽ പങ്കെടുത്തവരും കൊള്ള മുതൽ പങ്കുവെക്കുകയും ചെയ്തവർ ആരായിരുന്നു എന്ന ചോദ്യം നോട്ടീസിലൂടെ പറയുന്നു. തുടർന്ന് ഉമ
കണ്ണൂർ: 1971 ലെ തലശ്ശേരി കലാപം വീണ്ടും ചർച്ചയാവുന്നു. ന്യൂന പക്ഷങ്ങളെ ഭയപ്പെടുത്തി തങ്ങൾക്കൊപ്പം നിർത്താൻ സിപിഐ.(എം). നടത്തിയ ഗൂഢ നീക്കമാണ് തലശ്ശേരിയിൽ കലാപം സൃഷ്ടിക്കാൻ പ്രേരിപ്പിച്ചതെന്ന ആരോപണം കെ.സുധാകരൻ ഉന്നയിച്ചിരുന്നു. അതോടെയാണ് പഴയ തലശ്ശേരി കലാപം വീണ്ടും ചർച്ചാ വിഷയമായത്.
അക്കാലത്ത് പിണറായി വിജയനും സിപിഐ.(എം) നുമെതിരെ സിപിഐ. ഇറക്കിയ നോട്ടീസ് പൊടി തട്ടി രംഗത്തെത്തിച്ചിരിക്കയാണ് കോൺഗ്രസ്സ്. നേതൃത്വം ആരുടേത് ! . പിണറായി വിജയൻ മറുപടി പറയുമോ? എന്ന തലക്കെട്ടിൽ ഇറക്കിയ നോട്ടീസ് ഇപ്പോൾ ജനശ്രദ്ധ പിടിച്ചു പറ്റുകയാണ്. സിപിഐ വടക്കുംമ്പാട് ബ്രാഞ്ച് കമ്മിറ്റി 1971 ലെ കലാപത്തെക്കുറിച്ച് പ്രിസിദ്ധീകരിച്ച നോട്ടീസിന്റെ പകർപ്പുകൾ സിപിഐ.(എം). നെ തിരിഞ്ഞ് കുത്തുകയാണ്. .
ആർ.എസ്. എസിന് അംഗബലമില്ലാത്ത കാലത്ത് തലശ്ശേരിക്കടുത്ത ഉമ്മൻ ചിറയിലെ പള്ളിയും വീടും കത്തിക്കുകയും കൊള്ള നടത്തുകയും ചെയ്തു. അതിൽ പങ്കെടുത്തവരും കൊള്ള മുതൽ പങ്കുവെക്കുകയും ചെയ്തവർ ആരായിരുന്നു എന്ന ചോദ്യം നോട്ടീസിലൂടെ പറയുന്നു. തുടർന്ന് ഉമ്മൻ ചിറ പ്രദേശം വലതന്മാരുടെ സ്വാധീനമുള്ള പ്രദേശമാണെന്നാണ് പിണറായി വിജയനും ഇ.കെ. നായനാരും ആവർത്തിച്ച് പറയുന്നുണ്ടല്ലോ. ആ യാഥാർത്ഥ്യം ഞങ്ങൾ സമ്മതിക്കുന്നു. അങ്ങിനെ ആവർത്തിച്ചു പറയുന്നതിന്റെ ഉദ്ദേശം കൂടി ഞങ്ങൾ മനസ്സിലാക്കുന്നു എന്നറിയിച്ചുകൊണ്ട് വിജയനോട് ചിലത് ചോദിച്ചു കൊള്ളട്ടെ എന്ന് പറഞ്ഞു കൊണ്ട് അഞ്ച് ചോദ്യങ്ങൾ ഉന്നിയിച്ചിരിക്കയാണ് സിപിഐ.യുടെ നോട്ടീസിൽ.
ചോദ്യം. 1. ആലിമ്പത്ത് മമ്മൂട്ടിയുടെ പീടികയിൽ നിന്നും കോമത്ത് മമ്മൂക്കയുടെ പീടികയിൽ നിന്നും പകൽ ഒരു മണി സമയത്ത് അരി, പഞ്ചസാര, സോപ്പ് മുതലായ സാധനങ്ങൾ കൊള്ളയടിച്ചു കൊണ്ടു പോവുകയും ചെയ്തതിന്റെ ആറാം ദിവസം നിങ്ങൾക്ക് കിട്ടിയ അരിയും മറ്റും തീർന്നു പോയോ എന്ന് വിജയന്റെ പാർട്ടിയിൽ പെട്ട ഒരു പ്രമുഖ നേതാവിനോട് അതേ പാർട്ടിയിൽപെട്ട ഒരു പ്രവർത്തകൻ തോട്ടുമ്മൽ ബസാറിൽ വെച്ച് പരസ്യമായി ചോദിച്ചത് വിജയൻ മറന്നുപോയോ?
ചോദ്യം 2. കൊള്ളക്കും കൊള്ളി വെപ്പിനുമിരയായ പാവപ്പെട്ട മുസ്ലീങ്ങളുടെ കണ്ണീരൊപ്പാൻ
എന്ന വ്യാജേന വിജയനൊപ്പം ചുറ്റി നടക്കുന്നവർ തലേ ദിവസം കൊള്ളയടിച്ച സോപ്പുകൊണ്ട് വെളുപ്പിച്ച വസ്ത്രം ധരിച്ചവരും കൊള്ള ചെയ്ത അരിയുടെ ചോറ് വയറ് നിറയെ തിന്നവരുമായിരുന്നുവെന്നത് വിജയൻ മറന്നു പോയോ ? .ഇങ്ങിനെയുള്ള അഞ്ച് ചോദ്യങ്ങളുമായാണ് 1972 ൽ സിപിഐ. വടക്കുമ്പാട് ബ്രാഞ്ച് കമ്മിറ്റി നോട്ടീസ് ഇറക്കിയത്.
അന്നത്തെ അച്യൂതമേനോൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് വിതയത്തിൽ കമ്മീഷൻ മുമ്പാകെ മൊഴി കൊടുത്ത സിപിഐ. നേതാക്കൾ സിപിഐ.(എം) നെതിരെ ആരോപണമുന്നയിച്ചിരുന്നു. കെ.പി. ശ്രീധരൻ, എൻ.സി. മമ്മൂട്ടി എന്നി സിപിഐ.നേതാക്കൾ തലശ്ശേരി കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് സിപിഐ.(എം) ആണെന്ന് മൊഴി നൽകുകയും ചെയ്തു. ഇ.എം. എസ്. നേതൃത്വത്തിലുള്ള സപ്ത മുന്നണി സർക്കാറിൽ നിന്നും മുസ്ലിം ലീഗ് ഇറങ്ങിപ്പോയതിനെ തുടർന്ന് ഭരണം നഷ്ടപ്പെട്ടതിന്റെ വിരോധത്തിൽ മുസ്ലിം ലീഗിനെതിരെ നടത്തിയ ആക്രമമാണ് തലശ്ശേരി കലാപമായി മാറിയതെന്നായിരുന്നു ആരോപണം.
എന്നാൽ ഇന്നത്തെ മുഖ്യമന്ത്രി കൂടിയായ പിണറായി വിജയൻ വാഹനത്തിൽ പാർട്ടി പതാക കെട്ടി സമാധാന ശ്രമത്തിന് രംഗത്തിറങ്ങിയതായും വിതയത്തിൽ കമ്മീഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.