- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവജ്യോത് സിദ്ദുവിനെ ഒരു വർഷത്തെ തടവ് വിധിച്ച് സുപ്രീം കോടതി; അഴിക്കുള്ളിലാകുക 1988ൽ റോഡിലെ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ; മരിച്ചാളുടെ കുടുംബം നൽകിയ റിവ്യൂ ഹർജിയിൽ ശിക്ഷ; മനപ്പൂർവം ഒരു വ്യക്തിയെ മർദിച്ചതിലും മുറിവേൽപ്പിച്ചതിലും സിദ്ദു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തൽ
ന്യൂഡൽഹി: 32 വർഷം പഴക്കമുള്ള കേസിലെ കോൺഗ്രസ് നേതാവും മുൻ ഇന്ത്യൻ ക്രിക്കറ്ററുമായ നവ്‌ജ്യോത് സിങ് സിദ്ധുവിന് ഒരു വർഷത്തെ തടവു ശിക്ഷ. 1988ൽ റോഡിൽ നടന്ന തർക്കത്തെ തുടർന്ന് ഗുർനാം സിങ് എന്നയാൾ കൊല്ലപ്പെട്ട കേസിലാണ് സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്. വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഗുൽനാമിന്റെ ബന്ധുക്കൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി.
ജസ്റ്റിസുമാര എ എം ഖാൻവീൽക്കർ, സഞ്ജയ് കൗൾ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. മൂന്നു വർഷം തടവ് ശിക്ഷ വിധിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ഇളവു ചെയ്ത സുപ്രീംകോടതി, 2018ൽ സിദ്ദുവിന്റെ ശിക്ഷ 1000 രൂപ പിഴ മാത്രമായി ചുരുക്കിയിരുന്നു. ഇതിനെതിരെ ഗുർനാമിന്റെ കുടുംബം നൽകിയ പുനപ്പരിശോധന ഹർജിയിലാണ് ഇപ്പോഴത്തെ വിധി.
കേസ് മുപ്പത് വർഷത്തോളം പഴക്കമുള്ളതാണെന്നും സംഘർഷ സമയത്ത് ആയുധങ്ങളൊന്നും ഉപയോഗിച്ചിരുന്നില്ല എന്നും കാണിച്ചാണ് സുപ്രീംകോടതി ശിക്ഷ ഇളവ് ചെയ്തത്.
1987 ഡിസംബർ 27ന് പട്യാലയിലെ ട്രാഫിക് ജങ്ഷനിൽ വെച്ച് സിദ്ദുവും കൂട്ടരും ഗുർനാമുമായി വാഹനം ഓടിച്ചത് സംബന്ധിച്ച തർക്കമുണ്ടായിരുന്നു. തുടർന്ന് നടന്ന അക്രമത്തിലാണ് ഗുർനാം കൊല്ലപ്പെട്ടത്.