- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർ പവ്വറുമായി ചിട്ടി ദ റോബോട്ടിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം; രജനീകാന്ത് ചിത്രം 2.0 വിന്റെ ടീസറിൽ നിറയുന്നത് കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ ഇഫക്ട്സുകൾ
ആരാധകർ കാത്തിരിക്കുന്ന രജനി-ഷങ്കർ ചിത്രം യന്തിരൻ രണ്ടാം ഭാഗമായ 2.0 ടീസറെത്തി. വിഷ്വൽ ഇഫക്ട്‌സും ആക്ഷൻസുമാണ് ടീസറിന്റെ പ്രധാനആകർഷണം. 1.29 മിനിട്ട് ദൈർഘ്യമുള്ള ടീസറിൽ രജനികാന്ത് അവതരിപ്പിക്കുന്ന യന്ത്രമനുഷ്യനായ ചിട്ടി - ദ റോബോട്ടിനേയും കാണാം. ആകാശത്ത് നിന്ന് പറന്നിറങ്ങി വില്ലനെ നേരിടുന്ന ചിട്ടിയുടെ അതിസാഹസികതകൾ നിറച്ചാണ് ടീസർ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്റെ ഒന്നാം ഭാഗമായ യന്തിരനിലെ പോലെ രണ്ടാം ഭാഗത്തിലും ഇരട്ടവേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ഡാ.വസീഗരൻ,ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് രജനി അവതരിപ്പിക്കുന്നത്. എമി ജാക്‌സൺ നായികയാകുന്‌പോൾ വില്ലനായി ബോളിവുഡ് നടൻ അക്ഷയ് കുമാർ എത്തുന്നു. വി.എഫ്.എക്‌സിന് പ്രാധാന്യം നൽകിയിട്ടുള്ള ചിത്രത്തിനു പിന്നിൽ വിദേശത്തുനിന്നും ഇന്ത്യയിൽനിന്നുമുള്ള ടെക്‌നീഷ്യന്മാരാണ് പ്രവർത്തിക്കുന്നത്. ത്രീഡിയിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്നു. ജുറാസിക് പാർക്, അയൺമാൻ തുടങ്ങിയ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ച അമേരിക്കയിലെ
ആരാധകർ കാത്തിരിക്കുന്ന രജനി-ഷങ്കർ ചിത്രം യന്തിരൻ രണ്ടാം ഭാഗമായ 2.0 ടീസറെത്തി. വിഷ്വൽ ഇഫക്ട്‌സും ആക്ഷൻസുമാണ് ടീസറിന്റെ പ്രധാനആകർഷണം. 1.29 മിനിട്ട് ദൈർഘ്യമുള്ള ടീസറിൽ രജനികാന്ത് അവതരിപ്പിക്കുന്ന യന്ത്രമനുഷ്യനായ ചിട്ടി - ദ റോബോട്ടിനേയും കാണാം.
ആകാശത്ത് നിന്ന് പറന്നിറങ്ങി വില്ലനെ നേരിടുന്ന ചിട്ടിയുടെ അതിസാഹസികതകൾ നിറച്ചാണ് ടീസർ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്റെ ഒന്നാം ഭാഗമായ യന്തിരനിലെ പോലെ രണ്ടാം ഭാഗത്തിലും ഇരട്ടവേഷത്തിലാണ് രജനികാന്ത് എത്തുന്നത്.
ഡാ.വസീഗരൻ,ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് രജനി അവതരിപ്പിക്കുന്നത്. എമി ജാക്‌സൺ നായികയാകുന്‌പോൾ വില്ലനായി ബോളിവുഡ് നടൻ അക്ഷയ് കുമാർ എത്തുന്നു. വി.എഫ്.എക്‌സിന് പ്രാധാന്യം നൽകിയിട്ടുള്ള ചിത്രത്തിനു പിന്നിൽ വിദേശത്തുനിന്നും ഇന്ത്യയിൽനിന്നുമുള്ള ടെക്‌നീഷ്യന്മാരാണ് പ്രവർത്തിക്കുന്നത്.
ത്രീഡിയിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്നു. ജുറാസിക് പാർക്, അയൺമാൻ തുടങ്ങിയ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ച അമേരിക്കയിലെ അനിമട്രോണിക്‌സ് കമ്പനിയായ ലെഗസി ഇഫക്റ്റ്‌സ് ആണ് സിനിമക്ക് വേണ്ടി പ്രവര്;ത്തിക്കുന്നത്.
ഇന്ത്യൻസിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില് ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്‌സ് വർക്കുകൾ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കുന്നത്. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളിൽ ചിത്രം റിലീസിനെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ഇന്ത്യൻ റിലീസിന് ശേഷമാകും വിദേശ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുകയുള്ളൂ.
നീരവ് ഷായാണ് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എ.ആർ.റഹ്മാനാണ് ചിത്രത്തിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 450 കോടി മുതൽമുടക്കിലുള്ള ചിത്രം ത്രീ ഡിയിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക.ദ് വേൾഡ് ഈസ് നോട്ട് ഒൺലി ഫോർഹ്യൂമൻസ് എന്ന ടാഗ് ലൈനോടെയാണ് സിനിമ പുറത്തിറക്കുന്നത്.