- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ മന്ത്രാലയത്തിന്റെ പഠനം പൂർത്തിയായി; സ്വകാര്യ മേഖലയിലെ രണ്ട് ദിവസം അവധി നിർദ്ദേശം ഉടൻ മന്ത്രിസഭയിൽ സമർപ്പിക്കും
റിയാദ്: സ്വദേശിവൽക്കരണം ശക്തമാക്കുന്നതിനും സ്വകാര്യ മേഖലയിലെ തൊഴിലുകളിലേക്ക് സ്വദേശികളെ ആകർഷിക്കുന്നതിന് വേണ്ടി സ്വകാര്യ മേഖലയിലും വാരാന്ത്യ അവധി രണ്ടു ദിവസമാക്കണമെന്ന നിർദ്ദേശം മന്ത്രിസഭയ്ക്ക് മുമ്പിൽ ഉടൻ സമർപ്പിക്കും ആഴ്ചയിൽ രണ്ടു ദിവസം അവധി നൽകണമെന്ന നിർദ്ദേശം മന്ത്രിസഭക്ക് മുമ്പാകെ ഉടൻ സമർപ്പിക്കുമെന്ന് സൗദി തൊഴിൽ മന
റിയാദ്: സ്വദേശിവൽക്കരണം ശക്തമാക്കുന്നതിനും സ്വകാര്യ മേഖലയിലെ തൊഴിലുകളിലേക്ക് സ്വദേശികളെ ആകർഷിക്കുന്നതിന് വേണ്ടി സ്വകാര്യ മേഖലയിലും വാരാന്ത്യ അവധി രണ്ടു ദിവസമാക്കണമെന്ന നിർദ്ദേശം മന്ത്രിസഭയ്ക്ക് മുമ്പിൽ ഉടൻ സമർപ്പിക്കും ആഴ്ചയിൽ രണ്ടു ദിവസം അവധി നൽകണമെന്ന നിർദ്ദേശം മന്ത്രിസഭക്ക് മുമ്പാകെ ഉടൻ സമർപ്പിക്കുമെന്ന് സൗദി തൊഴിൽ മന്ത്രി എൻജിനീയർ ആദിൽ ഫഖീഹ് അറിയിച്ചു. ഇതിനായി നിയോഗിച്ച പ്രത്യേക സമിതിയുടെ പഠനങ്ങൾ പൂർത്തിയായതായി മന്ത്രി വെളിപ്പെടുത്തി.
ആഴ്ചയിൽ രണ്ടു ദിവസം അവധി നൽകുന്നതിന് സൗദി ശൂറാ കൗൺസിൽ നേരത്തേ അനുമതി നൽകിയിരുന്നു. എന്നാൽ ഇതിനെതിരേ സൗദി വാണിജ്യ വ്യവസായ മേഖല കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. സ്വകാര്യ മേഖലയിൽ ആഴ്ചയിൽ രണ്ടു ദിവസം അവധി നൽകാനുള്ള നീക്കത്തിനെതിരേ സൗദി ചേംബർ ഓഫ് കൊമേഴ്‌സ് പരസ്യമായി രംഗത്തുവന്നിരുന്നു.
ജോലിസമയം ദിവസം എട്ട് മണിക്കൂർ വീതം ആഴ്ചയിൽ പരമാവധി 40 മണിക്കൂറാക്കി നിജപ്പെടുത്തി രണ്ടു ദിവസം തൊഴിലാളികൾക്ക് അവധി നൽകാനാണ് ആലോചിക്കുന്നത്. ദിനേനയുള്ള ജോലിസമയം ഒമ്പത് മണിക്കൂറാക്കി ഉയർത്തി ആഴ്ചയിൽ ജോലി സമയം 45 മണിക്കൂറാക്കി രണ്ട് ദിവസം അവധി നൽകുന്നതും പരിഗണിച്ചിരുന്നു. അവധി അനുവദിച്ച് മന്ത്രിസഭ തീരുമാനം ഉണ്ടായാൽ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവും.
സർക്കാർ സ്ഥാപനങ്ങളിൽ അടുത്തിടെയാണ് ദ്വിദിന വാരാന്ത്യ അവധി നടപ്പാക്കിയത്. വെള്ളിയും ശനിയുമാണ് അവധി ദിനങ്ങൾ. എന്നാൽ ഒഴിവുദിനങ്ങൾ ഈ ദിവസങ്ങളിൽ തന്നെ ആവണമെന്ന നിഷ്‌കർഷ സ്വകാര്യ മേഖലയ്ക്ക് ബാധകല്ലാത്ത വിധത്തിൽ ദ്വിദിന വാരാന്ത്യ അവധി നടപ്പാക്കാനാണ് നീക്കമെന്ന് കരുതപ്പെടുന്നു. തൊഴിലുടമയുടെ ഇഷ്ടാനുസരണം ആഴ്ചയിലെ ഏതെങ്കിലും രണ്ടു ദിവസങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ പൊതു ഒഴിവ് ദിനങ്ങളിൽ ജോലിചെയ്യാൻ തൊഴിലാളിയുടെ സമ്മതത്തോടെ മാത്രമേ കഴിയൂ. പൊതു ഒഴിവുദിവസങ്ങളിൽ ജോലി ചെയ്യാൻ തൊഴിലാളി സന്നദ്ധനാവുന്ന പക്ഷം നിയമം അനുശാസിക്കുന്ന നിരക്കിൽ ഓവർ ടൈം വേതനം നൽകണമെന്നും നിബന്ധനയുണ്ടാവും.
സ്വകാര്യ മേഖലയിലെ സ്വദേശികളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിന് സ്വദേശികളുടെ ചുരുങ്ങിയ വേതനം 3000 റിയാൽ ആക്കി നേരത്ത നിശ്ചയിച്ചിരുന്നു. സർക്കാർ മേഖലയിലുള്ള തൊഴിൽ അന്തരീക്ഷത്തിന് സമാനമായി സ്വകാര്യ മേഖലയിലും തൊഴിൽ പരിരക്ഷയും സുരക്ഷിതത്വവും ഉറപ്പുവരുത്താനാണ് മന്ത്രാലയം ആലോചിക്കുന്നത്. മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാൽ സർക്കാർ മേഖലയിലെന്ന പോലെ സ്വകാര്യമേഖലയിലും രണ്ട് ദിവസത്തെ വാരാന്ത അവധി നിർബന്ധമാക്കും. സ്വദേശികളെക്കാൾ സൗദിയിലുള്ള വിദേശികൾക്കാണ് തുടക്കത്തിൽ ഇതിന്റെ ഗുണഫലം ലഭിക്കുക. 80 ലക്ഷത്തോളം വിദേശികൾ സൗദി സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.