ഴ്‌സിങ് മേഖലയിൽ സ്വദേശികൾക്ക് അനുവദിച്ച ആഴ്‌ച്ചയിൽ രണ്ട് ദിവസം അവധി എന്ന തീരുമാനം ജിസിസി രാജ്യങ്ങളിൽ നിന്നുള്ള നഴ്‌സുമാർക്കും ബാധകമാക്കാൻ ആരോഗ്യമന്ത്രാലയം അംഗീകാരം നല്കിയതായി നഴ്‌സിങ് അസോസിയേഷൻ അറിയിച്ചു. കുവൈറ്റിലെ നഴ്‌സുമാർക്ക് ജോലി സാഹചര്യം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

വിദേശി നഴ്‌സുമാർക്കും ബിദൂനി വിഭാഗത്തിൽ പെട്ടവർക്കും ഈ നിയമം ഉടൻ ബാധകമാക്കാൻ നീക്കം നടക്കുന്നുണ്ട്.രാജ്യത്ത് മെഡിക്കൽ സേവന രംഗം മെച്ചപ്പെടുത്തുന്നതിനാൽ സർക്കാർ ഊന്നൽ നൽകുന്നത്. മികച്ച ജോലി സാഹചര്യം ഉണ്ടായാലേ രോഗികളെ പരിചരിക്കുന്നതിന് നഴ്‌സുമാർക്ക് ഉത്തരവാദിത്വ ബോധം ഉണ്ടാകൂ. മണിക്കൂറുകളോളം കഷ്ടപ്പെടുന്ന നഴ്‌സുമാർക്ക് ആശ്വാസകരമാണ് രണ്ട് ദിവസത്തെ അവധി.

നഴ്‌സിങ്ങ് മേഖലയുടെ തലപ്പത്ത് യുവാക്കൾ കടന്നുവരുന്നത് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവിമതികൾ അവസാനിപ്പിക്കുന്നതിനും സഹായിക്കുമെന്ന് അൽ അനസി വ്യക്തമാക്കി.