മൂവാറ്റുപുഴ: മൂവാറ്റുപുഴ മീൻകുന്നത്ത് ഓടിക്കൊണ്ടിക്കുന്ന ആംബുലൻസിന് തീപിടിച്ച് രണ്ടു പേർ മരിച്ചു. അപകടത്തിൽ പരിക്കേറ്റ നാലു പേരെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട്ടിൽനിന്നും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിനാണ് തീപിടിച്ചത്.