കോതമംഗലം: പെരിയാറിൽ ബോട്ടു മറിഞ്ഞു രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. പാലമറ്റം പുതുവാക്കുന്നേൽ ജോയി മകൻ എബിൻ (22), പാലമറ്റം കുന്നൻ കുഴക്കൽ ജോബി മകൻ ജിൻസ് (23) എന്നിവരാണ് മരിച്ചത്.

നാൽവർ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞാണ് അപകടം. വൈകിട്ട് അഞ്ചോടെ പെരിയാർ കാളക്കടവ് ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. ശക്തമായ ഒഴുക്കിൽപെട്ട് ബോട്ടു മറിയുകയായിരുന്നു.

ബോട്ടിലുണ്ടായിരുന്ന രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. കാണാതായ രണ്ട് പേരുടെ ജഡം 7 മണിയോടെ അപകട സ്ഥലത്തിന് സമീപത്ത് നിന്നു തന്നെ ഫയർഫോഷ്‌സ് സ്‌കൂബി ടീം മുങ്ങിയെടുത്തു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോതമംഗലം താലൂക്ക് ആശുപത്രയിലേക്ക് മാറ്റി.