- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റംസാൻ മാസത്തിൽ വീണ്ടും അപകടം; ദമാമിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളികൾ അപകടത്തിൽ മരിച്ചു; സൗദിയിൽ മരിച്ചതുകൊല്ലം സ്വദേശികൾ; പരുക്കേറ്റ് ആറ് പേർ ചികിത്സയിൽ
റമ്ദാൻ വ്രതാരംഭ ദിനത്തിൽ ഇന്ത്യക്കാരുൾപ്പെട്ടവർ സഞ്ചരിച്ച ബസ് അപകടത്തിൽ പ്പെട്ട് 15 ഓളം പേർ മരിച്ചതിന് പിന്നാലെ മലയാളികളെ ദുഃഖത്തിലാഴ്‌ത്തി വീണ്ടും അപകടം മരണം. ദമാമിൽ നിന്ന് നിന്ന് മക്കയിലേക്ക് ഉംറ നിർവഹിക്കാനായി പോകുകയായിരുന്ന എട്ടംഗ മലയാളി സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ടുപേർ മരിച്ചതാണ് മലയാളികളെ ദുഃഖത്തിലാഴ്‌ത്തുന്നത്. കൊല്ലം സ്വദേശികളായ മുസമ്മിൽ സുബൈർ കുട്ടി, മുഹമ്മദ് നാദിർഷ കുഞ്ഞ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. വാഹനമോടിച്ചയാൾ ഉറങ്ങിയതാണ് അപകട കാരണം എന്നാണ് പ്രാഥമിക റിപ്പോർട്ട് . തിങ്കളാഴ്‌ച്ച പുലർച്ചെ ജിദ്ദയിൽനിന്ന് 100 കിലോ മീറ്റർ അകലെ മദീന മക്ക ഹിജ്ര പാതയിൽ ഖുലൈസിലായിരുന്നു അപകടം. ബാക്കിയുള്ള ആറ് പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.ദമാമിൽ നിന്ന് മദീനയിലേക്ക് പോയി, മദീന സന്ദർശനം കഴിഞ്ഞ് മക്കയിലേക്കുള്ള യാത്രയിലായിരുന്നു ഇവർ.മദീനാ സന്ദർശനം കഴിഞ്ഞ് ഉംറ നിർവഹിക്കാ നായി മക്കയിലേക്ക് പുറപ്പെട്ട സംഘം മക്കയിൽ എത്തുന്നത്തിന് ഏകദേശം 250 കിലോമീറ്റർ മുമ്പ് കുലൈസ് എന്ന സ
റമ്ദാൻ വ്രതാരംഭ ദിനത്തിൽ ഇന്ത്യക്കാരുൾപ്പെട്ടവർ സഞ്ചരിച്ച ബസ് അപകടത്തിൽ പ്പെട്ട് 15 ഓളം പേർ മരിച്ചതിന് പിന്നാലെ മലയാളികളെ ദുഃഖത്തിലാഴ്‌ത്തി വീണ്ടും അപകടം മരണം. ദമാമിൽ നിന്ന് നിന്ന് മക്കയിലേക്ക് ഉംറ നിർവഹിക്കാനായി പോകുകയായിരുന്ന എട്ടംഗ മലയാളി സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ടുപേർ മരിച്ചതാണ് മലയാളികളെ ദുഃഖത്തിലാഴ്‌ത്തുന്നത്.
കൊല്ലം സ്വദേശികളായ മുസമ്മിൽ സുബൈർ കുട്ടി, മുഹമ്മദ് നാദിർഷ കുഞ്ഞ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. വാഹനമോടിച്ചയാൾ ഉറങ്ങിയതാണ് അപകട കാരണം എന്നാണ് പ്രാഥമിക റിപ്പോർട്ട് .
തിങ്കളാഴ്‌ച്ച പുലർച്ചെ ജിദ്ദയിൽനിന്ന് 100 കിലോ മീറ്റർ അകലെ മദീന മക്ക ഹിജ്ര പാതയിൽ ഖുലൈസിലായിരുന്നു അപകടം. ബാക്കിയുള്ള ആറ് പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.ദമാമിൽ നിന്ന് മദീനയിലേക്ക് പോയി, മദീന സന്ദർശനം കഴിഞ്ഞ് മക്കയിലേക്കുള്ള യാത്രയിലായിരുന്നു ഇവർ.മദീനാ സന്ദർശനം കഴിഞ്ഞ് ഉംറ
നിർവഹിക്കാ നായി മക്കയിലേക്ക് പുറപ്പെട്ട സംഘം മക്കയിൽ എത്തുന്നത്തിന് ഏകദേശം 250 കിലോമീറ്റർ മുമ്പ് കുലൈസ് എന്ന സ്ഥലത്ത് വച്ച് അപകടത്തിൽ പെടുകയായിരുന്നു. പുലർച്ച അഞ്ച് മണിയോടെ ഇവർ സഞ്ചരിച്ച പ്രാഡോ വാഹനം മറിയുകയായിരുന്നു. ഡ്രൈവർ
ഉറങ്ങിയതാണ് കാരണമെന്നാണു വിവരം. മൃതദേഹങ്ങൾ കുലൈസ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരം, കൊല്ലം ജില്ലക്കാരായ അജിൻഷ, മുനീർ, അബ്ദുറഹ്മാൻ, നിഷാദ്, നിജാം എന്നിവർക്കും ഒരു ഉത്തർപ്രദേശ് സ്വദേശിക്കുമാണ് പരിക്കേറ്റത്.