ണ്ട് മലയാളികളുടെ അപ്രതീക്ഷിത മരണവാർത്ത കേട്ട ഞെട്ടലിലാണ് കുവൈറ്റിലെ ലമയാളി സമൂഹം. അബ്ബാസിയയിലെ താമസസ്ഥലത്ത് പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റൊരു മരണവാർത്ത നാട്ടിൽ അവധിക്ക് പോയപ്പോൾ വയനാട്ടിൽ വാഹനപകടത്തിൽ മരിച്ച മുബാറക് ആശുപത്രി നഴ്‌സായ യുവാവിന്റേതാണ്. രണ്ട് പേരുടെയും മരണവാർത്ത വിശ്വസിക്കാനാവാതെ കഴിയുകയാണ് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവർത്തകരും.

തിരുവനന്തപുരം തക്കല സ്വദേശി വിനോദ് സച്ചിയാണ് അബ്ബാസിയയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 45 വയസായിരുന്നു പ്രായം. ഭാര്യയും രണ്ട് മക്കളുമുണ്ട്. വിനോദ് പ്രൊഫഷണൽ ഫോട്ടോഗ്രാഫറായിരുന്നു. സംസ്‌കാരം നാട്ടിൽ നടക്കും.

വയനാട്ടിൽ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച അജോ എന്ന 27 കാരന്റെ മരണവാർത്ത വിശ്വസിക്കാനാകാതെ കഴിയുകയാണ് സഹപ്രവർത്തകരും കൂട്ടുകാരും. അവധിക്കായി നാട്ടിലെത്തിയ അജോ വയനാട്ടിലേക്ക് നടത്തിയ വിനോദയാത്രയാണ് ദുരന്തമായി മാറിയത്. അപകടത്തിൽ അജോയുടെ അമ്മയും മരിച്ചു.

കുവൈറ്റ് മുബാറക് ആശുപത്രിയിൽ നഴ്‌സാണ് അജോ. ഗൂഡല്ലൂരിന് സമീപം പാടുവയലി ലായിരുന്നു അജോയുടെ കുടുംബം താമസിച്ചിരുന്നത്. മുബാറക് ആശുപത്രിയിലെ ഗ്യാസ്‌ട്രോ വാർഡ് 27 ലായിരുന്നു അജോ ജോലി ചെയ്തിരുന്നത്.

വയനാട് മേപ്പാടിയിൽ വച്ച് ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ അജോയുടെ പിതാവ് അവറാച്ചൻ, സഹോദരൻ സിജോ, സിജോയുടെ ഭാര്യ നിഖില, കുട്ടി എന്നിവർക്ക് പരുക്കേറ്റു.അജോ വിവാഹിതനാണ്.