- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് മലയാളി സമൂഹത്തെ തേടി വീണ്ടും മരണത്തിന്റെ കാലൊച്ച; ജോലി കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശി വാഹനം ഇടിച്ച് മരിച്ചു; കോഴിക്കോട് സ്വദേശിയെ തേടി മരണം എത്തിയത് ഹൃദയാഘാതത്തിന്റെ രൂപത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി സമൂഹത്തിന് വീണ്ടും ഞെട്ടൽ സമ്മാനിച്ച് മരണത്തിന്റെ കാലൊടിയൊച്ച. രണ്ട് മരണവാർത്തകളാണ് ഇന്നലെ മലയാളികളെ തേടിയെത്തിയത്. കോട്ടയം മുണ്ടക്കയം തോട്ടപ്പള്ളിൽ അബു ജോൺ കുര്യൻ വാഹനാപകടത്തിൽ മരിച്ചപ്പോൾ കോഴിക്കോട് സ്വദേശിയായ കെ.പി.മുഹമ്മദലി (63)യെ തേടി മരണമെത്തിയത് ഹൃദയാഘാതത്തിന്റെ രൂപത്തിലായിരുന്നു. കൃഷ
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി സമൂഹത്തിന് വീണ്ടും ഞെട്ടൽ സമ്മാനിച്ച് മരണത്തിന്റെ കാലൊടിയൊച്ച. രണ്ട് മരണവാർത്തകളാണ് ഇന്നലെ മലയാളികളെ തേടിയെത്തിയത്. കോട്ടയം മുണ്ടക്കയം തോട്ടപ്പള്ളിൽ അബു ജോൺ കുര്യൻ വാഹനാപകടത്തിൽ മരിച്ചപ്പോൾ കോഴിക്കോട് സ്വദേശിയായ കെ.പി.മുഹമ്മദലി (63)യെ തേടി മരണമെത്തിയത് ഹൃദയാഘാതത്തിന്റെ രൂപത്തിലായിരുന്നു.
കൃഷിമന്ത്രാലയത്തിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്ന കോട്ടയം സ്വദേശി അബു.ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവെ ഒമരിയ പെട്രോൾ പമ്പിൽ നിർത്തിയ വാഹനത്തിന്റെ എയർ പരിശോധിക്കുന്നതിനിടെ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അബുവിന്റെ മരണ വാർത്ത മലയാളികൾക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. അബുവിന്റെ ഭാര്യ ആനി സബ മെറ്റേണിറ്റി ആശുപത്രിയിലെ നഴ് സാണ്. ഏകമകൻ ജോഷ്വ. സംസ്‌കാരം പിന്നീട് നാട്ടിൽ
കോഴിക്കോട് വെള്ളയിൽ സ്വദേശി കെ.പി.മുഹമ്മദലി (63) ഹൃദയാഘാതം മൂലമാണ് മരിച്ചത്. മുഹമ്മദലി അർദിയ ജംഇയ്വ ജീവനക്കാരനാണ്. ഭാര്യ: സകീന. മകൻ: നിസാർ അലി (കുവൈത്ത്). കബറടക്കം പിന്നീട് നാട്ടിൽ.