- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോയിന്റ് സ്‌റ്റോക്ക് കമ്പനികൾ സ്ഥാപിക്കാൻ ഇനി മുതൽ രണ്ടു പാട്ണർമാർ മതി; മിനിമം നിക്ഷേപം 50,000 റിയാൽ; ചെറുതും ഇടത്തരവുമായ വ്യവസായസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ പുതിയ നിയമം
റിയാദ്: ചെറുതും ഇടത്തരവുമായ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ കമ്പനികൾ സംബന്ധിച്ച് പുതിയ നിയമത്തിന് മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകി. ജോയിന്റ് സ്‌റ്റോക്ക് കമ്പനികൾ സ്ഥാപിക്കാൻ ഇനി മുതൽ രണ്ടു പാർട്ണർമാർ മതിയെന്നാണ് പുതിയ നിയമം. ജോയിന്റ് സ്‌റ്റോക്ക് കമ്പനി ആരംഭിക്കാൻ കുറഞ്ഞത് അഞ്ച് പാർട്ണർമാർ വേണം എന്നതാ
റിയാദ്: ചെറുതും ഇടത്തരവുമായ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ കമ്പനികൾ സംബന്ധിച്ച് പുതിയ നിയമത്തിന് മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകി. ജോയിന്റ് സ്‌റ്റോക്ക് കമ്പനികൾ സ്ഥാപിക്കാൻ ഇനി മുതൽ രണ്ടു പാർട്ണർമാർ മതിയെന്നാണ് പുതിയ നിയമം.
ജോയിന്റ് സ്‌റ്റോക്ക് കമ്പനി ആരംഭിക്കാൻ കുറഞ്ഞത് അഞ്ച് പാർട്ണർമാർ വേണം എന്നതായിരുന്നു ഇതുവരെയുള്ള നിയമം. കൊമേഴ്‌സ് ആൻഡ് ഇന്റസ്ട്രി മന്ത്രാലയത്തിന്റെ നിർദ്ദേശം ശൂര കൗൺസിൽ അംഗീകരിച്ചതോടെ കമ്പനികൾക്ക് പുതിയ നിയമം ബാധകമായി.
ജോയിന്റ് സ്‌റ്റോക്ക് കമ്പനി തുടങ്ങാൻ പുതിയ കമ്പനി നിയമപ്രകാരം 500,000 റിയാൽ മതിയാകും. നേരത്തെ രണ്ടു മില്യൺ സൗദി റിയാൽ വേണ്ടിവന്നിരുന്നു. സിംഗിൾ പേഴ്‌സൺ കമ്പനി എന്ന തത്വം അടിസ്ഥാനമാക്കിയാണ് പുതിയ കമ്പനി നിയമം നടപ്പിലാക്കിയതെന്ന് കൾച്ചർ ആൻഡ് ഇൻഫർമേഷൻ മന്ത്രി അദേൽ അൽ തുരെയ്ഫി പറഞ്ഞു. കൊമേഴ്‌സ്യൽ ട്രെയ്‌ഡേഴ്‌സിന് പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ നിയമം സഹായകമാകും.
അതേസമയം കമ്പനികളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളോ നിയമലംഘനങ്ങളോ ഉണ്ടായാൽ പുതിയ നിയമമനുസരിച്ച് അഞ്ചു വർഷം വരെ തടവും അഞ്ചു മില്യൺ റിയാൽ പിഴയും ലഭിക്കും.