ഡെസ്റ്റ്‌ട്രെഹാനിലെ ഹൈസ്‌കൂളിൽ പഠിപ്പിക്കുന്ന രണ്ട് വനിതാ ടീച്ചർമാർക്കെതിരെ തങ്ങളുടെ ശിഷ്യനുമായി കൂട്ട ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് കേസെടുത്തു. 7000 ഡോളർ ക്യാഷ് ബോണ്ടിന്റെ ബലത്തിൽ അവരെ ഇപ്പോൾ കസ്റ്റഡിൽ നിന്ന് വിട്ടിരിക്കുകയാണ്. കെന്നെർ പൊലീസ് ഡിപ്പാർട്ട് മെന്റിലെ ബ്രിയാൻ മാക്‌ജോർജർ നൽകുന്ന വിവരമനുസരിച്ച് 34 വയസ്സുള്ള ഡഫ്രിസെൻ, 24 വയസ്സുള്ള റേച്ചൽ റെസ്‌പെസ്സുമാണ് തങ്ങളുടെ ശിഷ്യനെ ലൈംഗികമായി ഉപയോഗിച്ചതിന് കഴിഞ്ഞ വ്യാഴാഴ്ച ജെഫേർസൻ പാരിഷ് ജയിലിലായത്. 16 വയസ്സുള്ള തങ്ങളുടെ ശിഷ്യനുമായി റെസ്‌പെസ്സിന്റെ കെന്നർ അപ്പാർട്ട് മെന്റിൽ വച്ചാണ് ഇവർ കൂട്ട ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്.

പ്രായപൂർത്തിയാകാത്ത ബാലനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന്റെ പേരിൽ ഇരുവർക്കുമെതിരെ അന്വേഷണം നടത്തുമെന്നാണ് കെന്നർ പൊലീസ് പറഞ്ഞത്. രണ്ട് ടീച്ചർമാരുടെ അധമ പ്രവൃത്തിമൂലം സമൂഹമൊന്നാകെ അപമാനിക്കപ്പെട്ടുവെന്നാണ് ഒരു പ്രസ്‌കോൺഫറൻസിൽ പങ്കെടുക്കവെ കെന്നർ പൊലീസ് ചീഫായ മൈക്കൽ ഗ്ലാസെർ പറഞ്ഞത്.

ഒരു ഫുട്‌ബോൾ മത്സരത്തിന് ശേഷം സെപ്റ്റംബർ 12നാണീ സംഭവം അരങ്ങേറിയത്. താൻ ടീച്ചർമാരുമായി സെക്‌സിലേർപ്പെട്ടുവെന്ന് പ്രസ്തുത വിദ്യാർത്ഥി തന്റ സഹപാഠികളോട് വീമ്പ് പറഞ്ഞതിനെത്തുടർന്ന് സെപ്റ്റംബർ 26നാണ് ഈ സംഭവം പുറംലോകമറിഞ്ഞത്. ന്യൂ ഓർലിയൻസിൽ നിന്നും 25 മൈൽ കിഴക്ക് മിസിസിപ്പി നദിയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന സെന്റ് ചാൾസ് പാരിഷ് പബ്ലിക്ക് സ്‌കൂളിലെ അദ്ധ്യാപികമാരാണീ ഹീനകൃത്യം ശിഷ്യനോട് ചെയ്തിരിക്കുന്നത്.