- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനത്തിൽ രക്തം പറ്റുമെന്ന് പറഞ്ഞ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലാക്കാൻ പൊലീസ് വിസമ്മതിച്ചു; കൗമാരക്കാരായ രണ്ട് പേർ രക്തം വാർന്നു മരിച്ചു
സഹാരൺപുർ: പൊലീസ് വാഹനത്തിൽ രക്തം പറ്റുമെന്ന് ആരോപിച്ച് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലാക്കാൻ പൊലീസ് വിസമ്മതിച്ചതിനെ തുടർന്ന് കൗമാരക്കാരായ രണ്ടു പേർ റോഡിൽ രക്തം വാർന്നു മരിച്ചു. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് രക്തം വാർന്നൊഴികുന്ന ഒരാൾ സഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇവർ വാഹനം വിട്ടു നൽകാൻ വിസമ്മതിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അപകടം അറിഞ്ഞ് മൂന്ന് പൊലീസുകാരാണ് സംഭവ സ്ഥലത്ത് എത്തിയത്. രാത്രി പട്രോളിങ്ങിന് ഇറങ്ങിയ പൊലീസുകാരാണു കാറിൽ രക്തം പറ്റുമെന്നു പറഞ്ഞു പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് വാഹനം വിട്ടുനൽകാഞ്ഞത്. 17 വയസ് പ്രായമുള്ള അർപിത് ഖുറാന, സണ്ണി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അവരുടെ ബൈക്കിനു സമീപം രക്തം വാർന്നു കിടക്കുന്നതും വിഡിയോ ദൃശ്യത്തിലുണ്ട്്. യോഗി സർക്കാർ പ്രഖ്യാപിച്ച ഡയൽ 100 പദ്ധതി പ്രകാരം അടുത്തുള്ള ആളുകൾ പൊലീസിൽ സംഭവം അറിയിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലെത്തിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന ആൾ കാലുപിടിച്ചു പറഞ്ഞിട്ടും അനുസര
സഹാരൺപുർ: പൊലീസ് വാഹനത്തിൽ രക്തം പറ്റുമെന്ന് ആരോപിച്ച് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലാക്കാൻ പൊലീസ് വിസമ്മതിച്ചതിനെ തുടർന്ന് കൗമാരക്കാരായ രണ്ടു പേർ റോഡിൽ രക്തം വാർന്നു മരിച്ചു. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് രക്തം വാർന്നൊഴികുന്ന ഒരാൾ സഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇവർ വാഹനം വിട്ടു നൽകാൻ വിസമ്മതിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അപകടം അറിഞ്ഞ് മൂന്ന് പൊലീസുകാരാണ് സംഭവ സ്ഥലത്ത് എത്തിയത്. രാത്രി പട്രോളിങ്ങിന് ഇറങ്ങിയ പൊലീസുകാരാണു കാറിൽ രക്തം പറ്റുമെന്നു പറഞ്ഞു പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് വാഹനം വിട്ടുനൽകാഞ്ഞത്. 17 വയസ് പ്രായമുള്ള അർപിത് ഖുറാന, സണ്ണി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അവരുടെ ബൈക്കിനു സമീപം രക്തം വാർന്നു കിടക്കുന്നതും വിഡിയോ ദൃശ്യത്തിലുണ്ട്്.
യോഗി സർക്കാർ പ്രഖ്യാപിച്ച ഡയൽ 100 പദ്ധതി പ്രകാരം അടുത്തുള്ള ആളുകൾ പൊലീസിൽ സംഭവം അറിയിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലെത്തിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന ആൾ കാലുപിടിച്ചു പറഞ്ഞിട്ടും അനുസരിച്ചില്ലെന്ന് ആരോപണമുയരുന്നുണ്ട്. പിന്നീട്, പ്രാദേശിക പൊലീസിന്റെ മറ്റൊരു വാഹനത്തിൽ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തം വാർന്ന് മരിക്കുകയായിരുന്നു.
എന്നാൽ, കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നു സഹാരൺപുർ പൊലീസ് മേധാവി പ്രഭാൽ പ്രതാപ് സിങ് അറിയിച്ചു. വിവാദമായതിനെത്തുടർന്ന് മൂന്നു പൊലീസുകാരെ സസ്പെൻഡ് ചെയ്തു.