- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത പണപ്പിരവ്; സൗദിയിൽ 20 ചാരിറ്റി സ്ഥാപനങ്ങൾ അടച്ചുപൂട്ടി; 300 ലധികം സ്ഥാപനങ്ങൾ അടച്ച് പൂട്ടൽ ഭീഷണിയിൽ; അനുമതിയില്ലാതെ പണപ്പിരിവ് നടത്തിയാൽ കനത്ത പിഴയും ശിക്ഷയും ഉറപ്പ്
അധികൃതരുടെ അനുമതിയില്ലാതെ പണപ്പിരിവ് നടത്തുന്നതിന് വിലക്കുള്ള സൗദിയിൽ നിയമലംഘനം നടത്തിയ നിരവധി സ്ഥാപനങ്ങൾ അടച്ച് പൂട്ടൽ ഭീഷണിയിൽ. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ അനധികൃതമായി പണപ്പിരിവും ധനശേഖരണവും നടത്തിയ 20 ചാരിറ്റി സ്ഥാപനങ്ങൾ സിവിൽ സർവീസ് മന്ത്രാലയം അടച്ചുപൂട്ടിയതായി റിപ്പോർട്ട്. ഇനിയും രാജ്യത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്ക
അധികൃതരുടെ അനുമതിയില്ലാതെ പണപ്പിരിവ് നടത്തുന്നതിന് വിലക്കുള്ള സൗദിയിൽ നിയമലംഘനം നടത്തിയ നിരവധി സ്ഥാപനങ്ങൾ അടച്ച് പൂട്ടൽ ഭീഷണിയിൽ. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ അനധികൃതമായി പണപ്പിരിവും ധനശേഖരണവും നടത്തിയ 20 ചാരിറ്റി സ്ഥാപനങ്ങൾ സിവിൽ സർവീസ് മന്ത്രാലയം അടച്ചുപൂട്ടിയതായി റിപ്പോർട്ട്. ഇനിയും രാജ്യത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന 300ലധികം ചാരിറ്റി സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നുണ്ടെന്നും റിപ്പോർട്ട് സുചിപ്പിക്കുന്നു.
ചാരിറ്റി സ്ഥാപനങ്ങൾക്ക് ധനശേഖരണം നടത്താൻ ആഭ്യന്തര, ഇസ്ലാമിക കാര്യ മന്ത്രാലയങ്ങൾ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ പാലിക്കാതെ പൊതുസ്ഥലത്തും ഷോപ്പിങ് സെന്ററുകളിൽ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലും പണപ്പിരിവ് നടത്തിയതിനാണ് സിവിൽ സർവീസ് മന്ത്രാലയം സ്ഥാപനങ്ങൾ അടപ്പിച്ചത്. ഇത്തരത്തിൽ പ്രവർത്തനം മരവിപ്പിച്ച സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ളതാണ്.
അധികൃതരുടെ അനുമതി കൂടാതെ പണപ്പിരിവ് നടത്തുന്നത് രാജ്യത്ത് വിലക്കുള്ളത് ലംഘിച്ചതിന് പിഴയും ശിക്ഷയും ലഭിക്കാനും തുടർ നടപടികൾക്കും ധനശേഖരണ പ്രവർത്തനങ്ങൾ കാരണമായതായാണ് വിവരം. ഖുർആൻ മന:പാഠമാക്കുന്ന മതപഠന ക്‌ളാസുകൾക്ക് ധനശേഖരണം നടത്തുന്ന ചാരിറ്റി സ്ഥാപനങ്ങളാണ് മുഖ്യമായും ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ നിബന്ധനകൾ പാലിക്കാതെ പ്രവർത്തിക്കുന്നത്. വ്യക്തികൾ നടത്തുന്നതും താമസക്കാർ കൂടുതലുള്ള ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്നതുമായ ചാരിറ്റി സ്ഥാപനങ്ങളും ഖുർആൻ മന:പാഠ കേന്ദ്രങ്ങളും നിയമാനുസൃതമല്ല പ്രവർത്തിക്കുന്നത് എന്നാണ് മന്ത്രാലയത്തിന്റെ കണ്ടത്തെൽ. ചാരിറ്റി സ്ഥാപനങ്ങൾ അംഗീകൃത ബാങ്ക് എക്കൗണ്ട് മുഖേന മാത്രമേ ധനശേഖരണം നടത്താവൂ എന്നതാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം.