- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഞ്ഞങ്ങാട് 20 ലക്ഷം രൂപയുടെ കുഴൽ പണവുമായി രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് വാഹന പരിശോധനയ്ക്കിടെ
കാസർകോട് : കാഞ്ഞങ്ങാട് 20 ലക്ഷം രൂപയുടെ കുഴൽ പണവുമായി 2 പേർ അറസ്റ്റിൽ. ജില്ലാ പൊലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർഗോഡിന്റെ ഭാഗമായാണ് കാഞ്ഞങ്ങാട് ഡി വൈ എസ് പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിയത്. ഇതുമായി ബന്ധപെട്ടു 2 പേർ അറസ്റ്റിലായി .
മെഹമൂദ്. കെ എ (54)അടുക്കത്ബയൽ കാസർകോട്, മുഹമ്മദ് അടുക്കത്ബയൽ (47) കാസർകോട് എന്നിവർ ആണ് അറസ്റ്റിൽ ആയത്. പരിശോധനയിൽ ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ . പി.ഷൈൻ, എസ് ഐ സതീശൻ, ശരത് രാജീവൻ എ എസ് ഐ, രാമചന്ദ്രൻ ഡിവൈ എസ് പി യുടെ സ്ക്വാഡ് അംഗങ്ങൾ ആയ എ എസ് ഐ അബൂബക്കർ സിപി ഓ നികേഷ്, സജിത്ത് എന്നിവർ ഉണ്ടായിരുന്നു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story