- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം നേരിടുന്നത് അതീവവ ഗുരുതരമായ പ്രതിസന്ധി; കുറഞ്ഞത് രണ്ടുകോടിയാളുകൾ പട്ടിണി കിടന്ന് മരിക്കും; ഉള്ളവർ തടിച്ചുകൊഴുക്കുമ്പോൾ ഇല്ലാത്തവർക്ക് മരണം മാത്രം
ജനീവ: ലോകത്തെ രണ്ടുകോടിയേളം ജനങ്ങൾ പട്ടിണിമരണത്തിന്റെ വക്കിലാണെന്ന് ഐക്യരാഷ്ട്ര സംഘടന. 1945-നുശേഷമുള്ള ഏറ്റവും വലിയ ഭീഷണിയാണ് ലോകം നേരിടുന്നതെന്നും ബ്രിട്ടീഷ് യുഎൻ ഹ്യുമാനിറ്റേറിയൻ വിഭാഗത്തിന്റെ തലവൻ സ്റ്റീഫൻ ഒബ്രയൻ വ്യക്തമാക്കി. യെമൻ, സൗത്ത് സുഡാൻ, സൊമാലിയ, വടക്കുകിഴക്കൻ നൈജീരിയ എന്നിവിടങ്ങളിലാണ് കൊടുംപട്ടിണിയിൽ മനുഷ്യർ നരകയാതന അനുഭവിക്കുന്നത്. ഈ പ്രതിസന്ധി നേരിടാൻ ലോകരാജ്യങ്ങൾക്കിടയിൽ കൂട്ടായ യത്‌നമുണ്ടായില്ലെങ്കിൽ ഈ നാല് രാജ്യങ്ങളിലെ രണ്ടുകോടിയോളം ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമെന്ന് അദ്ദേഹം യുഎൻ രക്ഷാസമിതിയിൽ പറഞ്ഞു. ഇതിലും കൂടുതലാളുകൾ രോഗംമൂലവും മരിക്കും. 14 ലക്ഷത്തോളം കുട്ടികൾ ഏത് നിമിഷവും മരിക്കാവുന്ന അവസ്ഥയിലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യെമനാണ് ഏറ്റവും വലിയ പട്ടിണി നേരിടുന്നത്. രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗവും കൊടുംപട്ടിണിയിലാണ്. 1.88 കോടി ജനങ്ങൾ കഷ്ടതയനുഭവിക്കുന്നു. ഇതിൽ 70 ലക്ഷത്തോളം പേർക്ക് ഇനി ആഹാരം കിട്ടുമോ എന്നുപോലും പ്രതീക്ഷയില്ല. ജനുവരിയിലുണ്ടായിരുന്നതിനെ
ജനീവ: ലോകത്തെ രണ്ടുകോടിയേളം ജനങ്ങൾ പട്ടിണിമരണത്തിന്റെ വക്കിലാണെന്ന് ഐക്യരാഷ്ട്ര സംഘടന. 1945-നുശേഷമുള്ള ഏറ്റവും വലിയ ഭീഷണിയാണ് ലോകം നേരിടുന്നതെന്നും ബ്രിട്ടീഷ് യുഎൻ ഹ്യുമാനിറ്റേറിയൻ വിഭാഗത്തിന്റെ തലവൻ സ്റ്റീഫൻ ഒബ്രയൻ വ്യക്തമാക്കി. യെമൻ, സൗത്ത് സുഡാൻ, സൊമാലിയ, വടക്കുകിഴക്കൻ നൈജീരിയ എന്നിവിടങ്ങളിലാണ് കൊടുംപട്ടിണിയിൽ മനുഷ്യർ നരകയാതന അനുഭവിക്കുന്നത്.
ഈ പ്രതിസന്ധി നേരിടാൻ ലോകരാജ്യങ്ങൾക്കിടയിൽ കൂട്ടായ യത്‌നമുണ്ടായില്ലെങ്കിൽ ഈ നാല് രാജ്യങ്ങളിലെ രണ്ടുകോടിയോളം ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമെന്ന് അദ്ദേഹം യുഎൻ രക്ഷാസമിതിയിൽ പറഞ്ഞു. ഇതിലും കൂടുതലാളുകൾ രോഗംമൂലവും മരിക്കും. 14 ലക്ഷത്തോളം കുട്ടികൾ ഏത് നിമിഷവും മരിക്കാവുന്ന അവസ്ഥയിലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യെമനാണ് ഏറ്റവും വലിയ പട്ടിണി നേരിടുന്നത്. രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗവും കൊടുംപട്ടിണിയിലാണ്. 1.88 കോടി ജനങ്ങൾ കഷ്ടതയനുഭവിക്കുന്നു. ഇതിൽ 70 ലക്ഷത്തോളം പേർക്ക് ഇനി ആഹാരം കിട്ടുമോ എന്നുപോലും പ്രതീക്ഷയില്ല. ജനുവരിയിലുണ്ടായിരുന്നതിനെക്കാൽ 30 ലക്ഷം കൂടുതൽപേർ ഇപ്പോൾ രാജ്യത്ത് പട്ടിണിയുടെ പിടിയിലകപ്പെട്ടിട്ടുണ്ട്.
സുഡാനും സൗത്ത് സുഡാനുമായിട്ടുള്ള യുദ്ധമാണ് മേഖലയിൽ ജനജീവിതം ദുസ്സഹമാക്കിയത്. 2015 ഓഗസ്റ്റിൽ വെടിനിർത്തൽ കരാറിലേർപ്പെട്ടെങ്കിലും അത് പരാജയപ്പെട്ടു. കഴിഞ്ഞ ജൂലൈയിൽ ഇരുസേനകളും നടത്തിയ ഏറ്റുമുട്ടലിൽ പതിനായിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. 31 ലക്ഷത്തോളം പേർക്ക് സ്വന്തം വീടുവിട്ടോടേണ്ടിവന്നു. പത്തുലക്ഷത്തോളം പേർ രാജ്യത്ത് പട്ടിണിമൂലം നരകയാതന നേരിടുന്നുണ്ട്.
കടുത്ത വരൾച്ചയാണ് സൊമാലിയയെ പട്ടിണിയിലേക്ക് തള്ളിയിട്ടത്. ഓരോ ദിവസവും ഇവിടെ നൂറുകണക്കിനാളുകൾ മരിക്കുന്നു. വരൾച്ചയെ ദേശീയ ദുരന്തമായി സർക്കാർ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചു. ബോക്കോഹാറം ഭീകരരുമായുള്ള നൈജീരിയൻ സൈന്യത്തിന്റെ പോരാട്ടമാണ് വടക്കുകിഴക്കൻ നൈജീരിയയിൽ ജീവിതം ദുസ്സഹമാക്കിയത്. രക്ഷാപ്രവർത്തകർക്കുപോലും എത്തിച്ചേരാനാവാത്ത വിധം ഭീദിതമാണ് ഇവിടുത്തെ സ്ഥിതി. അമ്പതുലക്ഷം പേരെങ്കിലും ഇവിടെ മരണത്തെ മുഖാമുഖം കാണുന്നു.